Quantcast

സയിദ് മുഷ്താഖ് അലി ടി20; ആന്ധ്രയേയും തോല്‍പിച്ച് കേരളം, രണ്ടാം ജയം 

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് രണ്ടാം ജയം. ശക്തരായ ആന്ധ്രപ്രദേശിനെയാണ് കേരളം തോല്‍പിച്ചത്. 

MediaOne Logo

Web Desk

  • Published:

    24 Feb 2019 2:07 PM GMT

സയിദ് മുഷ്താഖ് അലി ടി20; ആന്ധ്രയേയും തോല്‍പിച്ച് കേരളം, രണ്ടാം ജയം 
X

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് രണ്ടാം ജയം. ശക്തരായ ആന്ധ്രപ്രദേശിനെയാണ് കേരളം തോല്‍പിച്ചത്. എട്ട് റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 160 എന്ന പൊരുതാവുന്ന സ്‌കോര്‍. മറുപടി ബാറ്റിങില്‍ ആന്ധ്രക്ക് 152 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ ഹാട്രിക്ക് വിക്കറ്റ് വീഴ്ത്തിയ സന്ദീപാണ് കേരളത്തിന് ജയമൊരുക്കിയത്.

19.4 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ജയത്തിനടുത്ത് എത്തിയെങ്കിലും സന്ദീപ് വാരിയര്‍ക്ക് മുന്നില്‍ വീഴുകയായിരുന്നു. അവസാന ഓവറില്‍ ഹാട്രിക് വിക്കറ്റാണ് സന്ദീപ് സ്വന്തമാക്കിയത്. ഓപ്പണര്‍ വിഷ്ണു വിനോദ് 70 റണ്‍സ് നേടി ടോപ് സ്‌കോററായി. മറ്റൊരു ഓപ്പണറായ കെ.ബി അരുണ്‍ കാര്‍ത്തിക് (31) നായകന്‍ സച്ചിന്‍ ബേബി(38) എന്നിവര്‍ കളിച്ചതാണ് ടീം സ്‌കോര്‍ 160ല്‍ എത്തിച്ചത്. 61 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെയാണ് വിഷ്ണുവിന്റെ ഇന്നിങ്‌സ്. 67 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് വന്നത് തന്നെ.

മറുപടി ബാറ്റിങില്‍ കേരള ബൗളര്‍മാര്‍ മികവ് പുറത്തെടുത്തതോടെ ആന്ധ്രക്ക് നിലയുറപ്പിക്കാനായില്ല. 57 റണ്‍സെടുത്ത ഡി.ബി പ്രശാന്ത് കുമാര്‍ പൊരുതിനോക്കിയെങ്കിലും അവസാനം വീണു. കൃത്യമായ ഇടവേളകളില്‍ കേരളം വിക്കറ്റ് വീഴ്ത്തിയതാണ് ജയമൊരുക്കിയത്. സന്ദീപ് വാരിയര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പി, നിതീഷ് എം.ഡി, മിഥുന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മത്സരത്തില്‍ കേരളം മണിപ്പൂരിനെയും തോല്‍പിച്ചിരുന്നു. 25ന് ഡല്‍ഹിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. രാവിലെ 9.30 മുതല്‍ വിജയവാഡയില്‍ തന്നെയാണ് കേരളത്തിന്റെ മൂന്നാം മത്സരവും.

TAGS :

Next Story