Quantcast

പുറത്താക്കുന്നതിനു മുമ്പ് ധോണി സ്വയം വിരമിക്കണം: സുനില്‍ ഗവാസ്കര്‍

ധോണിയുടെ സമയം കഴിഞ്ഞുവെന്നും ധോണിക്ക് ശേഷമുള്ള ഇന്ത്യയെക്കുറിച്ച് ചിന്തിച്ച് തുടങ്ങണമെന്നും ഗവാസ്കര്‍

MediaOne Logo

Web Desk 12

  • Published:

    20 Sep 2019 5:47 AM GMT

പുറത്താക്കുന്നതിനു മുമ്പ് ധോണി സ്വയം വിരമിക്കണം: സുനില്‍ ഗവാസ്കര്‍
X

ധോണിയുടെ വിരമിക്കലുമായ് ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കേ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കറും രംഗത്ത്. ധോണിയുടെ സമയം കഴിഞ്ഞുവെന്നും ധോണിക്ക് ശേഷമുള്ള ഇന്ത്യയെക്കുറിച്ച് ചിന്തിച്ച് തുടങ്ങണമെന്നും ഗവാസ്കര്‍ പറഞ്ഞു.

“ധോണിയോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, ധോണിയുടെസമയം കഴിഞ്ഞു. അദ്ദേഹം സ്വയം വിരമിക്കേണ്ട സമയം വന്നിരിക്കുന്നു. ഇന്ത്യ ധോണിക്കും അപ്പുറത്തേക്ക് നോക്കണം. അദ്ദേഹം പുറത്താക്കപ്പെടുന്നതിന് മുമ്പ് സ്വയം പോകണം എന്ന് ഞാൻ കരുതുന്നു”

നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിനിടെ ധോണിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയര്‍ന്നിരുന്നു. ചീഫ് സെലക്ടർ എം‌ എസ്‌ കെ പ്രസാദ് പത്രസമ്മേളനത്തിൽ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് യാതൊരു അറിവില്ലെന്നും, വാർത്ത തെറ്റാണെന്നും പ്രതികരിച്ചു.

ഐസിസി ലോകകപ്പ് 2019 ന് ശേഷം ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്നു പിന്‍മാറിയിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പാരാ റെജിമെന്‍റ് ക്യാമ്പില്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അന്ന് ധോണി കളിക്കാതിരുന്നത്

TAGS :

Next Story