Quantcast

ധോണിയോ രോഹിതോ? ഐ.പി.എല്‍ കലാശക്കളി ഇന്ന് 

വൈകീട്ട് 7.30ന് ഹൈദരാബാദിലാണ് മത്സരം.

MediaOne Logo

Web Desk

  • Published:

    12 May 2019 2:14 AM GMT

ധോണിയോ രോഹിതോ? ഐ.പി.എല്‍ കലാശക്കളി ഇന്ന് 
X

ഐ.പി.എല്‍ പന്ത്രണ്ടാം സീസണിന്റെ കലാശപ്പോരാട്ടം ഇന്ന്. ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. വൈകീട്ട് 7.30ന് ഹൈദരാബാദിലാണ് മത്സരം.

പാരമ്പര്യം കൊണ്ട് തുല്യ ശക്തികള്‍, മൂന്ന് കിരീടങ്ങള്‍ ഷെല്‍ഫിലുണ്ട് മുംബൈയ്ക്കും ചെന്നൈയ്ക്കും. കിരീടം നിലനിര്‍ത്താനുള്ള എല്ലാ ആയുധങ്ങളും ധോണിയുടെ ആവനാഴിയിലുണ്ട്. ധോണിയടക്കം 4 ബാറ്റ്സ്മാന്‍മാര്‍ സീസണില്‍ 300ല്‍ അധികം റണ്‍സ് സ്കോര്‍ ചെയ്തിട്ടുണ്ട്. ഇമ്രാന്‍ താഹിറും ചഹാറും നയിക്കുന്ന ബൗളിങ്‌ നിരയും ശക്തം.

ഡി കോക്കും രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയും നയിക്കുന്ന മുംബൈ ബാറ്റിങ് നിരയും ബുംറയും മലിംഗയും അടങ്ങുന്ന ബൗളിങ്‌ നിരയും ധോണിക്ക് മറുപടി നല്‍കാന്‍ കെല്‍പ്പുള്ളവരാണ്. സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോളും ജയം മുംബൈയ്ക്ക് ഒപ്പമായിരുന്നു.

TAGS :

Next Story