Quantcast

ഐ.സി.സി റാങ്കിങ്; വന്‍ നേട്ടമുണ്ടാക്കി ലോകേഷ് രാഹുല്‍ 

ഒടുവിലത്തെ റാങ്കിങ് പ്രകാരം ടി20 ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് രാഹുലിന്.

MediaOne Logo

Web Desk

  • Published:

    3 Feb 2020 1:29 PM GMT

ഐ.സി.സി റാങ്കിങ്; വന്‍ നേട്ടമുണ്ടാക്കി ലോകേഷ് രാഹുല്‍ 
X

ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ നേട്ടമുണ്ടാക്കിയത് ഓപ്പണര്‍ ലോകേഷ് രാഹുലാണ്. പരമ്പരയിലെ താരമായതിന് പുറമെ ഐ.സി.സി റാങ്കിങിലും നേട്ടമുണ്ടാക്കിയിരിക്കുകയാണ് താരം. ഒടുവിലത്തെ റാങ്കിങ് പ്രകാരം ടി20 ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് രാഹുലിന്.

പാകിസ്താന്റെ ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്ത്. ബാബറിന് 879 ആണ് റേറ്റിങ്. രാഹുലിന് 823ഉം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറിയുള്‍പ്പെടെ 224 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തും തിളങ്ങിയ രാഹുല്‍ കീപ്പിങ് തന്റെ ബാറ്റിങിനെ തെല്ലുംബാധിച്ചില്ലെന്ന് പറയുന്ന പ്രകടനാണ് പുറത്തെടുത്തത്. ഈ പരമ്പരയുടെ കണ്ടെത്തല്‍ ലോകേഷ് രാഹുലാണെന്ന് നേരത്തെ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.

റാങ്കിങില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം രോഹിത് ശര്‍മ്മയാണ്. പത്താം സ്ഥാനത്തേക്കാണ് രോഹിത് എത്തിയത്. അതേസമയം നായകന്‍ കോഹ് ലി ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും റാങ്കിങില്‍ നേട്ടമുണ്ടാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമടങ്ങിയ പരമ്പരയാണ് ഇന്ത്യക്ക് ന്യൂസിലാന്‍ഡിനെതിരെ ഇനി കളിക്കാനുള്ളത്. പരമ്പരയിലെ ആദ്യ ഏകദിനം ബുധനാഴ്ച നടക്കും.

TAGS :

Next Story