Quantcast

ഗെയിലിനിത് നാണക്കേടിന്റെ ലോകകപ്പാകുമോ ?

ഇംഗ്ലണ്ടിനെതിരെ 36 പന്തില്‍ 41 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും ബംഗ്ലാദേശിനെതിരെ എല്ലാം കൈവിട്ടു. ബംഗ്ലാദേശിനെതിരെ 13 പന്ത് നേരിട്ടെങ്കിലും അക്കൌണ്ട് തുറക്കാനായില്ല. 

MediaOne Logo

Alwin Jose

  • Published:

    18 Jun 2019 5:11 AM GMT

ഗെയിലിനിത് നാണക്കേടിന്റെ ലോകകപ്പാകുമോ ?
X

ക്രിസ് ഗെയിലിന്റെ മോശം ഫോം വെസ്റ്റിന്‍ഡീസ് പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകര്‍ക്ക് കഴിഞ്ഞ മത്സരങ്ങളെല്ലാം നല്‍കിയത് നിരാശയായിരുന്നു.

നാല് മത്സരങ്ങളില്‍ നിന്ന് വെറും 108 റണ്‍സാണ് ഗെയില്‍ ഇതുവരെ നേടിയത്. ഒരു മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ 34 പന്തില്‍ നേടിയ 50 റണ്‍സാണ് ടോപ് സ്കോര്‍. ഇതില്‍ ആറ് ബൌണ്ടറിയും മൂന്ന് സിക്സും ഉള്‍പ്പെടുന്നു. ഓസിസിനെതിരായ കളിയില്‍ 21 പന്തില്‍ നേടിയത് വെറും 17 റണ്‍സ് മാത്രം.

ഇംഗ്ലണ്ടിനെതിരെ 36 പന്തില്‍ 41 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും ബംഗ്ലാദേശിനെതിരെ എല്ലാം കൈവിട്ടു. ബംഗ്ലാദേശിനെതിരെ 13 പന്ത് നേരിട്ടെങ്കിലും അക്കൌണ്ട് തുറക്കാനായില്ല. സെയ്ഫുദ്ദീനായിരുന്നു വിക്കറ്റ്. ലോകകപ്പിന് തയ്യാറെടുക്കുന്നതിന് മുന്പ് വലിയ പ്രതീക്ഷയോടെയാണ് ഗെയിലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഐ.പി.എല്ലിലും താരത്തിന് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 39 കാരനായ ഗെയിലിന്റെ അവസാന ലോകകപ്പാണ് ഇത്.

TAGS :

Next Story