Quantcast

കോഹ്‌ലിയും ധോണിയുമല്ല, യുവിയുടെ പ്രിയ ക്യാപ്റ്റന്‍ ദാദ

സൗരവ് ഗാംഗുലിക്ക് കീഴില്‍ ലഭിച്ച പിന്തുണ തനിക്ക് ധോണിയുടേയും കോഹ്‌ലിയുടേയും ക്യാപ്റ്റന്‍സിയില്‍ നിന്നും ലഭിച്ചില്ലെന്നും യുവരാജ് സിംങ്...

MediaOne Logo

Web Desk

  • Published:

    1 April 2020 4:27 AM GMT

കോഹ്‌ലിയും ധോണിയുമല്ല, യുവിയുടെ പ്രിയ ക്യാപ്റ്റന്‍ ദാദ
X

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംങ് തന്റെ പ്രിയ ക്യാപ്റ്റന്‍ ആരെന്ന് വ്യക്തമാക്കി. കോഹ്‌ലിയേക്കാളും ധോണിയേക്കാളും തനിക്ക് പ്രിയം സൗരവ് ഗാംഗുലിയുടെ നായകത്വമാണെന്നാണ് യുവി തുറന്നുപറഞ്ഞത്. സൗരവ് ഗാംഗുലിക്ക് കീഴില്‍ ലഭിച്ച പിന്തുണ തനിക്ക് ധോണിയുടേയും കോഹ്‌ലിയുടേയും ക്യാപ്റ്റന്‍സിയില്‍ നിന്നും ലഭിച്ചില്ലെന്നു കൂടി യുവരാജ്‌സിംങ് സ്‌പോര്‍ട്‌സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട നായകനായാണ് ഗാംഗുലി അറിയപ്പെടുന്നത്. വാതുവെപ്പ് വിവാദങ്ങളെ തുടര്‍ന്ന് മുഖം നഷ്ടപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് തിരിച്ചുവന്നത് ഗാംഗുലിയുടെ കാലത്താണ്. ഏത് വേദിയിലും എതിരാളികള്‍ ആരായാലും പോരാട്ടവീര്യം നഷ്ടപ്പെടാത്ത സംഘമായി ടീം ഇന്ത്യയെ പരുവപ്പെടുത്തിയത് ദാദയുടെ നേതൃപാടവമായിരുന്നു. നിലവില്‍ ബി.സി.സി.ഐ പ്രസിഡന്റാണ് സൗരവ് ഗാംഗുലി.

ये भी पà¥�ें- ആവശ്യമെങ്കില്‍ ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ക്കായി ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം വിട്ടുനല്‍കും- സൗരവ് ഗാംഗുലി

2000ത്തില്‍ ക്യാപ്റ്റനായി കളിച്ച ആദ്യ ഐ.സി.സി ടൂര്‍ണ്ണമെന്റില്‍ തന്നെ ഗാംഗുലിയും സംഘവും ഫൈനല്‍ കളിച്ചിരുന്നു. അന്ന് ആസ്‌ട്രേലിയക്കെതിരെ പതിനെട്ടുകാരനായിരുന്ന യുവരാജ് സിംങ് നടത്തിയ പ്രകടനമാണ് പിന്നീട് ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്. 2001ല്‍ തുടര്‍ച്ചയായി പതിനാറ് ടെസ്റ്റുകള്‍ ജയിച്ച് ഇന്ത്യയിലെത്തിയ ആസ്‌ട്രേലിയക്ക് അടിപതറിയത് ഗാംഗുലിയുടെ ടീമിനോടായിരുന്നു.

ഇടക്കാലത്ത് നഷ്ടമായിരുന്ന പോരാട്ടവീര്യം ഇന്ത്യ വീണ്ടെടുത്തത് 2002ല്‍ ലോഡ്‌സില്‍ നടന്ന നാറ്റ്‌വെസ്റ്റ് സീരീസിലായിരുന്നു. അന്ന് ഇംഗ്ലണ്ടിനെതിരെ തോല്‍വിയുടെ വക്കത്തു നിന്നും യുവരാജും കെയ്ഫും ചേര്‍ന്ന് ഇന്ത്യയെ ജയിപ്പിച്ചപ്പോള്‍ ഗാംഗുലിയുടെ ജേഴ്‌സി ഊരിയുള്ള ആഘോഷം ക്രിക്കറ്റിന് മറക്കാനാവില്ല. 2003ല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഗാംഗുലി രണ്ടാം തവണ ഫൈനലിലെത്തിച്ചു. എന്നാല്‍ ഏകപക്ഷീയമായ ഫൈനലില്‍ ആസ്‌ട്രേലിയ ഇന്ത്യയെ മറികടക്കുകയായിരുന്നു.

ये भी पà¥�ें- യു.എസ് ഓപണ്‍ വേദി 350 കിടക്കകളുള്ള താത്കാലിക ആശുപത്രിയാക്കും

2007ലും 2011ലും ഇന്ത്യ ലോകകപ്പുകള്‍ നേടിയപ്പോള്‍ തിളങ്ങിയത് യുവരാജ് സിംങായിരുന്നു. അപ്പോഴേക്കും ഗാംഗുലിയെന്ന കളിക്കാരനും ക്യാപ്റ്റനും സജീവ ക്രിക്കറ്റില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. 'വലിയ പിന്തുണയാണ് ക്യാപ്റ്റനെന്ന നിലയില്‍ ഗാംഗുലിയില്‍ നിന്നും ലഭിച്ചത്. പിന്നീട് മഹി വന്നു. ഇരുവരേയും താരതമ്യം ചെയ്യുക ദുഷ്‌കരമാണ്. കൂടുതല്‍ ഓര്‍മ്മകളുള്ളത് ഗാംഗുലിയുടെ കാലത്താണ്. അത്ര പിന്തുണ പിന്നീട് മഹിയില്‍ നിന്നും വിരാടില്‍ നിന്നും ലഭിച്ചില്ല'യുവരാജ് സിംങ് സ്‌പോര്‍ട്‌സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

TAGS :

Next Story