Quantcast
MediaOne Logo

ഫാത്തിമ്മത്തു ഷാന

Published: 8 May 2023 2:58 PM GMT

കര്‍ണാടക: കോണ്‍ഗ്രസ്സിന് കേവല ഭൂരിപക്ഷമല്ല, സുരക്ഷിത ഭൂരിപക്ഷമാണ് വേണ്ടത് - ശിവസുന്ദര്‍

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ അനുഭവത്തില്‍ കോണ്‍ഗ്രസ്സിന് കേവല ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രം പോരാ. സുരക്ഷിതമായ ഭൂരിപക്ഷം ലഭിക്കണം. അതിനര്‍ഥം അവര്‍ കോണ്‍ഗ്രസ്സ് ക്യാമ്പില്‍ നിന്ന് 20 മുതല്‍ 30 വരെ എം.എല്‍.എമാരെ വേട്ടയാടിയാലും ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയണം. കര്‍ണാടക തെരഞ്ഞെടുപ്പിനെ അവലോകനം ചെയ്ത് കൊണ്ട് പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ശിവസുന്ദറുമായി നടത്തിയ അഭിമുഖ സംഭാഷണം.

കര്‍ണാടക തെരഞ്ഞെടുപ്പ്
X

മെയ് 10 നാണ്് കര്‍ണാടക തെരഞ്ഞെടുപ്പ്. രാജ്യം ഈ തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നു. ഇത് കര്‍ണാടകയുടെ ഭാവിക്ക് മാത്രമല്ല, ഇന്ത്യ രാജ്യത്തിനും നിര്‍ണായകമാണ്. 2024 ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് വളരെ പ്രധാനമാണെന്ന് തോന്നുന്നു. കാരണം, നിലവിലുള്ള ബി.ജെ.പി പാര്‍ട്ടി പൂര്‍ണ്ണമായും നിരാശപ്പെടുത്തുകയും അവര്‍ അഴിമതിക്കാരാണെന്ന് തുറന്നുകാട്ടപ്പെടുകയും ചെയ്തു. കര്‍ണാടകം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍. 40% കമീഷന്‍ സര്‍ക്കാര്‍ എന്നാണ് ബി.ജെ.പി ഇന്ന് അറിയപ്പെടുന്നത്.

കര്‍ണാടകയിലെ ജനങ്ങളോട് തങ്ങള്‍ വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാരിന്റെ ഏതെങ്കിലും നയമോ പദ്ധതിയോ പരാമര്‍ശിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സര്‍വേകള്‍ നടന്നിരുന്നു. എന്നാല്‍, കര്‍ണാടക സര്‍ക്കാരിന്റെ ഒരു പദ്ധതി പോലും അവര്‍ക്ക് ഓര്‍മയില്ല. 'ഉജ്ജ്വല' പോലുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ട്, പക്ഷെ കര്‍ണാടക സര്‍ക്കാരിന്റെ എടുത്തു പറയാവുന്ന പദ്ധതികള്‍ ഒന്നും തന്നെ ഇല്ല.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം, വളരെക്കാലമായി സംസ്ഥാനത്തെ ബി.ജെ.പിയുടെ നട്ടെല്ല് ലിംഗായത്തുകളാണ്. എന്നാല്‍, ലിംഗായത്തുകള്‍ ഹിന്ദു മതത്തില്‍ പെട്ടവരല്ല, അവര്‍ യഥാര്‍ഥത്തില്‍ ബ്രാഹ്മണ വിരുദ്ധരാണ്. ലിംഗായത്തുകളുടെ സമത്വ ആശയങ്ങള്‍ പൂര്‍ണ്ണമായും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ഏറ്റുമുട്ടുന്നതാണ്. എന്നിട്ടും ലിംഗായത്തുകളെ കൂട്ടുപിടിക്കുന്നതില്‍ ബി.ജെ.പിയും ആര്‍.എസ്.എസും വിജയിച്ചു.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍, പ്രത്യേകിച്ച് ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായതിന് ശേഷം, ഏറ്റവും മോശമായ വര്‍ഗീയ ധ്രുവീകരണമാണ് കര്‍ണാടകയില്‍ നടക്കുന്നത്. ദേശീയ തലത്തില്‍ വിവാദമായി മാറിയ ഹിജാബ് വിഷയം നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതുപോലെതന്നെ ഹലാല്‍ വിവാദം, മുസ്‌ലിംകളുടെ സാമ്പത്തിക ബഹിഷ്‌കരണം, മതപരിവര്‍ത്തന വിരുദ്ധ നിയമം, ജിഹാദ് തുടങ്ങിയവും. ഒന്നിന് പുറകെ ഒന്നായി മതം, വര്‍ഗീയത, ഹിന്ദുത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ള തുടര്‍ച്ചയായ ധ്രുവീകരണമാണ് ബി.ജെ.പി സര്‍ക്കാരിന്റെ ഇപ്പോഴത്തെ അടിത്തറ. ഒന്നര വര്‍ഷം മുമ്പ്, പാഠപുസ്തകങ്ങള്‍ തിരുത്താനുള്ള പദ്ധതി അവര്‍ ഏറ്റെടുത്തു. കര്‍ണാടക സര്‍ക്കാര്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് 26 പേജുള്ള നിര്‍ദേശമാണ് നല്‍കിയത് - ഭാവി സമൂഹത്തിനായി ഒരു പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍മിക്കുന്നതിനുള്ള പദ്ധതി. ഓരോ പേപ്പറിലും അവര്‍ തത്ത്വചിന്ത, സമൂഹം, രാഷ്ട്രീയ ശാസ്ത്രം എന്നിവയുടെ ഹിന്ദുത്വ മാര്‍ഗത്തെ മാത്രമാണ് ഊന്നിപ്പറഞ്ഞിട്ടുള്ളത്. അതിനാല്‍, കര്‍ണാടകയിലെ ജനങ്ങള്‍ ബി.ജെ.പിയുടെ ഈ പദ്ധതികളെ മറികടക്കുമോ എന്നതിന്റെ അടിസ്ഥാനത്തില്‍ ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.


ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് പ്രചരണ അജണ്ടകളൊന്നും ഇല്ലാതായപ്പോഴൊക്കെ വര്‍ഗീയ ധ്രുവീകരണ അജണ്ടയിലാണ് അവര്‍ സ്ഥിരമായി പ്രവര്‍ത്തിച്ചത്. കര്‍ണാടകയിലെ ജനങ്ങള്‍ ഇത്തരം അജണ്ടയെ മനസ്സിലാക്കി ഭരണ നിര്‍വഹണത്തിന് മുന്‍ഗണന നല്‍കി വോട്ട് ചെയ്യണെം. അങ്ങനെ സംഭവിച്ചാല്‍ അത് രാജ്യത്തിന് മൊത്തത്തില്‍ നല്ലതായിരിക്കും. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചതുപോലെ ആകും. ഉദാഹരണത്തിന്, 2022ല്‍ യു.പിയില്‍ ഗവണ്‍മെന്റിന് വലിയ തരത്തിലുള്ള ഭരണമികവ് ഉണ്ടായിരുന്നില്ല. വലിയ തോതിലുള്ള മത ധ്രുവീകരണ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയത്. ഈ ധ്രുവീകരണ പ്രവര്‍ത്തനം വഴി അവര്‍ക്ക് 2017 ല്‍ ലഭിച്ചതിനേക്കാള്‍ രണ്ട് ശതമാനം അധിക വോട്ട് നേടുകയും ഭരണത്തിലേക്ക് വരികയും ചെയ്തു. അടുത്തിടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് നമ്മള്‍ കണ്ടതാണ്. ഗുജറാത്തില്‍ പോലും ഭരണവും വികസനവും കാര്യമായില്ല. വര്‍ഗീയ ധ്രുവീകരണമായിരുന്നു പ്രധാനം. കര്‍ണാടകയിലും അത് തന്നെ സംഭവിക്കുമോ എന്നതാണ് ചോദ്യം?

ദക്ഷിണേന്ത്യ പൊതുവെ രാജ്യത്തെ പുരോഗമന സംസ്ഥാനങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്. കര്‍ണാടക, ബി.ജെ.പിക്കും ആര്‍.എസ്.എസിനും ദക്ഷിണേന്ത്യയിലേക്കുള്ള കവാടമാണ്. ഈ സംസ്ഥാനത്തിന്റെ വിവിധ മേഖലകളെ ഹിന്ദുത്വവത്കരിക്കാന്‍ ആര്‍.എസ്.എസ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം, വളരെക്കാലമായി സംസ്ഥാനത്തെ ബി.ജെ.പിയുടെ നട്ടെല്ല് ലിംഗായത്തുകളാണ്. എന്നാല്‍, ലിംഗായത്തുകള്‍ ഹിന്ദു മതത്തില്‍ പെട്ടവരല്ല, അവര്‍ യഥാര്‍ഥത്തില്‍ ബ്രാഹ്മണ വിരുദ്ധരാണ്. ലിംഗായത്തുകളുടെ സമത്വ ആശയങ്ങള്‍ പൂര്‍ണ്ണമായും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ഏറ്റുമുട്ടുന്നതാണ്. എന്നിട്ടും ലിംഗായത്തുകളെ കൂട്ടുപിടിക്കുന്നതില്‍ ബി.ജെ.പിയും ആര്‍.എസ്.എസും വിജയിച്ചു. യഥാര്‍ഥത്തില്‍ അവര്‍ ലിംഗായത്തുകളിലെ സാമൂഹികവും സാമ്പത്തികവുമായി ഉയര്‍ന്നവരെയാണ് സംരക്ഷിക്കുന്നത്.

അതുപോലെ തെക്കന്‍ മൈസൂരിലെ വൊക്കലിഗരെ വര്‍ഗീയവത്കരിക്കാനുള്ള പുതിയ തന്ത്രം അവര്‍ ആവിഷ്‌കരിച്ചു. തെക്കന്‍ മൈസൂരിന്റെ മതേതര പാരമ്പര്യം പേരുകേട്ടതാണ്. കര്‍ണാടകയുടെയും രാജ്യത്തിന്റെയും ചരിത്രത്തില്‍ ആദ്യമായി ആഴത്തില്‍ വേരൂന്നിയ കര്‍ഷക സൗഹൃദ നയങ്ങള്‍ കൊണ്ടുവന്ന ടിപ്പു സുല്‍ത്താന്റെ നാടാണത്. വളരെ മതേതര സ്വഭാവക്കാരനാണ് ടിപ്പു സുല്‍ത്താന്‍. ടിപ്പുവിന്റെ ഭരണത്തില്‍ ശൂദ്രരിലും ദലിതരിലും ഉള്‍പെട്ട കര്‍ഷകര്‍ക്ക് ഭൂമി ലഭിച്ചു. അവര്‍ക്ക് അര്‍ഹിക്കുന്ന മാന്യത ലഭിച്ചു. അത് യഥാര്‍ഥത്തില്‍ ബ്രാഹ്മണ വിരുദ്ധമായിരുന്നു. ടിപ്പു സുല്‍ത്താനെ ബ്രാഹ്മണ വിരുദ്ധനും കൊളോണിയല്‍ വിരുദ്ധനും എന്ന് ചുരുക്കി പറയാം. കര്‍ണാടകയിലെ ജനങ്ങള്‍, പ്രത്യേകിച്ച് തെക്കന്‍ മൈസൂരിലെ ആളുകള്‍ അദ്ദേഹത്തെ തങ്ങളിലൊരാളായി സ്മരിക്കുന്നു. ടിപ്പുവിനെക്കുറിച്ച് നിരവധി നാടന്‍ പാട്ടുകള്‍ ഉണ്ടായിരുന്നു. അതില്‍ മഹാനായ ഒരു ഐതിഹാസിക മനുഷ്യനായി അദ്ദേഹത്തെ ഓര്‍മപ്പെടുത്തുന്നു. വൊക്കലിഗക്കാര്‍ക്കും ദലിതര്‍ക്കും അമുസ്ലിംകള്‍ക്ക് പോലും യഥാര്‍ഥത്തില്‍ അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. അതുകൊണ്ടുതന്നെ കര്‍ണ്ണാടകയുടെ തെക്കന്‍ ഭാഗങ്ങളില്‍ ടിപ്പുവിനെ വില്ലനാക്കിയില്ലെങ്കില്‍ ബി.ജെ.പിക്ക് വൊക്കലിഗരെയോ മറ്റ് ഹിന്ദുക്കളെയോ ജയിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അവര്‍ ടിപ്പു സുല്‍ത്താനെ വില്ലനാക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. ടിപ്പുവിന്റെ ഹിന്ദു വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ എന്ന പേരിലാണ് ടിപ്പുവിനെ കൊന്ന വൊക്കലിഗരുടെ യോദ്ധാക്കളായി ഉറിഗൗഡയെയും നെഞ്ചെഗൗഡയെയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവര്‍ കണ്ടെത്തിയത്. ആരും അത് അംഗീകരിച്ചില്ല, പക്ഷേ, അവര്‍ അത് വിട്ടുകളയാന്‍ പോകുന്നില്ല. ജാതി തിരിച്ച് ജനങ്ങളെ അണിനിരത്താനും അവരുടെ ജാതി സ്വത്വങ്ങളെ ഹിന്ദുത്വവല്‍കരിക്കാനും വേണ്ടി മാത്രമാണ് അവര്‍ യഥാര്‍ഥത്തില്‍ ബസവണ്ണയുടെയും കാപ്പഗൗഡയുടെ കൂറ്റന്‍ പ്രതിമകള്‍ തെരഞ്ഞെടുക്കുന്നത്.

ഭാരത് ജോഡോ യാത്ര കര്‍ണാടകയിലൂടെ കടന്നുപോകുമ്പോള്‍, രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമും മൈസൂര്‍ പട്ടണത്തില്‍ മൂന്ന് ദിവസം തങ്ങി. ആ മൂന്ന് ദിവസം യാത്രക്ക് അവധിയായിരുന്നു. എന്നാല്‍, ടിപ്പു കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. മുസ്‌ലിം പ്രീണനം നടത്തുന്ന ആളുകളായി വ്യാഖ്യാനിക്കപ്പെടാന്‍ അവര്‍ ആഗ്രഹിക്കാത്തത് കൊണ്ട് മാത്രമായിരുന്നു അത്.

കര്‍ണാടകയിലെ ബി.ജെ.പിയുടെ വളര്‍ച്ച

ബി.ജെ.പിയുടെ വോട്ട് വിഹിതം കണ്ടാല്‍ 1957ലെ തെരഞ്ഞെടുപ്പില്‍ രണ്ട് ശതമാനം വോട്ടാണ് ലഭിച്ചത്. കര്‍ണാടകയുടെ ചരിത്രത്തില്‍ ആദ്യമായി 1967ലെ തെരഞ്ഞെടുപ്പില്‍ നാല് ശതമാനം വോട്ടും നാല് സീറ്റും നേടി. പിന്നീട് 1989 ലെ തെരഞ്ഞെടുപ്പില്‍ അവരുടെ വോട്ട് വിഹിതം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരുന്നു. ഇത് 7%, 14%, 20%, 24%, 33% - ഒടുവില്‍ 2018 ലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 36% വരെയെത്തി. അതിനര്‍ഥം, അവര്‍ തങ്ങളുടെ യഥാര്‍ഥ വോട്ട് അടിത്തറ ഉണ്ടാക്കുകയും അവരുടെ സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. അതുകൊണ്ട് ഇതൊരു വലിയ പ്രശ്‌നമാണ്. കാരണം, കര്‍ണാടക സമൂഹത്തിന്റെ മതനിരപേക്ഷതയെക്കുറിച്ചുള്ള ചോദ്യം ഒരു തിരഞ്ഞെടുപ്പ് ചോദ്യം മാത്രമല്ല.

തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തില്‍, ഫസ്റ്റ് പാസ്സ് ദി പോസ്റ്റ് സമ്പ്രദായത്തില്‍ നിരവധി അത്ഭുതങ്ങള്‍ സംഭവിക്കും. ത്രികോണമത്സരം ആണെങ്കില്‍ 52 ശതമാനം വോട്ട് ഷെയര്‍, അല്ലെങ്കില്‍ 50 ശതമാനത്തിലധികം വോട്ട് ഷെയര്‍ എന്നിവ അടിസ്ഥാനമാക്കുന്നതില്‍ അര്‍ഥമില്ല. ത്രികോണ മത്സരത്തില്‍ 30 ശതമാനം വോട്ട് വിഹിതമെങ്കിലും നേടിയാല്‍ വിജയിക്കാം. എന്നാല്‍, വോട്ട് വിഹിതം എത്രമാത്രം വര്‍ധിച്ചു, അത് സ്ഥിരതയുള്ളതാണോ, ബി.ജെ.പിയുടെയും ഹിന്ദുത്വയുടെയും സാമൂഹിക സ്വാധീനം ജനങ്ങളില്‍ എത്രയൊക്കെയുണ്ട് എന്ന് മനസ്സിലാക്കാനുള്ള ഒരു സൂചകമാണ് ഇത്. ഇത് വലിയ പ്രശ്നമാണ്, ഇതിന് ഒരു തെരഞ്ഞെടുപ്പിലൂടെ മാത്രം പരിഹാരമുണ്ടാകില്ല. വാസ്തവത്തില്‍, ഈ ഹിന്ദുത്വ സ്വാധീനം മറ്റ് പാര്‍ട്ടികളിലും ഉണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍, ടിപ്പു സുല്‍ത്താനെ വില്ലനാക്കി ബി.ജെ.പി തുടര്‍ച്ചയായ പ്രചാരണം നടത്തിയതിന്റെ ഭാഗമായി ഈ അടുത്ത് മൈസൂറിനും ബാംഗ്ലൂരിനും ഇടയില്‍ ഓടുന്ന ടിപ്പു എന്ന് പേരുള്ള ഒരു എക്‌സ്പ്രസ് ട്രെയിനിന് അവര്‍ വോഡയാര്‍ എക്‌സ്പ്രസ് എന്ന് പുനര്‍നാമകരണം ചെയ്തു. ടിപ്പു സുല്‍ത്താന്റെ സ്മരണ പൂര്‍ണമായും മായ്ച്ചുകളയാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ജനങ്ങളുടെ വില്ലനായി നിലനിര്‍ത്താനല്ല. സത്യത്തില്‍ ഭാരത് ജോഡോ യാത്ര കര്‍ണാടകയിലൂടെ കടന്നുപോകുമ്പോള്‍, രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമും മൈസൂര്‍ പട്ടണത്തില്‍ മൂന്ന് ദിവസം തങ്ങി. ആ മൂന്ന് ദിവസം യാത്രക്ക് അവധിയായിരുന്നു. എന്നാല്‍, ടിപ്പു കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. മുസ്‌ലിം പ്രീണനം നടത്തുന്ന ആളുകളായി വ്യാഖ്യാനിക്കപ്പെടാന്‍ അവര്‍ ആഗ്രഹിക്കാത്തത് കൊണ്ട് മാത്രമായിരുന്നു അത്. അതുകൊണ്ട് തന്നെ ഈ മേധാവിത്വവും ഹിന്ദുത്വ മേധാവിത്വവും മറ്റു പാര്‍ട്ടികലിലും പ്രകടമാണ്.


ഈ ആധിപത്യത്തെ നിരന്തരം മതേതര തത്വങ്ങളില്‍ മുറുകെപ്പിടിച്ച് പോരാടിയില്ലെങ്കില്‍, സാമൂഹികമായും രാഷ്ട്രീയമായും ഹിന്ദുത്വത്തെ പരാജയപ്പെടുത്താനാവില്ല. അവരെ സാമൂഹികമായും രാഷ്ട്രീയമായും പരാജയപ്പെടുത്തുന്നില്ലെങ്കില്‍, അവരെ തെരഞ്ഞെടുപ്പിലൂടെയും പരാജയപ്പെടുത്താന്‍ കഴിയില്ല. കാരണം, അവര്‍ നിര്‍മിച്ചെടുക്കുന്നത് ഹിന്ദുവോട്ട് ബാങ്ക് മാത്രമല്ല, ഹിന്ദുത്വ വോട്ട് ബാങ്കുകൂടിയാണ്. ഒരു ഹിന്ദുത്വ വോട്ട് ബാങ്ക് ഉള്ളപ്പോള്‍, ഒരു ഹിന്ദുത്വ വോട്ടര്‍ ഹിന്ദു രാഷ്ട്രത്തിന് മാത്രമേ വോട്ട് ചെയ്യൂ. ഏതെങ്കിലും പാര്‍ട്ടി അധികാരത്തില്‍ വന്ന്, ഒരു ജനാധിപത്യ വോട്ട് ബാങ്ക് കെട്ടിപ്പടുക്കാതെ അവര്‍ക്ക് ഇതിനെതിരെ പോരാടാന്‍ കഴിയില്ല. വോട്ട് ബാങ്കല്ല, ജനാധിപത്യ മൗലികത ആണ് വേണ്ടത്. ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും ആ ദീര്‍ഘവീക്ഷണമില്ലെന്നാണ് ഞാന്‍ കരുതുന്നത്. കര്‍ണാടകയില്‍ മാത്രമല്ല, രാജ്യത്തുടനീളം അങ്ങിനെയാണ്. അത് ജനകീയ മുന്നേറ്റങ്ങളില്‍ നിന്ന് മാത്രമേ ഉണ്ടാകൂ. കാരണം, അതിന് ഒരു പ്രത്യയശാസ്ത്ര അജണ്ടയുണ്ട്. ബി.ജെ.പിക്കും ആര്‍.എസ്.എസിനും പ്രത്യയശാസ്ത്ര അജണ്ടയും രാഷ്ട്രീയ അജണ്ടയും സാമൂഹിക അജണ്ടയുമുണ്ട്. അവ ജനങ്ങള്‍ക്ക് അറിയാം.

ശൂദ്രരുടെയും ദലിതരുടെയും മേലുള്ള ഹിന്ദുത്വത്തിന്റെ സ്വാധീനം വര്‍ധിച്ചുവരികയാണ്. കാരണം, കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും വരേണ്യ സംസ്‌കാരത്തിനെതിരെ കീഴാള ജനതയ്ക്ക് നീരസമുണ്ട്. ഇപ്പോള്‍ ബി.ജെ.പി നേതാക്കള്‍ പോലും വരേണ്യവാദികളാണ്. എന്നാല്‍, അവര്‍ക്ക് ബജ്‌റംഗ്ദള്‍ ഉണ്ട്, അവര്‍ക്ക് ആര്‍.എസ്.എസിന്റെ യുവജന വിഭാഗമുണ്ട്, അത് അവര്‍ക്കിടയില്‍ പാലമായി പ്രവര്‍ത്തിക്കും. ഒ.ബി.സികളുടെയും ദലിതരുടെയും ആവശ്യങ്ങള്‍ അവര്‍ നിറവേറ്റും. മറ്റ് രണ്ട് പാര്‍ട്ടികള്‍ വികസിപ്പിച്ചെടുത്ത യഥാര്‍ഥ ജാതി സംരക്ഷണത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ സൂക്ഷ്മമായി ആസൂത്രണം ചെയ്തതാണ് ഈ സാമൂഹിക സൃഷ്ടി. അതിനായി, ആ സോഷ്യല്‍ എഞ്ചിനീയറിംഗിനെ പരാജയപ്പെടുത്താന്‍, അവരെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു പ്രത്യയശാസ്ത്ര വീക്ഷണവും സംഘടനാ ശക്തിയും ഉണ്ടാകേണ്ടതുണ്ട്. തുടര്‍ച്ചയായി ആളുകളെ അണിനിരത്തുന്ന ഒരു സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പരിപാടി ഉണ്ടാകണം. എന്നാല്‍, മറ്റ് പാര്‍ട്ടികളുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ അനുഭവപ്പെടുന്നുള്ളൂ. അതേസമയം, ബി.ജെ.പിയുടെ സാന്നിധ്യവും അവരുടെ എല്ലാ ആശയങ്ങളും ഇരുപത്തിനാല് മണിക്കൂറും അനുഭവപ്പെടുന്നു. അതിനാല്‍, ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമോ എന്നത് അത്ര പ്രധാനമല്ലാത്ത കാര്യമാണ്. അപ്പോഴും 2018ല്‍ സംഭവിച്ചതിന് വിപരീതമായിരിക്കും തിരഞ്ഞെടുപ്പ് ഫലം എന്ന് തീര്‍ച്ചയായും പറയാന്‍ കഴിയും.

224 സീറ്റുകളുള്ള ഒരു നിയമസഭയില്‍ 113 സീറ്റുകള്‍ കിട്ടിയാല്‍ പോരാ, സുരക്ഷിതമായ ഭൂരിപക്ഷം ലഭിക്കാന്‍ കുറഞ്ഞത് 140 അല്ലെങ്കില്‍ 150 സീറ്റുകളെങ്കിലും നേടണം. സുരക്ഷിതമായ ഭൂരിപക്ഷം ലഭിക്കാന്‍, കോണ്‍ഗ്രസ്സിന് യഥാര്‍ഥത്തില്‍ കുറഞ്ഞത് 45 മുതല്‍ 50 ശതമാനം വരെ വോട്ട് വിഹിതം നേടണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 38 ശതമാനം വോട്ട് ഷെയര്‍ ഉണ്ടായിരുന്നു, അതായത് അവര്‍ക്ക് കുറഞ്ഞത് 12 ശതമാനം വോട്ട് വിഹിതം അധികം ലഭിക്കണം.

2018ല്‍ 224 സീറ്റില്‍ 104 സീറ്റും ബി.ജെ.പിക്ക് ലഭിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 113 ലഭിക്കണം. ബി.ജെ.പിക്ക് 104 സീറ്റ് ലഭിച്ചെങ്കിലും 36 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിനാവട്ടെ 38 ശതമാനം വോട്ട് ലഭിച്ചെങ്കിലും 80 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍, പ്രതികൂലമായ സാഹചര്യത്തിലൂടെയാണ കടന്നുപോകുന്നനതെങ്കിലും കോണ്‍ഗ്രസ് അതിന്റെ പ്രകടനം മെച്ചപ്പെടുത്തും. സത്യത്തില്‍ കോണ്‍ഗ്രസും ഭൂരിപക്ഷത്തിന്റെ അടുത്തെത്തിയേക്കും. പക്ഷേ, സിദ്ധരാമയ്യ പറയുന്നതുപോലെ, കേവല ഭൂരിപക്ഷവും സുരക്ഷിതമായ ഭൂരിപക്ഷവും വ്യത്യസ്തമാണ്. കാരണം, കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ അനുഭവത്തില്‍ കോണ്‍ഗ്രസ്സിന് കേവല ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രം പോരാ. സുരക്ഷിതമായ ഭൂരിപക്ഷം ലഭിക്കണം. അതിനര്‍ഥം അവര്‍ കോണ്‍ഗ്രസ്സ് ക്യാമ്പില്‍ നിന്ന് 20 മുതല്‍ 30 വരെ എം.എല്‍.എമാരെ വേട്ടയാടിയാലും ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയണം. അതായത് 224 സീറ്റുകളുള്ള ഒരു നിയമസഭയില്‍ 113 സീറ്റുകള്‍ കിട്ടിയാല്‍ പോരാ, സുരക്ഷിതമായ ഭൂരിപക്ഷം ലഭിക്കാന്‍ കുറഞ്ഞത് 140 അല്ലെങ്കില്‍ 150 സീറ്റുകളെങ്കിലും നേടണം. സുരക്ഷിതമായ ഭൂരിപക്ഷം ലഭിക്കാന്‍, കോണ്‍ഗ്രസ്സിന് യഥാര്‍ഥത്തില്‍ കുറഞ്ഞത് 45 മുതല്‍ 50 ശതമാനം വരെ വോട്ട് വിഹിതം നേടണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 38 ശതമാനം വോട്ട് ഷെയര്‍ ഉണ്ടായിരുന്നു, അതായത് അവര്‍ക്ക് കുറഞ്ഞത് 12 ശതമാനം വോട്ട് വിഹിതം അധികം ലഭിക്കണം. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ അങ്ങനെയൊരു ചാഞ്ചാട്ടം കാണാനില്ല. എല്ലാ ജനവിഭാഗങ്ങളിലും ഭരണത്തെക്കുറിച്ച് അതൃപ്തിയുണ്ട്, പക്ഷേ അത് ഒരു തരംഗത്തിന്റെ രൂപത്തിലായിട്ടില്ല. എങ്കിലും നിലവിലുള്ള സര്‍ക്കാരിനെ വീഴ്ത്താനാവും-ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വലിയ വ്യത്യാസമുണ്ടാകും, അതാണ് ഇപ്പോഴത്തെ നില. അടിസ്ഥാനപരമായി ബി.ജെ.പിക്ക് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇല്ലാത്ത പണശക്തി, മോദി ശക്തി എന്നിവയുണ്ട്. ബി.ജെ.പി തോറ്റാലും സര്‍ക്കാര്‍ രൂപീകരിക്കും! അതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിരോധാഭാസം. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

TAGS :