ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തല മൊട്ടയടിച്ച് പിന്തുണയറിയിച്ച് വാര്‍ണര്‍, കോഹ്‌ലിക്കും വെല്ലുവിളി

ആസ്‌ട്രേലിയന്‍ സഹതാരങ്ങളേയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേയും മൊട്ടയടിക്കാന്‍ വാര്‍ണര്‍ വെല്ലുവിളിക്കുകയും...

MediaOne Logo

Web Desk

  • Updated:

    2020-03-31 08:09:49.0

Published:

31 March 2020 8:09 AM GMT

ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  തല മൊട്ടയടിച്ച് പിന്തുണയറിയിച്ച് വാര്‍ണര്‍, കോഹ്‌ലിക്കും വെല്ലുവിളി
X

കൊറോണ വൈറസിനെതിരെ പോരാടുന്ന ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തല മൊട്ടയടിച്ചുകൊണ്ട് പിന്തുണയര്‍പ്പിച്ച് ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ആസ്‌ട്രേലിയന്‍ സഹതാരങ്ങളേയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേയും മൊട്ടയടിക്കാന്‍ വാര്‍ണര്‍ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

തല മൊട്ടയടിക്കുന്നതിന്റെ ടൈംലാപ്‌സ് വീഡിയോയും വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയപ്പോഴായിരുന്നു ഇതിന് മുമ്പ് മുടിയെടുത്തിരുന്നതെന്നും വാര്‍ണര്‍ പറയുന്നുണ്ട്.

ഇന്ന് രാവിലെ എട്ട് മണി വരെയുള്ള ഔദ്യോഗിക കണക്ക് അനുസരിച്ച് ആസ്‌ട്രേലിയയില്‍ 4460 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ലോകമാകെ കൊറോണ വൈറസ് മഹാമാരിയായി പടരുന്നതിനിടെയാണ് ഓസീസ് താരം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

TAGS :

Next Story