Quantcast

ഐ.പി.എല്ലില്‍ നിന്ന് രാജസ്ഥാന്‍ പുറത്ത്; ഹൈദരാബാദ് കാത്തിരിക്കണം 

ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് നേരിയ പ്രതീക്ഷയുണ്ടായിരുന്നു വെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനോട് 5 വിക്കറ്റിന് തോറ്റതോടെ എല്ലാം അസ്തമിച്ചു.

MediaOne Logo

Web Desk

  • Published:

    5 May 2019 4:19 AM GMT

ഐ.പി.എല്ലില്‍ നിന്ന് രാജസ്ഥാന്‍ പുറത്ത്; ഹൈദരാബാദ് കാത്തിരിക്കണം 
X

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്ത്. മറ്റൊരു മത്സരത്തില്‍ ബാംഗ്ലൂരിനോട് തോറ്റതോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷ തുലാസിലായി. രാജസ്ഥാനെ ഡല്‍ഹിയാണ് തോല്‍പിച്ചത്. ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് നേരിയ പ്രതീക്ഷയുണ്ടായിരുന്നു വെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനോട് 5 വിക്കറ്റിന് തോറ്റതോടെ എല്ലാം അസ്തമിച്ചു.

രാജസ്ഥാന്‍ ഉയര്‍ത്തിയ 115 റണ്‍സെന്ന വിജയലക്ഷ്യം ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ധസെഞ്ച്വറി നേടിയ റിഷഭ് പന്താണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. റിയാന്‍ പരാഗിന്റെ അര്‍ധസെഞ്ച്വറിയാണ് രാജസ്ഥാന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. ഇതോടെ ഐ.പി.എല്ലില്‍ അര്‍ധസെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് റിയാന്‍ സ്വന്തമാക്കി.

മറ്റൊരു മത്സരത്തില്‍ ജയിച്ചാല്‍ പ്ലേ ഓഫ് പ്രതീക്ഷയുമായി ഇറങ്ങിയ ഹൈദരാബാദ് ബാംഗ്ലൂരിനോട് നാല് വിക്കറ്റിന് തോറ്റു. ഹൈദരാബാദ് ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ നാല് പന്തും നാല് വിക്കറ്റും ശേഷിക്കേ മറികടന്നു. ബാംഗ്ലൂരിന് വേണ്ടി ഷിമ്റോണ്‍ ഹെറ്റ്മയര്‍, കുര്‍കീരത്ത് സിങ് എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. സണ്‍റൈസേഴ്സിന് വേണ്ടി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ 70 റണ്‍സെടുത്തു.

ബാംഗ്ലൂരിന് വേണ്ടി വാഷിങ് ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്ന് നടക്കുന്ന മുംബൈ കൊല്‍ക്കത്ത മത്സരത്തെ ആശ്രയിച്ചായിരിക്കും ഇനി ഹൈദരബാദിന്റെ പ്ലേ ഓഫ്. കൊല്‍ക്കത്ത ജയിച്ചാല്‍ ഹൈദരാബാദിനും മടങ്ങാം.

TAGS :

Next Story