Quantcast

ഐ.പി.എല്‍; രാജസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Published:

    29 March 2019 2:59 PM GMT

ഐ.പി.എല്‍; രാജസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു
X

ഐ.പി.എൽ എട്ടാം മത്സരത്തിൽ ആഥിതേയരായ ഹെെദരാബാദ് സൺറെെസേഴ്സിനെതിരെ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹെെദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ മത്സരം പരാജയപ്പെട്ടതിന് ശേഷമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. കൊൽക്കത്തയോട് ആദ്യ മത്സരം തോറ്റ സൺറെെസേഴ്സും, കിംഗ്സ് ഇലവനോട് തോറ്റ രാജസ്ഥാനും പരമ്പരയിൽ വിജയ വഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ധവാൻ കുൽക്കർണി, കെ ഗംഭീർ, ജയദേവ് ഉനാദ്കത്ത്, ജോഫ്ര ആർച്ചർ എന്നിവരടങ്ങിയ ബൗളിംഗ് നിരയിലാണ് ഹെെദരാബാദിന്റെ പ്രതീക്ഷ. ഡേവിഡ് വാർണർ നയിക്കുന്ന ബാറ്റിംഗ് പടയും ഫോമിലേക്കുയർന്നാൽ ഹെെദരാബാദിന് വിജയം കെെപിടിയിലൊതുക്കാം.

ജോസ് ബട്ട്ലർ നേതൃത്വം നൽകുന്ന ബാറ്റിംഗ് ആണ് രാജസ്ഥാന്റെ തുറുപ്പ് ചീട്ട്. ലോകകപ്പിനായുള്ള ഓസീസ് ടീമിൽ ഇടം നേടാൻ ഒരുങ്ങുന്ന സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, സഞ്ജു സാംസൺ, ബെൻ സ്റ്റോക്സ് എന്നിവരടങ്ങിയ ബാറ്റിംഗ് നിരയും പ്രതീക്ഷക്കൊത്ത് ഉയർന്നാൽ മത്സരം കനക്കും.

TAGS :

Next Story