Quantcast
MediaOne Logo

ഇന്‍ഷ ഫാത്തിമ

Published: 22 Jun 2023 12:46 PM GMT

പ്രിയാ വര്‍ഗീസ്: ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും - ആര്‍.എസ് ശശികുമാര്‍

പതിനെട്ട് വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവരെ പോലും തട്ടിമാറ്റിക്കൊണ്ടാണ് മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയം മാത്രമുള്ള പ്രിയാ വര്‍ഗീസിന് ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് നല്‍കുന്നത്. ഈ മാതൃക പിന്തുടര്‍ന്ന് ഇനി പലരും വരും, ഇങ്ങനെ വന്നാല്‍ അധ്യാപന പരിചയം ഇല്ലാത്തവര്‍ പ്രഫസര്‍ ആവുകയും യോഗ്യത ഉള്ളവര്‍ക്ക് പ്രഫസര്‍ ആവാന്‍ കഴിയാതെ വരികയും ചെയ്യും. | അഭിമുഖം: ആര്‍.എസ് ശശികുമാര്‍ / ഇന്‍ഷ ഫാത്തിമ

പ്രിയാ വര്‍ഗീസിന്റെ നിയമനം
X

പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസി. പ്രഫസര്‍ നിയമന വിഷയത്തില്‍ സിംഗിള്‍ ബഞ്ച് വിധി റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ എങ്ങിനെ വിലയിരുത്തുന്നു?

ഈ വിഷയത്തില്‍ ഡിവിഷന്‍ ബഞ്ചിന്റെ വിധി വളരെ നിര്‍ഭാഗ്യകരമാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ പോസ്റ്റിലേക്ക് ഏട്ട് വര്‍ഷത്തെ അധ്യാപന പരിചയം ആവിശ്യമാണ്. അതില്‍ പഠന കാലയളവ് ഉള്‍പ്പെടുത്തല്‍ സാധ്യമല്ല. പ്രിയാ വര്‍ഗീസ് കേരള വര്‍മ കോളജില്‍ അധ്യാപികയായിരിക്കവേ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ യു.ജി.സി സ്‌കീം അനുസരിച്ച് ശമ്പളത്തോട് കൂടിയ സ്റ്റഡി ലീവ് അനുവദിച്ചതാണ്. ഈ പഠന കാലയളവില്‍ പ്രിയാ വര്‍ഗീസ് ഒരു ഗവേഷണ വിദ്യാര്‍ഥി മാത്രമാണ്. അത് അധ്യാപന നിയമനമായി കണക്കാക്കാം എന്ന് ഒരു ഡിവിഷന്‍ ബെഞ്ചു പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയിലെ എല്ലാ സര്‍വകലാശാലയിലെയും യു.ജി.സി നടപ്പാക്കിയ റഗുലേഷനുകളെ അത് അട്ടിമറിക്കപ്പെടും.

എന്‍.എസ്.എസ് കോഡിനേറ്ററായി പ്രവര്‍ത്തിച്ച കാലയളവും ഗവേഷണ സമയവും അധ്യാപന പരിചയമായി കണക്കാക്കണമെന്നാണല്ലോ കോടതി ഉത്തരവിലുള്ളത്. ഉത്തരവ് മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമോ?

ഇത് വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇന്ത്യയിലെ വിധി നിയമങ്ങളിലെ കറുത്ത അധ്യായത്തിന് തുടക്കം കുറിച്ചു എന്നതിന് യാതൊരു സംശയവും വേണ്ട. 18 വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവരെ പോലും തട്ടിമാറ്റികൊണ്ടാണ് മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയം മാത്രമുള്ള പ്രിയാ വര്‍ഗീസിന് ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് നല്‍കുന്നത്. ഈ മാതൃക പിന്തുടര്‍ന്ന് ഇനി പലരും വരും, ഇങ്ങനെ വന്നാല്‍ അധ്യാപന പരിചയം ഇല്ലാത്തവര്‍ പ്രഫസര്‍ ആവുകയും യഥാര്‍ഥ യോഗ്യത ഉള്ളവര്‍ക്ക് പ്രഫസര്‍ ആവാന്‍ കഴിയാതെ വരികയും ചെയ്യും. അതിന്റെ വളരെ അപകടം പിടിച്ച തുടക്കം മാത്രമാണിത്.

സിംഗള്‍ ബഞ്ചിന്റെ വിധി വളരെ കൃത്യമായിരുന്നു അതുകൂടി കണക്കില്‍ എടുത്താണ് ആറ് കൊല്ലം സര്‍വീസ് ഉണ്ട് എന്നരീതിയില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ ആയത്. അതൊരു ടീച്ചിങ് പോസ്റ്റ് അല്ല. മറ്റു പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടാവാം, അത് പഠന കാലയളവല്ല. ഇപ്പോള്‍ പ്രിയ വര്‍ഗീസ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആണ്. അവര്‍ രാവിലെയും വൈകുന്നേരവും ബുക്ക് വായിച്ചാല്‍ അതൊന്നും പഠനമാവില്ല.

എല്ലാ സര്‍വകലാശാലയിലും ഇതുപോലെ പി.എച്ച്.ഡിക്ക് പോയിട്ടുണ്ടാവും. അതുപോലെ മറ്റു പോസ്റ്റുകളില്‍ ഡപ്യുട്ടേഷന് പോയിട്ടുണ്ടാവാം. അതൊക്കെ അധ്യാപനമായി കണക്കാക്കുന്നതെങ്ങിനെയാണ്. അങ്ങനെ സര്‍വീസിന് പോകുന്ന കാലയളവ്, പഠനത്തിന് പോകുന്ന കാലയളവ്, വിദേശത്ത് പോകുന്ന കാലയളവ് ഇതെല്ലാം അധ്യാപനമായി കണക്കാക്കിയാല്‍ യു.ജി.സി ഇന്ത്യ മുഴുവന്‍ നടപ്പാക്കിയ സിസ്റ്റം മാറുകയും പലര്‍ക്കും അവര്‍ക്ക് നഷ്ട്ടപെട്ട പോസ്റ്റുകള്‍ തിരിച്ചുകിട്ടാന്‍ കാരണമാവുകയും ചെയ്യും.

എല്ലാ സര്‍വകലാശാലയിലും ഇതുപോലെ പി.എച്ച്.ഡിക്ക് പോയിട്ടുണ്ടാവും. അതുപോലെ മറ്റു പോസ്റ്റുകളില്‍ ഡപ്യുട്ടേഷന് പോയിട്ടുണ്ടാവാം. അതൊക്കെ അധ്യാപനമായി കണക്കാക്കുന്നതെങ്ങിനെയാണ്. അങ്ങനെ സര്‍വീസിന് പോകുന്ന കാലയളവ്, പഠനത്തിന് പോകുന്ന കാലയളവ്, വിദേശത്ത് പോകുന്ന കാലയളവ് ഇതെല്ലാം അധ്യാപനമായി കണക്കാക്കിയാല്‍ യു.ജി.സി ഇന്ത്യ മുഴുവന്‍ നടപ്പാക്കിയ സിസ്റ്റം മാറുകയും പലര്‍ക്കും അവര്‍ക്ക് നഷ്ട്ടപെട്ട പോസ്റ്റുകള്‍ തിരിച്ചുകിട്ടാന്‍ കാരണമാവുകയും ചെയ്യും. കൃത്യമായ അധ്യാപനപരിചയം വേണം എന്ന മാനദണ്ഡങ്ങള്‍ എന്തിനാണ് എന്നത് ഗൗരവത്തോടെ കാണണം. അസിസ്റ്റന്റ് പ്രൊഫസര്‍ പോസ്റ്റ് എന്നത് നിസ്സാരമായ പോസ്റ്റല്ല. പിന്നീട് വൈസ് ചാന്‍സിലര്‍ ആവാന്‍ പോലും യോഗ്യരാണ് അവര്‍.

നിയമനം തെറ്റായിരുന്നു എന്ന വാദത്തിന് ഇനി പ്രസക്തിയുണ്ടോ?

യുസഫ് സ്‌കറിയ, മലയാളം സര്‍വകലാശാല പ്രൊഫസര്‍മാര്‍ - ഇവരെയൊക്കെ പിന്‍തള്ളിക്കൊണ്ടാണ് പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്. ആര് കൊടുത്തു? എങ്ങനെ കൊടുത്തു? അവിടത്തെ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി-കേരളത്തില്‍ ആദ്യമായി വൈസ് ചാന്‍സലര്‍ക്ക് - ''പുനര്‍നിയമനം' കൊടുത്തപ്പോള്‍ അതിന്റെ പാരിതോഷികമായി അദ്ദേഹം ചെയ്തുകൊടുത്തതാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്കുള്ള ഒന്നാം റാങ്ക്. നമ്മുടെ രാജ്യത്തെ എജ്യുഹബ് ആക്കും, മിടുക്കരായ അധ്യാപകര്‍ ഉണ്ടാവും എന്നൊക്കെ പറയുമ്പോള്‍ ഇതാണോ അധ്യാപനം? ഇത് നമ്മള്‍ പരിശോധിക്കേണ്ടതല്ലേ?


മെറിറ്റ് അനുസരിച്ച് ആണോ നിയമനം കിട്ടിയത് എന്ന് സമൂഹം ചര്‍ച്ച ചെയ്യട്ടെ. സാങ്കേതികമയും തെറ്റാണ്, അവര്‍ ആ പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ പോലും യോഗ്യയല്ല. പക്ഷേ, അവര്‍ക്ക് ആ പോസ്റ്റിലേക്ക് അപ്ലൈ ചെയ്യാന്‍ യോഗ്യത ഉണ്ട് എന്നാണ് കോടതി വിധി വന്നിരിക്കുന്നത്. പിന്നെ ഇന്റര്‍വ്യൂന് അവരെ കണ്ടപ്പോള്‍ ഏറ്റവും പ്രഗത്ഭയാണ് എന്ന് ഇന്റര്‍വ്യൂ ബോര്‍ഡിന് തോന്നിയാല്‍ നമ്മളെ പോലെ പുറത്ത് നില്‍ക്കുന്നവര്‍ക്ക് അത് തെറ്റാണ് എന്ന് പറയാന്‍ പറ്റില്ല. ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ഘടന പരിശോധിച്ചുനോക്കൂ. ആരൊക്കെ ആയിരുന്നു ഉണ്ടായിരുന്നത്? എങ്ങനെ ഫസ്റ്റ് റാങ്ക് കിട്ടി? അപ്ലിക്കേഷന്‍ വെരിഫിക്കേഷന്‍ ചെയ്തിരുന്നോ? എന്നതെല്ലാം പരിശോധിക്കണം. ഒറ്റ ദിവസം കൊണ്ട് ലാസ്റ്റ് ഡേറ്റ് കഴിഞ്ഞ് ഇന്റര്‍വ്യൂ നടത്തണമെങ്കില്‍ എന്തുമാത്രം സ്വാധീനം അതില്‍ ഉണ്ടായി എന്ന് ആലോചിക്കുക. എന്തിനാണ് തിരക്കിട്ട് നിയമനം നടത്തിയത് എന്ന് ചോദിച്ചപ്പോള്‍ അന്ന് വൈസ് ചാന്‍സിലര്‍ രവിന്ദ്രന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു: ''കണ്ണൂര്‍ സര്‍വകലാശാലക്ക് ഇല്ലാത്തത് സമയമാണ്' എന്നാണ് പറഞ്ഞത്. ആദ്യം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കും. പിന്നെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ആക്കും. അപ്പോള്‍ പിന്നെ ഈ അധ്യാപകരുടെ ആവശ്യം എന്താണ്? ഇങ്ങനെയാണോ കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നത്? അതുകൊണ്ടൊക്കെ തന്നെ വളരെ അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിനാണ് ഈ വിധി നാന്ദികുറിച്ചിരിക്കുന്നത്. വിധിക്കെതിരെ തീര്‍ച്ചയായും അപ്പീലിന് പോകും.



TAGS :