Quantcast

അഡ്‌ലെയ്ഡില്‍ യാസിര്‍ ‘ഷോ’, അപ്രതീക്ഷിത സെഞ്ചുറിയുമായി പാക് ബൗളര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല കളി തുടങ്ങിയ ശേഷം ആദ്യത്തെ സെഞ്ചുറിയാണ് 33കാരനായ യാസിര്‍ ഷാ അഡ്‌ലെയ്ഡില്‍ കുറിച്ചത്.

MediaOne Logo

Web Desk

  • Published:

    1 Dec 2019 8:45 AM GMT

അഡ്‌ലെയ്ഡില്‍ യാസിര്‍ ‘ഷോ’, അപ്രതീക്ഷിത സെഞ്ചുറിയുമായി പാക് ബൗളര്‍
X

89 റണ്‍സ് എടുക്കുമ്പോഴേക്കും ആറ് വിക്കറ്റ് നഷ്ടമായി മൂന്നക്കം തികക്കുമോ എന്ന ആശങ്കയിലായിരുന്നു ഒരുവേള പാകിസ്താന്‍. 7ഏഴാം വിക്കറ്റില്‍ അവിശ്വസനീയമായ രക്ഷാപ്രവര്‍ത്തനമാണ് യാസിര്‍ ഷായും(113) ബാബര്‍ അസമും(97) ചേര്‍ന്ന് നടത്തിയത്. ഒടുവില്‍ 94.4 ഓവറില്‍ പാകിസ്താന്‍ 302ന് ഓള്‍ ഔട്ടായി. 287 റണ്‍സിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡ് ലഭിച്ച ആസ്‌ട്രേലിയ പാകിസ്താനെ ഫോളോ ഓണ്‍ ചെയ്യിച്ചിരിക്കുകയാണ്. നേരത്തെ വാര്‍ണ്ണറുടെ ട്രിപ്പിളാണ് ആസ്‌ട്രേലിയന്‍ സ്‌കോര്‍ 500 കടത്തിയത്.

സ്‌കോര്‍:

ആസ്‌ട്രേലിയ 589/3ഡി

പാകിസ്താന്‍ 302, 11/1

അന്താരാഷ്ട്ര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ ഇതുവരെ ഒരു സെഞ്ചുറി പോലും നേടാതിരുന്ന താരമാണ് യാസിര്‍ഷാ. പാകിസ്താനുവേണ്ടി യാസിര്‍ കളിച്ച 36 ടെസ്റ്റുകളിലും 25 ഏകദിനങ്ങളിലും രണ്ട് ട്വന്റി20കളിലും ഒരു അര്‍ധസെഞ്ചുറി പോലും നേടിയിരുന്നില്ല. ഉയര്‍ന്ന സ്‌കോര്‍ 42. ആഭ്യന്തര കരിയറില്‍ 133 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 90 ലിസ്റ്റ് എ മത്സരങ്ങളും 111 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടും ഉയര്‍ന്ന സ്‌കോര്‍ ഫസ്റ്റ് ക്ലാസില്‍ 71ഉം ലിസ്റ്റ് എയില്‍ 66*. ഇതെല്ലാം മാറ്റിയെഴുതുന്ന പുതു ബാറ്റിംങ് ചരിത്രമാണ് യാസിര്‍ അഡ്‌ലെയ്ഡില്‍ കുറിച്ചത്.

യാസിറിന്‍റെ സെഞ്ചുറി ആഘോഷം

192 പന്തില്‍ സെഞ്ചുറി നേടിയ യാസിര്‍ 12 ഫോറുകളും പായിച്ചു. മത്സരത്തിലാകെ 213 പന്തുകള്‍ നേരിട്ട ഷാ, 13 ഫോറുകള്‍ സഹിതം 113 റണ്‍സെടുത്ത് പത്താമനായാണ് പുറത്തായത്. ഏഴാം വിക്കറ്റില്‍ യാസിര്‍ ഷാ ബാബര്‍ അസം സഖ്യം നേടിയത് 105 റണ്‍സാണ്. ഒമ്പതാം വിക്കറ്റില്‍ മുഹമ്മദ് അബ്ബാസും യാസിറും ചേര്‍ന്ന് നേടിയ 87 റണ്‍സുമാണ് പാക് ഇന്നിംങ്‌സിന് മാന്യത നല്‍കിയത്.

സ്മിത്തിനെ ഏഴാമതും പുറത്താക്കി യാസിര്‍

എന്നാല്‍ ബൗളറായ യാസിറിന്റെ പന്തുകൊണ്ടുള്ള പ്രകടനം ദയനീയമാണ്. ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ 80.4 ഓവര്‍ ബോള്‍ ചെയ്ത യാസിര്‍, 402 റണ്‍സ് വഴങ്ങി. നേടിയത് നാല് വിക്കറ്റ്. സ്റ്റീവ് സ്മിത്തിനെ സ്ഥിരമായി പുറത്താക്കുന്നുവെന്ന നേട്ടം മാത്രമാണ് യാസിറിന് ബൗളിംങില്‍ പറയാനുള്ളത്. സ്മിത്തിനെ വെറും 11 ഇന്നിങ്‌സിനിടെയാണ് ഏഴു തവണ യാസിര്‍ പുറത്താക്കിയത്.

TAGS :

Next Story