Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 7 Feb 2024 7:27 AM GMT

പെണ്‍ മെമ്മോറിയല്‍ രാഷ്ട്രീയ നേതൃത്വങ്ങളോട് ആവശ്യപ്പെടുന്നത്

'തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളം' കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന പെണ്‍മെമ്മോറിയല്‍ അവകാശ പത്രിക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൈമാറും.

പെണ്‍ മെമ്മോറിയല്‍ മായി തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളം
X

വരാനിരിക്കുന്ന ലോക്‌സഭ തെരെഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും 33% സ്ത്രീകളെ മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തില്‍ നിന്നൊരു 'പെണ്‍ മെമ്മോറിയല്‍' തയ്യാറാവുകയാണ്. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കുക, സ്ത്രീ സംവരണം വൈകിപ്പിക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുമാണ് പെണ്‍ മെമ്മോറിയല്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. 'തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളം' കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന പെണ്‍ െമമ്മോറിയല്‍ അവകാശ പത്രിക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൈമാറും.

സെന്‍സസിനു ശേഷം മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ച് 33% സ്ത്രീ സംവരണം നടപ്പാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, 2021 ല്‍ നടക്കേണ്ട സെന്‍സസ് 2024 ലും നടത്താന്‍ അവര്‍ തയ്യാറായിട്ടില്ല. ഒരു വര്‍ഷത്തെ തയ്യാറെടുപ്പെങ്കിലുമില്ലാതെ സെന്‍സസ് ആരംഭിക്കാനുമാവില്ല. എന്നു നടക്കുമെന്ന ഉറപ്പില്ലാത്ത സെന്‍സസും മണ്ഡല പുനര്‍നിര്‍ണയവും സ്ത്രീ സംവരണത്തിനു മുന്നുപാധിയായി വെക്കേണ്ട സാഹചര്യമൊന്നുമില്ല.

തൊഴിലിനും വിദ്യാഭ്യാസത്തിനും രാഷ്ട്രീയ പ്രാതിനിധ്യത്തിനും വേണ്ടിയുള്ള സമരങ്ങളുടെ ചരിത്രം കൂടിയാണ് കേരളീയ ആധുനികതയുടേത്. എന്നാല്‍, ലിബറല്‍ ജനാധിപത്യങ്ങളില്‍ സാധ്യമായ തുല്യ പ്രാതിനിധ്യമോ താരതമ്യേന മെച്ചപ്പെട്ട പാര്‍ലമെന്ററി പങ്കാളിത്തമോ പോലും നേടിയെടുക്കാന്‍ മലയാളിസ്ത്രീകള്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. കേരളത്തേക്കാള്‍ പിന്നാക്കമെന്നു കരുതപ്പെടുന്ന സംസ്ഥാനങ്ങളിലെ നിയസഭകളിലെയും അവിടെ നിന്നുള്ള ലോക്‌സഭ / രാജ്യസഭ അംഗങ്ങളുടെയും അത്ര പ്രാതിനിധ്യം പോലും കേരളത്തിലെ സ്ത്രീകള്‍ക്കില്ല. കേരള നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം 8.5% മാത്രമാണ്. ലോക്‌സഭയില്‍ പ്രാതിനിധ്യം 5% മാത്രവും.

രാജ്യസഭയിലേക്ക് സ്വാതന്ത്രാനന്തരം നാല് സ്ത്രീകള്‍ മാത്രമാണ് കേരളത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ ഉള്ളത് ഒന്‍പതില്‍ ഒന്നു മാത്രം. ദീര്‍ഘകാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ത്രീ സംവരണ നിയമം കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ ഗവണ്‍മെന്റ് പാസ്സാക്കിയെങ്കിലും അതിനെ കോള്‍ഡ് സ്റ്റോറേജില്‍ വെച്ചിരിക്കുകയാണ്. സെന്‍സസിനു ശേഷം മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ച് 33% സ്ത്രീ സംവരണം നടപ്പാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, 2021 ല്‍ നടക്കേണ്ട സെന്‍സസ് 2024 ലും നടത്താന്‍ അവര്‍ തയ്യാറായിട്ടില്ല. ഒരു വര്‍ഷത്തെ തയ്യാറെടുപ്പെങ്കിലുമില്ലാതെ സെന്‍സസ് ആരംഭിക്കാനുമാവില്ല. എന്നു നടക്കുമെന്ന ഉറപ്പില്ലാത്ത സെന്‍സസും മണ്ഡല പുനര്‍നിര്‍ണയവും സ്ത്രീ സംവരണത്തിനു മുന്നുപാധിയായി വെക്കേണ്ട സാഹചര്യമൊന്നുമില്ല.

സ്ത്രീ പുരുഷ അനുപാതം ഏറെക്കുറെ ഇന്ത്യയില്‍ തുല്യമാണ്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഭരണഘടനാ ഭേദഗതിയിലൂടെ 33% സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ഓരോ തെരെഞ്ഞെടുപ്പിലും മണ്ഡലങ്ങള്‍ റൊട്ടേറ്റു ചെയ്യുന്ന രീതിയാണ് നിലനില്‍ക്കുന്നത്. ഈ രീതി പിന്തുടരുമ്പോള്‍ സെന്‍സസോ മണ്ഡല പുനര്‍നിര്‍ണയമോ ഉപാധിയാക്കേണ്ട കാര്യമേ ഇല്ല. നിയമം നിര്‍മിച്ചു എന്ന് അവകാശപ്പെട്ട് സ്ത്രീകളെ കബളിപ്പിക്കാനും എന്നാല്‍, അത് നടപ്പാക്കാതെ വൈകിപ്പിക്കാനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു ഈ കാര്യത്തിനു വേണ്ടി തിരക്കിട്ട് ഒരു സ്‌പെഷല്‍ സമ്മേളനം വിളിച്ചു ചേര്‍ത്ത് നിയമം പാസ്സാക്കുന്നതില്‍ എന്‍.ഡി.എ ഗവണ്‍മെന്റ് കാട്ടിയ മിടുക്ക്. പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങള്‍ ഒഴിച്ചുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ നിയമം ഉടന്‍ തന്നെ നടപ്പാക്കണമെന്നും ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ തന്നെ 33% സംവരണ സീറ്റുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടവരാണ്.

2019 ല്‍ ഒറീസയില്‍ ബിജു ജനതാദള്‍ 21 സീറ്റില്‍ ഏഴ് സീറ്റ് സ്ത്രീകള്‍ക്ക് നല്‍കി; കൃത്യം 33%. അവരുടെ ഏഴ് സ്ത്രീ സ്ഥാനാര്‍ഥികളില്‍ 5 പേര്‍ വിജയിച്ചു; വിജയശതമാനം 71. എന്നാല്‍, കേരളത്തിലെ എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ രണ്ട് സീറ്റുകള്‍ (10%) വീതം മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയത്.

ഈ സാഹചര്യത്തില്‍ ആണ് വരുന്ന ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 33% സ്ത്രീകളെയെങ്കിലും മത്സരിപ്പിക്കണമെന്ന് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളോട് ആവശ്യപ്പെടുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഭരണഘടനാ ഭേദഗതിയിലൂടെ 33% സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തപ്പോള്‍ 50% പ്രാതിനിധ്യം സംവരണം ചെയ്തു കൊണ്ട് മാതൃക കാട്ടിയ സംസ്ഥാനമാണ് കേരളം. മറ്റ് പല മേഖലകളിലും കേരളം ഇന്ത്യക്കു മാതൃകയാണെങ്കിലും നിയമസഭ - ലോക്‌സഭ-രാജ്യസഭ സ്ത്രീപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ അങ്ങിനെയല്ല. 2014 ലെ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍സ് 28% സീറ്റും 2019 ല്‍ 40% സീറ്റും സ്ത്രീകള്‍ക്ക് നല്‍കി. അവരുടെ 22 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതില്‍ സ്ത്രീകള്‍ ഒന്‍പത് പേരുണ്ട്; 53% വിജയം. (17 സ്ത്രീകളെ മത്സരിപ്പിച്ചതില്‍ ഒന്‍പത് പേര്‍ വിജയിച്ചു). 2019 ല്‍ ഒറീസയില്‍ ബിജു ജനതാദള്‍ 21 സീറ്റില്‍ ഏഴ് സീറ്റ് സ്ത്രീകള്‍ക്ക് നല്‍കി; കൃത്യം 33%. അവരുടെ ഏഴ് സ്ത്രീ സ്ഥാനാര്‍ഥികളില്‍ 5 പേര്‍ വിജയിച്ചു; വിജയശതമാനം 71. എന്നാല്‍, കേരളത്തിലെ എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ രണ്ട് സീറ്റുകള്‍ (10%) വീതം മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയത്.

ഈ സാഹചര്യമാണ് വിവിധ മേഖലയിലുമുള്ള കേരളീയരുടെ ഒപ്പുകള്‍ ശേഖരിച്ച് 2024 ഫെബ്രുവരി 17 ന് ശനിയാഴ്ച തിരുവനന്തപുരത്ത് മുഖ്യ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും മുന്നണി കണ്‍വീനര്‍മാര്‍ക്കും പെണ്‍ മെമ്മോറിയല്‍ എന്ന നിലയില്‍ കൈമാറാനുള്ള തീരുമാനത്തിന്റെ പിറകിലുള്ള പ്രേരണ. അടുത്തതെരഞ്ഞെടുപ്പില്‍ 33% സ്ത്രീകളെയെങ്കിലും മത്സരിപ്പിക്കാനുള്ള ആര്‍ജ്ജവം കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കണമെന്ന് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളം നേതാക്കള്‍ ആവശ്യപ്പെടുന്നു.

പ്രമുഖരാഷ്ട്രീയ നേതാക്കളും കലാ സാഹിത്യ രംഗത്തെ പ്രമുഖരും വിദ്യാര്‍ഥികളും അടങ്ങുന്ന ബഹുജനങ്ങള്‍ ഒപ്പിട്ട പെണ്‍ മെമ്മോറിയല്‍ ഫെബ്രുവരി 17 ന് തിരുവനന്തപുരത്ത് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൈമാറും. പെണ്‍ മെമ്മോറിയലിനായി ശേഖരിച്ച ഒപ്പുകള്‍ എ.കെ.ജി സെന്റര്‍ മുതല്‍ ഇന്ദിരാഭവന്‍ വരെയുള്ള റോഡില്‍ ചുരുള്‍ നിവര്‍ത്തിയാണ് സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന പൊതുസമ്മേളനം സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും.

അവലംബം: തുല്യ പ്രാതിനിധ്യ പ്രസ്ഥാനം പത്രകുറിപ്പ്.


TAGS :