Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 4 Nov 2022 12:07 PM GMT

ദി ഫാറ്റല്‍ അട്രാക്ഷന്‍

സന്ധ്യ മയങ്ങിയ ആ നേരത്തു ഞങ്ങള്‍ രണ്ടു പേര്‍ മാത്രമേ ആ കെട്ടിടത്തില്‍ ഉണ്ടായിരുന്നുള്ളു. പകല്‍ വെളിച്ചം മാഞ്ഞു തുടങ്ങിയതോടെ അകത്തു ക്രമേണ ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങി. അവള്‍ ചുറ്റിനടന്നു എന്നെ വീട് കാണിച്ചു കൊണ്ടിരിക്കുമ്പോള്‍, പല പ്രാവശ്യം അവളുടെ ശരീരം എന്റെ ശരീരത്തില്‍ തൊട്ടുരുമ്മി. അത് ബോധപൂര്‍വമാണെന്നു എനിക്ക് തോന്നി. ഞാന്‍ ജനലില്‍ കൂടി പുറത്തെ റോഡിലേക്ക് നോക്കി. റോഡ് മിക്കവാറും വിജനമായിരുന്നു. | വൈഡ് ആംഗിള്‍ - 16

ദി ഫാറ്റല്‍ അട്രാക്ഷന്‍
X

ഉടനെ താമസം മാറണം എന്ന തീരുമാനവുമായാണ് ഞാന്‍ പിറ്റേദിവസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയത്. പല സുഹൃത്തുക്കളോടും വിവരം പറഞ്ഞു. പലരും നോക്കാം എന്ന് പറഞ്ഞു. ഞാന്‍ താമസ സ്ഥലം പലരോടും അന്വേഷിക്കുന്നത് കേള്‍ക്കാനിടയായ രജനി എന്നോട് പ്രശ്‌നം എന്താണെന്നു ചോദിച്ചു. അടിയന്തിരമായി ഒരു താമസ സ്ഥലം കണ്ടു പിടിക്കേണ്ടതിന്റെ ആവശ്യകത ഞാന്‍ അവളോട് പറഞ്ഞു. അവള്‍ ഒന്ന് ആലോചിച്ചിട്ട് ചോദിച്ചു.

'ആരൊക്കെയാണ് താമസം മാറുന്നത്?'

പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന ഞങ്ങള്‍ നാലു പേര്‍ക്കും അവിടന്ന് ഉടന്‍ മാറണം എന്ന് ഞാന്‍ പറഞ്ഞു.

''അയൂബ് ഒറ്റയ്ക്ക് വരികയാണെങ്കില്‍ ഒരു സ്ഥലം ഞാന്‍ ശരിയാക്കി തരാം.''

അവള്‍ പറഞ്ഞു.

ഞാന്‍ ആലോചിച്ചു. എന്റെ കൂട്ടുകാര്‍ എല്ലാവരും അവരുടേതായ രീതിയില്‍ താമസസ്ഥലം അന്വേഷിക്കുകയാണ്. എല്ലാവര്‍ക്കും ഒരേ സ്ഥലത്തു തന്നെ സൗകര്യം കിട്ടണമെന്നില്ല.

ഞാന്‍ പറഞ്ഞു ''ശരി ഞാന്‍ വരാം.''.''

അവള്‍ ഒരു കടലാസ്സില്‍ എനിക്കൊരു അഡ്രസ്സ് കുറിച്ച് തന്നു..

'' നാളെ വൈകുന്നേരം ഈ സ്ഥലത്തു വന്നാല്‍ മതി. മുറി കാണാം''

ഒരു ഒഴിവു ദിവസം വെറുതെ വീട്ടില്‍ ഇരിക്കുമ്പോള്‍ എന്തിനാണിത്ര ഒരുക്കം എന്ന് എനിക്ക് മനസ്സിലായില്ല. കണ്ണെഴുതി, പൊട്ടു തൊട്ടു, മുഖത്ത് പൗഡറിട്ട്, തലമുടിയില്‍ മുല്ലപ്പൂ ചൂടി സുന്ദരി ആയ അവളുടെ മുഖത്ത് അസ്തമയ സൂര്യന്റെ സ്വര്‍ണ്ണ വെയില്‍ പതിച്ചപ്പോള്‍ അവളുടെ സൗന്ദര്യത്തിനു തിളക്കം കൂടി. മാത്രമല്ല, അവള്‍ വശ്യമായ ഏതോ പെര്‍ഫ്യൂമും അടിച്ചിരുന്നു. ആ സുഗന്ധംകൂടി ആയപ്പോള്‍ ആകപ്പാടെ മാദകമായ ഒരു അന്തരീക്ഷം ആയിരുന്നു. അവള്‍ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

ഞാന്‍ സമ്മതിച്ചു. രജനി ഒറ്റക്ക് പോകാന്‍ പറഞ്ഞത് കൊണ്ട് ഞാന്‍ ഈ വിവരം ആരോടും പറഞ്ഞില്ല. പിറ്റേ ദിവസം ഒഴിവ് ദിനമായിരുന്നു. രജനി താമസിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള ഒരു വിവരണം അവള്‍ എനിക്ക് തന്നിരുന്നു. ക്രിസ്ത്യാനിയായ രജനിയുടെ ആന്ധ്രയിലെ ഖമ്മത്തുള്ള കുടുംബത്തിന് ഏതോ ക്രിസ്തീയ സഭയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ആ സഭയുടെ ഒരു മിഷനറി സ്‌കൂള്‍ മദിരാശിയില്‍ ഉണ്ടായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റുമായുള്ള ബന്ധം കാരണം രജനിക്ക് അവര്‍ അവിടെ തന്നെ താമസ സൗകര്യം ഒരുക്കിയിരുന്നു. സ്‌കൂളിന്റെ ഭാഗമായുള്ള ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് രജനി ഒറ്റക്ക് താമസിച്ചിരുന്നത്. രാത്രി ഒരു ആയ കൂട്ടിനു കിടക്കാന്‍ വരും. നഗരത്തില്‍ നിന്നും അല്‍പം അകലെ ആയിരുന്നു രജനി തന്ന വിലാസം. രണ്ടു ബസ്സില്‍ കയറി സ്ഥലം അന്വേഷിച്ചു കണ്ടുപിടിച്ചു ഞാന്‍ അവിടെ എത്തിയപ്പോഴേക്കും സന്ധ്യ ആവാറായിരുന്നു. അവള്‍ ഉമ്മറത്ത് തന്നെ എന്നെ കാത്തിരിക്കുകയായിരുന്നു. അവള്‍ നന്നായി അണിഞ്ഞൊരുങ്ങിയിരുന്നു. ഒരു ഒഴിവു ദിവസം വെറുതെ വീട്ടില്‍ ഇരിക്കുമ്പോള്‍ എന്തിനാണിത്ര ഒരുക്കം എന്ന് എനിക്ക് മനസ്സിലായില്ല. കണ്ണെഴുതി, പൊട്ടു തൊട്ടു, മുഖത്ത് പൗഡറിട്ട്, തലമുടിയില്‍ മുല്ലപ്പൂ ചൂടി സുന്ദരി ആയ അവളുടെ മുഖത്ത് അസ്തമയ സൂര്യന്റെ സ്വര്‍ണ്ണ വെയില്‍ പതിച്ചപ്പോള്‍ അവളുടെ സൗന്ദര്യത്തിനു തിളക്കം കൂടി. മാത്രമല്ല, അവള്‍ വശ്യമായ ഏതോ പെര്‍ഫ്യൂമും അടിച്ചിരുന്നു. ആ സുഗന്ധംകൂടി ആയപ്പോള്‍ ആകപ്പാടെ മാദകമായ ഒരു അന്തരീക്ഷം ആയിരുന്നു. അവള്‍ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. സ്‌കൂളിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസം ശരിയാക്കാമെന്നു അവള്‍ പറഞ്ഞു. അങ്ങോട്ട് എന്നെ കൊണ്ടുപോകാന്‍ ആയ ഇപ്പോള്‍ വരുമെന്ന് അവള്‍ പറഞ്ഞു.


വൈകി എത്തിയതിനു അവള്‍ പരിഭവം പറഞ്ഞു. ബസ് കിട്ടാത്തത് കൊണ്ടാണ് വൈകിയതെന്നു ഞാന്‍ പറഞ്ഞു.

''ഏതായാലും ഞാന്‍ കാരണം ആയക്കു കാത്തിരിക്കേണ്ടി വന്നില്ലല്ലോ. ആയക്കു മുന്‍പേ ഞാന്‍ എത്തിയില്ലേ ?'' ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

''പക്ഷെ, ഞാന്‍ എത്ര നേരമായി കാത്തിരിക്കുന്നു''

അവളുടെ മുഖത്ത് പരിഭവം ഉണ്ടായിരുന്നു.

''സോറി'' ഞാന്‍ പറഞ്ഞു.

സന്ധ്യ മയങ്ങിയെങ്കിലും അവള്‍ വിളക്കുകള്‍ ഒന്നും ഓണ്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ചെറിയ നാട്ടു വെളിച്ചം മാത്രം തുറന്ന ജനലിലൂടെ അരിച്ചിറിങ്ങുന്നുണ്ടായിരുന്നു.

''എന്റെ സാമ്രാജ്യം കാണണ്ടേ?''

അവള്‍ എന്നെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു ഹാളും ഒരു ചെറിയ അടുക്കളയും പിന്നെ ഒരു കിടപ്പുമുറിയും, ഇതായിരുന്നു അവളുടെ സാമ്രാജ്യം.

''ഇതാണെന്റെ ബെഡ്‌റൂം''

കിടപ്പുമുറിയിലേക്കു എന്നെ ആനയിച്ചു കൊണ്ട് അവള്‍ പറഞ്ഞു. അവിടെയും വിളക്ക് കത്തിച്ചിട്ടില്ല. എന്നാലും റോഡിലെ തെരുവ് വിളക്കില്‍ നിന്നും പ്രസരിക്കുന്ന മഞ്ഞ വെളിച്ചം അവളുടെ കണ്ണുകള്‍ക്ക് അസാധാരണമായ ഒരു തിളക്കം നല്‍കി. മുറിയില്‍ ഒരു ചെറിയ കട്ടിലും മേശയും ഉണ്ടായിരുന്നു. കട്ടിലിലേക്ക് ചൂണ്ടിക്കൊണ്ട് അവള്‍ പറഞ്ഞു.

''ഇവിടെയാണ് ഞാന്‍ കിടക്കുന്നതു... ഒറ്റയ്ക്ക്''

''അപ്പോള്‍ ആയയോ?'' ഞാന്‍ ചോദിച്ചു.

'' അവര്‍ നിലത്തു കിടക്കും''.

എന്റെ അഞ്ചടി പത്തിഞ്ചു ഉയരത്തിന് മുന്നില്‍ അവള്‍ വളരെ ഉയരം കുറഞ്ഞവളായിരുന്നു. അവള്‍ എനിക്ക് അഭിമുഖമായി എന്റെ ശരീരത്തില്‍ തൊട്ടുരുമ്മി നിന്നു. അവള്‍ തന്റെ കാലിന്റെ ഉപ്പൂറ്റികള്‍ ഉയര്‍ത്തി എന്റെ മുഖത്തിനടുത്തേക്കു ഉയര്‍ന്നു വന്നു. അവളുടെ കണ്ണുകളില്‍ ഞാന്‍ വികാരങ്ങളുടെ സാഗരം ദര്‍ശിച്ചു. അവളുടെ മാദകമായ ഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചു കയറി. അവളുടെ ഉദ്ദേശം വ്യക്തമായിരുന്നെങ്കിലും, ഞാന്‍ ഒന്ന് പതറിപ്പോയി. എന്റെ ഹൃദയ മിടിപ്പ് വര്‍ധിച്ചു. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ ഒരു പ്രതിമയെപ്പോലെ നിശ്ചലനായി നിന്നു.

സന്ധ്യ മയങ്ങിയ ആ നേരത്തു ഞങ്ങള്‍ രണ്ടു പേര് മാത്രമേ ആ കെട്ടിടത്തില്‍ ഉണ്ടായിരുന്നുള്ളു. പകല്‍ വെളിച്ചം മാഞ്ഞു തുടങ്ങിയതോടെ അകത്തു ക്രമേണ ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങി. അവള്‍ ചുറ്റിനടന്നു എന്നെ വീട് കാണിച്ചു കൊണ്ടിരിക്കുമ്പോള്‍, പല പ്രാവശ്യം അവളുടെ ശരീരം എന്റെ ശരീരത്തില്‍ തൊട്ടുരുമ്മി. അത് ബോധപൂര്‍വമാണെന്നു എനിക്ക് തോന്നി. ഞാന്‍ ജനലില്‍ കൂടി പുറത്തെ റോഡിലേക്ക് നോക്കി. റോഡ് മിക്കവാറും വിജനമായിരുന്നു. അവള്‍ എന്റെ തൊട്ടു പിന്നില്‍ വന്നു നിന്നു. അവളുടെ സാമിപ്യം എന്റെ ശരീരം തിരിച്ചറിഞ്ഞു. അല്‍പ നേരം എല്ലാം നിശ്ശബ്ദമായിരുന്നു.

'' ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് താമസിക്കാന്‍ ഭയമില്ലേ ?''

നിശബ്ദത ഭഞ്ജിക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു.

''ഇല്ല'' അവള്‍ പറഞ്ഞു. ' ചിലപ്പോള്‍ വല്ലാത്ത ഏകാന്തത അനുഭവപ്പെടും. എന്നാലും എനിക്കിതാണ് ഇഷ്ടം''.

അവളുടെ ശബ്ദത്തില്‍ വല്ലാത്ത ആര്‍ദ്രത ഉണ്ടായിരുന്നു. ഞാന്‍ മുറിക്കു പുറത്തേക്കു നടന്നു. അവള്‍ എന്നെ അനുഗമിച്ചു. ഞങ്ങള്‍ താഴോട്ടിറങ്ങുന്ന കോണിപ്പടിയുടെ മുന്നിലെത്തി. ഞാന്‍ അവിടെ നിന്ന് താഴോട്ട് നോക്കി. താഴത്തെ ഹാളിലും വിളക്കുകള്‍ ഒന്നും കത്തിയിട്ടില്ല. അവള്‍ എന്റെ തൊട്ടടുത്ത് വന്നു നിന്നു. ഞാന്‍ അവളെ നോക്കി. അവളുടെ കണ്ണുകളില്‍ അസാധാരണമായ തിളക്കം ഉണ്ടായിരുന്നു. അവളുടെ തുളുമ്പുന്ന ചുണ്ടുകള്‍ വിടര്‍ന്നിരുന്നു. എന്റെ അഞ്ചടി പത്തിഞ്ചു ഉയരത്തിന് മുന്നില്‍ അവള്‍ വളരെ ഉയരം കുറഞ്ഞവളായിരുന്നു. അവള്‍ എനിക്ക് അഭിമുഖമായി എന്റെ ശരീരത്തില്‍ തൊട്ടുരുമ്മി നിന്നു. അവള്‍ തന്റെ കാലിന്റെ ഉപ്പൂറ്റികള്‍ ഉയര്‍ത്തി എന്റെ മുഖത്തിനടുത്തേക്കു ഉയര്‍ന്നു വന്നു. അവളുടെ കണ്ണുകളില്‍ ഞാന്‍ വികാരങ്ങളുടെ സാഗരം ദര്‍ശിച്ചു. അവളുടെ മാദകമായ ഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചു കയറി. അവളുടെ ഉദ്ദേശം വ്യക്തമായിരുന്നെങ്കിലും, ഞാന്‍ ഒന്ന് പതറിപ്പോയി. എന്റെ ഹൃദയ മിടിപ്പ് വര്‍ധിച്ചു. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ ഒരു പ്രതിമയെപ്പോലെ നിശ്ചലനായി നിന്നു.

അവളുടെ ചുണ്ടുകള്‍ എന്നിലേക്കടുക്കാന്‍, ഇഞ്ചുകള്‍ മാത്രം അകലെ എത്തിയപ്പോള്‍ താഴെ നിന്നും ആയയുടെ നീട്ടിയുള്ള വിളി ആ കെട്ടിടമാകെ മാറ്റൊലി കൊണ്ടു. ' രജനീ...'

ഞങ്ങള്‍ ഞെട്ടി പിന്മാറി. താഴോട്ട് നോക്കിയപ്പോള്‍, താഴത്തെ ഹാളില്‍ വിളക്ക് പ്രകാശിച്ചു. തുടര്‍ന്ന് ആയ കോണിപ്പടിയുടെ താഴെ എത്തി, ഞങ്ങളെ നോക്കി. അവര്‍ ഒന്നും കണ്ടിരിക്കാന്‍ വഴിയില്ല. ഞാന്‍ ധൃതിയില്‍ കോണിപ്പടികള്‍ ഇറങ്ങി താഴെ എത്തി. എനിക്ക് പിന്നാലെ സാവധാനം രജനിയും. ആയ എന്നെ സൂക്ഷിച്ചു നോക്കി. പിന്നെ അര്‍ഥഗര്‍ഭമായി രജനിയെയും. രജനിയുടെ മുഖത്ത് ഗൗരവഭാവം ആയിരുന്നു.

'' സോറി മാ, ലേറ്റ് ആയിടച്ചു''

അവള്‍ രജനിയോട് ക്ഷമാപണം പറഞ്ഞു.

'' പര്‍വാ ഇല്ലേ നീങ്കേ കറക്റ്റ് ടൈമുക്ക് താന്‍ വന്തീങ്കെ''

ആകെ പരുങ്ങലില്‍ ആയ ഞാന്‍ പറഞ്ഞു.

''പോകാന്‍ ധൃതി ആയല്ലേ ? ' രജനിയുടെ ശബ്ദത്തില്‍ ദേഷ്യം ഉണ്ടായിരുന്നു.

' അതല്ല, ഇപ്പൊ തന്നെ ലേറ്റ് ആയില്ലേ ...'

എന്നെ പറയാന്‍ അനുവദിക്കാതെ അവള്‍ ഗൗരവത്തില്‍ പറഞ്ഞു.

'' ലക്ഷ്മി, ഇവരെ കൊണ്ട് പോയി അന്ത റൂം കാട്ടിക്കൊടു''

''ശരി'', ലക്ഷ്മി എന്നോട് ''വാങ്കോ'' എന്ന് പറഞ്ഞിട്ട് പുറത്തേക്കു നടന്നു.

ഞാന്‍ രജനിയോട് യാത്ര പറയാനായി തിരിഞ്ഞപ്പോഴേക്കും അവള്‍ തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു.

ആയ എന്നെ കൂട്ടിക്കൊണ്ടു പോയത് നിരനിരയായ് ഒറ്റ മുറി വീടുകള്‍ ഉള്ള ഒരു കോളനിയിലേക്കായിരുന്നു.

പരിസരം ആകെ വൃത്തിഹീനമായിരുന്നു. കോണ്‍ക്രീറ്റ് കെട്ടിടം തന്നെ ആയിരുന്നെങ്കിലും ഒരു ചേരിയുടെ ലക്ഷണം ആയിരുന്നു ആ സ്ഥലത്തിന്.

ഒരു വീട്ടില്‍ നിന്നും ഒരു സ്ത്രീയും പുരുഷനും തമ്മില്‍ വഴക്കിടുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ലക്ഷ്മി ഒരു അടഞ്ഞു കിടക്കുന്ന വീടിന്റെ മുന്നില്‍ പോയി നിന്നു.

''ഇത് താന്‍'' അവള്‍ പറഞ്ഞു.

അവള്‍ താക്കോലെടുത്തു മുറി തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.

'' തൊറക്ക വേണ്ട''

''ഉള്ളെ പാക്ക വേണ്ടാമാ?'' അവള്‍ ചോദിച്ചു.

'' വേണ്ട, നാന്‍ രജനിക്കിട്ടെ പേശിടുവേന്‍''

''ശരിഅപ്പോ അങ്കേ പോകലാം ' അവള്‍ നടക്കാന്‍ തുടങ്ങി.

'' വേണ്ട. നാന്‍ നാളേക്ക് രജനിക്കിട്ടെ പേസറെ '

ഇത് പറഞ്ഞു ഞാന്‍ ധൃതിയില്‍ അവിടെ നിന്ന് നടന്നു.

വാസ്തവത്തില്‍ എന്റെ സിനിമാ ജീവിതത്തില്‍ പണം എന്നില്‍ നിന്നും പലപ്പോഴും അകല്‍ച്ച പാലിച്ചിരുന്നെങ്കിലും സ്ത്രീകള്‍ എന്നും എന്നിലേക്ക് ആകൃഷ്ടരായിരുന്നു. ആ ആകര്‍ഷണത്തില്‍ ചിലപ്പോള്‍ അപകടങ്ങളും പതിയിരിക്കുന്നുണ്ടാവാം.

അടുത്ത ദിവസം ക്‌ളാസില്‍ എത്തിയപ്പോള്‍ രജനി എന്നെ കണ്ട ഭാവം നടിച്ചില്ല. എനിക്ക് വീട് ഇഷ്ടപ്പെട്ടില്ല എന്ന് ലക്ഷ്മി പറഞ്ഞു കാണും, എങ്കിലും അവള്‍ക്കു എന്നോടു നേരിട്ട് ചോദിക്കാമായിരുന്നു. അവള്‍ എന്നോട് അകല്‍ച്ച പാലിച്ചു. നല്ലൊരു താമസ സ്ഥലം കിട്ടാത്തതിന്റെ വിഷമത്തെക്കാള്‍ എന്നെ നിരാശപ്പെടുത്തിയത് അവളുടെ പെരുമാറ്റം ആയിരുന്നു. അപ്പോള്‍ പണ്ട് എന്റെ ഒരു സുഹൃത്ത് പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍ത്തു.

''സ്ത്രീ വശീകരിക്കാന്‍ തുടങ്ങുമ്പോള്‍ പിന്തിരിഞ്ഞോടുന്നവന്‍ ഭീരുവാന്''

അവള്‍ വിചാരിച്ചു കാണും ഞാനൊരു ഭീരു ആണെന്ന്. അവള്‍ സ്വയം എന്നിലേക്ക് അടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആ അവസരം ഉപയോഗപ്പെടുത്താതെ ഞാന്‍ പിന്മാറിയത് അവളെ ചൊടിപ്പിച്ചിട്ടുണ്ടാവും. അവള്‍ അണിഞ്ഞൊരുങ്ങി വളരെ പ്രതീക്ഷയോടെ എന്നെ കാത്തിരുന്നതാവണം. ഞാന്‍ അവളെ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു. പ്രത്യേകിച്ച് സ്വന്തം സൗന്ദര്യത്തെക്കുറിച്ചു നല്ല ബോധ്യമുള്ള അവളുടെ ആത്മാഭിമാനത്തിനു എന്റെ അവഗണന ക്ഷതമേല്‍പിച്ചിട്ടുണ്ടാവണം. അവളോട് ക്ഷമ പറയണമെന്നുണ്ടായിരുന്നു. പക്ഷെ, അവള്‍ എനിക്ക് മുഖം പോലും തരുന്നില്ല.

വാസ്തവത്തില്‍ അവളുടെ അവഗണന സൃഷ്ടിച്ച വിഷമത്തോടൊപ്പം, അവള്‍ വെച്ച് നീട്ടിയ അവസരം ഉപയോഗപ്പെടുത്താതിരുന്നതിന്റെ ഒരു കുണ്ഠിതവും എനിക്ക് തോന്നി. ഇനി മുതല്‍ എന്റെ പഴയ സുഹൃത്തിന്റെ ഉപദേശം അനുസരിക്കുമെന്നു ഞാന്‍ മനസ്സില്‍ തീരുമാനിച്ചു.

വാസ്തവത്തില്‍ എന്റെ സിനിമാ ജീവിതത്തില്‍ പണം എന്നില്‍ നിന്നും പലപ്പോഴും അകല്‍ച്ച പാലിച്ചിരുന്നെങ്കിലും സ്ത്രീകള്‍ എന്നും എന്നിലേക്ക് ആകൃഷ്ടരായിരുന്നു. ആ ആകര്‍ഷണത്തില്‍ ചിലപ്പോള്‍ അപകടങ്ങളും പതിയിരിക്കുന്നുണ്ടാവാം.

The Fatal Attraction എന്ന് ഇംഗ്ലീഷില്‍ പറയാം.TAGS :