Quantcast

വീണ്ടും ദുരന്തമായി ലോകേഷ് രാഹുല്‍; തിരുവനന്തപുരത്തും രക്ഷയില്ല 

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഇന്ത്യ എ ടീമിനൊപ്പം ചേര്‍ന്ന രാഹുല്‍ തന്റെ ആദ്യ മത്സരത്തില്‍ തന്നെ നിരാശപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    27 Jan 2019 7:01 AM GMT

വീണ്ടും ദുരന്തമായി ലോകേഷ് രാഹുല്‍; തിരുവനന്തപുരത്തും രക്ഷയില്ല 
X

മോശം ഫോമും കോഫി വിത്ത് കരണിലെ ലൈംഗിക പരാമര്‍ശത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനും നേരിട്ട ലോകേഷ് രാഹുലിന് രക്ഷയില്ല. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഇന്ത്യ എ ടീമിനൊപ്പം ചേര്‍ന്ന രാഹുല്‍ തന്റെ ആദ്യ മത്സരത്തില്‍ തന്നെ നിരാശപ്പെടുത്തി. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ ഓപ്പണറുടെ റോളിലെത്തിയ രാഹുലിന് 13 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മോശം ഫോമിന്റെ പേരില്‍ നിരവധി തവണ ആരാധകരുടെ ട്രോളുകള്‍ക്ക് രാഹുല്‍ ഇരയായിട്ടുണ്ട്.

25 പന്തുകള്‍ നേരിട്ട താരം രണ്ട് ബൗണ്ടറികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നിലയുറപ്പിക്കാന്‍ ഇംഗ്ലണ്ടിന്റെ പുതുനിര സമ്മതിച്ചില്ല. അതേസമയം അജിങ്ക്യ രഹാനെയുള്‍പ്പെടെയുള്ള താരങ്ങള്‍ക്കും ഇന്നത്തെ മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 172 റണ്‍സെടുക്കുന്നതിനിടയ്ക്ക് എല്ലാവരും പുറത്തായി. 30 റണ്‍സെടുത്ത ഇഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ പരാജയമായിരുന്നു രാഹുല്‍.

പിന്നാലെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. മോശം ഫോം തുടര്‍ന്നിട്ടും ഇന്ത്യന്‍ ടീമില്‍ ഇടക്കിടക്ക് അവസരം ലഭിക്കുന്നതാണ് കാണികളെ ചൊടിപ്പിക്കുന്നത്. കഴിവുള്ളവര്‍ ഉണ്ടായിട്ടും രാഹുലിന് മാത്രം ഇങ്ങനെ അവസരം കൊടുക്കുന്നതിനെയാണ് അവര്‍ ട്രോളുന്നത്.

TAGS :

Next Story