Quantcast

വിരാട് കോഹ്‌ലിയുടെ പിന്‍ഗാമി ലോകേഷ് രാഹുലെന്ന് ക്രിസ് ഗെയില്‍ 

അസാധാരണ കഴിവുള്ള കളിക്കാരനാണ് രാഹുല്‍, മികവ് പുറത്തെടുക്കാനായാല്‍ കോഹ്‌ലിയുടെ നേട്ടങ്ങളെ പിന്തുടരാനാവുമെന്നും ഗെയില്‍ പറയുന്നു.

MediaOne Logo

Web Desk

  • Published:

    30 April 2019 11:21 AM GMT

വിരാട് കോഹ്‌ലിയുടെ പിന്‍ഗാമി ലോകേഷ് രാഹുലെന്ന് ക്രിസ് ഗെയില്‍ 
X

ലോകേഷ് രാഹുലിന് അടുത്ത വിരാട് കോഹ്‌ലിയാവാന്‍ സാധിക്കുമെന്ന് സഹതാരം ക്രിസ് ഗെയില്‍. ഒരു ഇന്ത്യന്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ എന്റെ മനസിലേക്ക് വരിക ലോകേഷ് രാഹുലാണ്, വിരാട് കോഹ്‌ലിയെപ്പോലെയാവാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്, വിരാടിന് ശേഷം അദ്ദേഹത്തിനത് കഴിയുമെന്നും ഗെയില്‍ പറയുന്നു.

അസാധാരണ കഴിവുള്ള കളിക്കാരനാണ് രാഹുല്‍, മികവ് പുറത്തെടുക്കാനായാല്‍ കോഹ്‌ലിയുടെ നേട്ടങ്ങളെ പിന്തുടരാനാവുമെന്നും ഗെയില്‍ പറയുന്നു. നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ഇവരാണ്. 2019 സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനമാണ് ലോകേഷ് രാഹുലിന്. 12 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയുള്‍പ്പെടെ 520 റണ്‍സാണ് ലോകേഷ് രാഹുല്‍ നേടിയത്.

ഒന്നാമതുള്ള ഡേവിഡ് വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ വരുന്ന മത്സരങ്ങളിലും റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ റണ്‍വേട്ടക്കാരില്‍ മുന്നിലെത്താനും കഴിയും. സ്ഥിരതയില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീമില്‍ അതിഥി വേഷമാണെങ്കിലും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ രാഹുല്‍ ഇടം നേടിയിട്ടുണ്ട്. ഓപ്പണറുടെ റോളാണ് രാഹുലിനുള്ളത്. അതിനാല്‍ രോഹിത് ശര്‍മ്മ-ശിഖര്‍ ധവാന്‍ എന്നിവര്‍ക്ക് പകരമായി രാഹുലെത്തുമോ എന്ന് സംശയമാണ്.

TAGS :

Next Story