Quantcast

അരദിവസത്തില്‍ ഇന്ത്യയിലും ലങ്കയിലും കളിച്ച് മലിംഗ, വീഴ്ത്തിയത് 10 വിക്കറ്റ്

ലോകകപ്പിന് മുന്നോടിയായി ഐ.പി.എല്‍ കളിക്കാര്‍ക്ക് അമിത ഭാരമാകുമോയെന്ന ചര്‍ച്ചകള്‍ക്കിടെയാണ് മലിംഗയുടെ ഈ അഭ്യാസം.

MediaOne Logo

Web Desk

  • Published:

    5 April 2019 5:50 AM GMT

അരദിവസത്തില്‍ ഇന്ത്യയിലും ലങ്കയിലും കളിച്ച് മലിംഗ, വീഴ്ത്തിയത് 10 വിക്കറ്റ്
X

പന്ത്രണ്ട് മണിക്കൂര്‍ പോലും ഇടവേളയില്ലാതെ ഇന്ത്യയിലും ശ്രീലങ്കയിലും പന്തെറിഞ്ഞ് പത്ത് വിക്കറ്റ് വീഴ്ത്തി ഞെട്ടിച്ചിരിക്കുകയാണ് ലസിത് മലിംഗ. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിംങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിനെ വിജയിപ്പിച്ചതില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയശേഷം പുലര്‍ച്ച വിമാനത്തില്‍ ലങ്കയിലെത്തിയ മലിംഗ ലിസ്റ്റ് എ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും നടത്തുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്ന് വിക്കറ്റും ലങ്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗാലെക്കുവേണ്ടി ഏഴ് വിക്കറ്റുമാണ് മലിംഗ വീഴ്ത്തിയത്.

ये भी प�ें-
ലസിത് മലിംഗ മുംബൈ ഇന്ത്യന്‍സില്‍

ये भी पà¥�ें- ധോണിയുടെ കുതിപ്പിന് ബ്രേക്കിട്ട് രോഹിത്; ഒപ്പം ജയത്തില്‍ റെക്കോര്‍ഡിട്ട് മുംബൈ ഇന്ത്യന്‍സ്   

ലോകകപ്പിന് മുന്നോടിയായി ഐ.പി.എല്‍ കളിക്കാര്‍ക്ക് അമിത ഭാരമാകുമോയെന്ന ചര്‍ച്ചകള്‍ക്കിടെയാണ് മലിംഗയുടെ ഈ അഭ്യാസം. ബുധനാഴ്ച്ച രാത്രി നടന്ന മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍കിംങ്‌സ് മത്സരത്തില്‍ കേദാര്‍ ജാദവ്, ഷൈന്‍ വാട്‌സണ്‍, ഡൈ്വന്‍ ബ്രാവോ തുടങ്ങിയ തലമുതിര്‍ന്ന ബാറ്റ്‌സ്മാന്മാരെയാണ് മലിംഗ വീഴ്ത്തിയത്. അതിനായി നാല് ഓവറില്‍ വിട്ടുകൊടുത്തതാകട്ടെ 34 റണ്‍സും.

പാതിരാത്രിയോടെ ഐ.പി.എല്‍ മത്സരം കഴിഞ്ഞ് മലിംഗ പുലര്‍ച്ചെയുള്ള വിമാനത്തില്‍ ശ്രീലങ്കയിലെ കാന്‍ഡിയിലെത്തി. വ്യാഴാഴ്ച്ച നടന്ന ശ്രീലങ്കന്‍ ആഭ്യന്തര ലിസ്റ്റ് എ ടൂര്‍ണ്ണമെന്റില്‍ കളിക്കുകയായിരുന്നു ലക്ഷ്യം. പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നപ്പോള്‍ രാവിലെ 9.45 തുടങ്ങിയ മത്സരത്തില്‍ ഗാലെക്കുവേണ്ടി ക്യാപ്റ്റനായ ലസിത് മലിംഗ ഇറങ്ങി. മലിംഗയുടെ ഓപണിംങ് സ്‌പെല്ലിലെ നാല് ഓവറിനുള്ളില്‍ തന്നെ കാന്‍ഡിയുടെ മുന്‍ നിര തകര്‍ന്നു(4/13). പിന്നീട് രണ്ടാം സ്‌പെല്ലിനെത്തിയ മലിംഗ കളിയവസാനിപ്പിച്ചാണ് നിര്‍ത്തിയത്. മത്സരം തീരുമ്പോള്‍ 9.5-0-49-7 ആയിരുന്നു മലിംഗയുടെ ബൗളിംങ് ഫിഗര്‍. മലിഗെയുടെ മികവില്‍ ഗാലെ എതിരാളികളായ കാന്‍ഡിയെ തോല്‍പിച്ചത് 156 റണ്‍സിനായിരുന്നു.

ഏകദിനത്തില്‍ ശ്രീലങ്കയുടെ നായകനായ ലസിത് മലിംഗക്ക് ഏപ്രിലില്‍ ഐ.പി.എല്ലില്‍ കളിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ലോകകപ്പിന് മുന്നോടിയായി ശ്രീലങ്കയില്‍ നടക്കുന്ന ആഭ്യന്തര ടൂര്‍ണ്ണമെന്റില്‍ കൂടി കളിക്കണമെന്ന തീരുമാനം മലിംഗയുടേതാണ്. താരത്തിന്റെ കളിയോടുള്ള ആത്മാര്‍ഥതയേയും കഠിനാധ്വാനത്തേയും പ്രശംസിച്ച് മലിംഗയുടെ ഐ.പി.എല്ലിലെ ടീം മുംബൈ ഇന്ത്യന്‍സ് തന്നെ രംഗത്തെത്തി. ഗാലെയുടെ ജേഴ്‌സിയും മുംബൈ ഇന്ത്യന്‍സിന്റെ തൊപ്പിയും ധരിച്ചിരിക്കുന്ന മലിംഗയുടെ ചിത്രമാണ് മുംബൈ ഇന്ത്യന്‍സ് ട്വീറ്റ് ചെയ്തത്.

TAGS :

Next Story