Quantcast

ഇന്ത്യക്ക് വേണ്ടി വിക്കറ്റിന് പിന്നില്‍ നിന്നത് ഒമ്പത് വിരലുകളുമായി; ചെറുവിരല്‍ നഷ്ടപ്പെട്ട കഥ പറഞ്ഞ് പാര്‍ഥിവ് പട്ടേല്‍

കളിക്കുമ്പോള്‍ ഒരു വിരല്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട്‌ ഞാന്‍ നേരിട്ടിട്ടില്ല. പാര്‍ഥിവ് പറഞ്ഞു

MediaOne Logo

  • Published:

    25 April 2020 6:03 AM GMT

ഇന്ത്യക്ക് വേണ്ടി വിക്കറ്റിന് പിന്നില്‍ നിന്നത് ഒമ്പത് വിരലുകളുമായി; ചെറുവിരല്‍ നഷ്ടപ്പെട്ട കഥ പറഞ്ഞ് പാര്‍ഥിവ് പട്ടേല്‍
X

ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പര്‍മാരില്‍ ഏറ്റവും മികച്ചവരില്‍ ഒരാളാണ്‌ പാര്‍ഥീവ്‌ പട്ടേല്‍. എന്നാല്‍ ഒമ്പത് വിരലുകളുമായാണ് പാര്‍ഥിവ് വിക്കറ്റിന്‌ പിന്നില്‍ നിന്നിരുന്നത്‌ എന്ന്‌ പലര്‍ക്കും അറിയില്ല. ഒരു വിരല്‍ നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച്‌ പാര്‍ഥിവ് തന്നെ പറയുന്നു.

എനിക്ക്‌ ആറ്‌ വയസുള്ളപ്പോഴാണ്‌ ഇടതു കയ്യിലെ ചെറുവിരല്‍ നഷ്ടപ്പെടുന്നത്‌. വാതിലിന്‌ ഇടയില്‍ കുടുങ്ങിയ വിരല്‍ മുറിഞ്ഞ്‌ പോവുകയായിരുന്നു. വിക്കറ്റ്‌ കീപ്പിങ്‌ ഗ്ലൗസ്‌ ഇടുമ്പോള്‍ ബുദ്ധിമുട്ട്‌ തോന്നും. കാരണം ചെറുവിരല്‍ ഗ്ലൗസില്‍ ഫിറ്റാവില്ല. എന്നാല്‍ ടേപ്പ്‌ ഒട്ടിച്ച്‌ ഞാന്‍ പ്രശ്‌നം പരിഹരിച്ചു, പാര്‍ഥിവ്‌ പറയുന്നു.

എല്ലാ വിരലുകളും ഉണ്ടായിരുന്നു എങ്കില്‍ എങ്ങനെ അനുഭവപ്പെടും എന്നെനിക്ക്‌ അറിയില്ല. പക്ഷെ, പിറകിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ ഈ ഒമ്പത് വിരലുകള്‍ വെച്ചാണ്‌ ഞാന്‍ ഇന്ത്യക്ക്‌ വേണ്ടി കളിച്ചത്‌ എന്നത്‌ എനിക്ക്‌ അഭിമാനം തരുന്നു. കളിക്കുമ്പോള്‍ ഒരു വിരല്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട്‌ ഞാന്‍ നേരിട്ടിട്ടില്ല. പാര്‍ഥിവ് പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനായില്ലെങ്കിലും ഡൊമസ്റ്റിക്‌ ക്രിക്കറ്റില്‍ പാര്‍ഥിവ് സജീവമായിരുന്നു. പിന്നീട് 2018ല്‍ ടീമിലേക്ക്‌ പാര്‍ഥിവ് തിരിച്ച് വന്നു. ടീമില്‍ ഉള്‍പ്പെടാനുള്ള സാധ്യത മങ്ങിയിട്ടും അത്രയും പിടിച്ചു നിന്ന പാര്‍ഥിവിന്‌ വലിയ പ്രശംസയാണ്‌ അന്ന്‌ ലഭിച്ചത്‌.

TAGS :

Next Story