Quantcast

'2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്കു വിറ്റു', മന്ത്രിയുടെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തെ തുടര്‍ന്നാണ് ലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്...

MediaOne Logo

  • Published:

    19 Jun 2020 1:28 PM GMT

2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്കു വിറ്റു, മന്ത്രിയുടെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു
X

ഇന്ത്യ ജേതാക്കളായ 2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണത്തിന് പിന്നാലെ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ കായികമന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയാണ് 2011ലെ ഫൈനല്‍ ഇന്ത്യക്കുവിറ്റുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചത്.

മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തിനെതിരെ 2011ലെ ഫൈനലില്‍ ശ്രീലങ്കയെ നയിച്ച സംഗക്കാരയും ഫൈനലില്‍ സെഞ്ചുറിയടിച്ച ജയവര്‍ധനയും രംഗത്തെത്തിയിരുന്നു.

ഒത്തുകളിയെക്കുറിച്ച് വ്യക്തമായ 'തെളിവു'ണ്ടെങ്കില്‍ അദ്ദേഹമത് ഐ.സി.സിക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും സുരക്ഷാ യൂണിറ്റിനും കൈമാറണമെന്നും എങ്കില്‍ അവകാശവാദങ്ങളില്‍ അന്വേഷണം നടക്കുമല്ലോ എന്നുമായിരുന്നു സംഗക്കാരയുടെ ട്വീറ്റ്.

'തെരഞ്ഞെടുപ്പ് നടക്കാറായോ? സര്‍ക്കസ് തുടങ്ങിയെന്ന് തോന്നുന്നു. പേരുകളും തെളിവുകളും എവിടെ?' എന്നായിരുന്നു ജയവര്‍ധനെയുടെ ട്വീറ്റ്.

2010 മുതല്‍ 2015 വരെ ശ്രീലങ്കന്‍ കായിക മന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗാമേജ നിലവില്‍ രാജ്യത്തെ ഊര്‍ജ മന്ത്രിയാണ്. ശ്രീലങ്കയിലെ സിരാസ ടിവിയോടായിരുന്നു അലുത്ഗാമേജയുടെ പ്രതികരണം.

TAGS :

Next Story