Quantcast

പ്രശ്‌നം തീരുന്നില്ല; പാണ്ഡ്യക്കും രാഹുലിനുമെതിരെ പൊലീസ് കേസ് 

രാജസ്ഥാനിലെ ജോധ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

MediaOne Logo

Web Desk

  • Published:

    6 Feb 2019 4:44 AM GMT

പ്രശ്‌നം തീരുന്നില്ല; പാണ്ഡ്യക്കും രാഹുലിനുമെതിരെ പൊലീസ് കേസ് 
X

കോഫി വിത്ത് കരണിലെ ലൈംഗിക പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും എതിരെ കേസ്. ഇരുവര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് കേസ്. രാജസ്ഥാനിലെ ജോധ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ടെലിവിഷന്‍ ഷോയിലായിരുന്നു രണ്ട് പേരുടെയും പരാമര്‍ശങ്ങള്‍. കരണിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇരുവരുടെയും അതിരുവിട്ട പരാമര്‍ശങ്ങളെ തുടര്‍ന്ന് വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നത്. ശേഷമാണ് രണ്ട് പേരെയും ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്യുന്നത്. തുടര്‍ന്ന് ആസ്‌ട്രേലിയന്‍ പരമ്പരയില്‍ ടീമിനൊപ്പമുണ്ടായിരുന്ന പാണ്ഡ്യയെ തിരികെ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനുവരി 24ന് ഇരുവര്‍ക്കും ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. തുടര്‍ന്ന് പാണ്ഡ്യ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പരമ്പരക്കുള്ള ടീമിനൊപ്പവും കെ.എല്‍ രാഹുല്‍ ഇന്ത്യന്‍ എ ടീമിനൊപ്പവും ചേര്‍ന്നു. ഏതായാലും കേസ് കൂടി രജിസ്റ്റര്‍ ചെയ്ത നിലക്ക് വിവാദം അടുത്തെങ്ങും താരങ്ങളെ വിട്ടുപോകില്ലെന്നര്‍ത്ഥം.

നേരത്തെ വിഷയം സുപ്രീംകോടതിയിലെത്തിയതായിരുന്നു. വിഷയത്തില്‍ ഓംബുഡ്‌സ്മാന്‍ നിയമനം വൈകുന്നതാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ കാരണവും.

TAGS :

Next Story