Quantcast

സയിദ് മുഷ്താഖ് അലി ടി20; കേരളത്തിന് ജയം 

ജമ്മുകശ്മീരിനെ 94 റണ്‍സിന് തോല്‍പിച്ചാണ് കേരളം ടൂര്‍ണമെന്റിലെ മൂന്നാം ജയം സ്വന്തമാക്കിയത്. 

MediaOne Logo

Web Desk

  • Published:

    27 Feb 2019 7:25 AM GMT

സയിദ് മുഷ്താഖ് അലി ടി20; കേരളത്തിന് ജയം 
X

സയിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ കേരളത്തിന് മൂന്നാം ജയം. ജമ്മുകശ്മീരിനെ 94 റണ്‍സിന് തോല്‍പിച്ചാണ് കേരളം ടൂര്‍ണമെന്റിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കേരളം ഉയര്‍ത്തിയത് 20 ഓവറില്‍ ഏഴിന് 159 എന്ന സ്‌കോര്‍. 160 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ജമ്മുകശ്മീരിന് 65 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സീസണില്‍ ഉഗ്ര ഫോമിലുളള കേരളത്തിന്റെ പേസ്-സ്പിന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ജമ്മുകശ്മീരിന്റെ ബാറ്റിങ് നിരക്ക് കഴിഞ്ഞില്ല. 14.2 ഓവറില്‍ എല്ലാവരും പുറത്തായി.

മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും ജമ്മുകശ്മീര്‍ നിരയില്‍ കളിക്കുന്നുണ്ട്. താരത്തിന് 10 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഒമ്പത് പന്തില്‍ നിന്ന് ഒരു ബൗണ്ടറി നേടി. എന്നാല്‍ ബൗളിങില്‍ രണ്ട് വിക്കറ്റ് നേടിയെങ്കിലും നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്തു. അതേസമയം കേരളത്തിനായി സുദേശന്‍ മിഥുന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എം.ഡി നിതീഷ്, വിനൂപ് മനോഹരന്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. സന്ദീപ് വാരിയര്‍, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി വിനൂപ് മനോഹരന്‍ ബാറ്റിങിലും തിളങ്ങി. 42 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സറും അടക്കം 52 റണ്‍സാണ് മനോഹരന്‍ നേടിയത്. 25 പന്തില്‍ 32 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍ പിന്തുണകൊടുത്തു. വിഷ്ണു വിനോദ്(13 പന്തില്‍ 23)സല്‍മാന്‍ നിസാര്‍(14 പന്തില്‍ 23) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

കേരളത്തിന്റെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി 12 പോയിന്റുമായി ഗ്രൂപ് എയില്‍ രണ്ടാം സ്ഥാനത്താണ്. ഡല്‍ഹിക്കെതിരെയാണ് കേരളം തോറ്റത്. മണിപ്പൂര്‍, ആന്ധ്രാപ്രദേശ് എന്നിവരെയാണ് തോല്‍പിച്ചത്. നാളെ നാഗാലാന്‍ഡിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.

TAGS :

Next Story