Quantcast

''ഇന്ത്യക്ക് എന്തിനാണ് ഫെയര്‍ ആന്റ് ലൗലി എന്ന പേരിലൊരു ക്രീം? ''

നാനാവിധ സംസ്‌ക്കാരങ്ങളും ജനവിഭാഗങ്ങളുമുള്ള ഇന്ത്യയെ പോലൊരു രാജ്യത്ത് ഇങ്ങനെ പരസ്യം നല്‍കി നാല്‍പത് വര്‍ഷത്തോളം ഇങ്ങനെയൊരു ഉത്പന്നത്തിന് പിടിച്ചു നില്‍ക്കാനായതിലാണ് അത്ഭുതം...

MediaOne Logo

  • Published:

    30 Jun 2020 2:31 PM GMT

ഇന്ത്യക്ക് എന്തിനാണ് ഫെയര്‍ ആന്റ് ലൗലി എന്ന പേരിലൊരു ക്രീം?
X

അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനായ ഫ്‌ളോയിഡ് കൊല്ലപ്പെട്ടതിന് പിന്നാലെ ക്രിക്കറ്റിലെ വംശീയതയെക്കുറിച്ച് തുറന്ന് പറഞ്ഞയാളാണ് ഡാരന്‍ സമ്മി. ഐ.പി.എല്ലില്‍ കളിക്കുന്ന കാലത്ത് നിറത്തിന്റെ പേരില്‍ അധിക്ഷേപത്തിനിരയായെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും സമ്മി പറഞ്ഞിരുന്നു. വെളുപ്പിക്കാന്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഫയര്‍ ആന്റ് ലൗലി ക്രീം നാല്‍പത് വര്‍ഷത്തോളം ഇന്ത്യയെ പോലൊരു രാജ്യത്ത് എങ്ങനെ സ്വീകരിക്കപ്പെട്ടുവെന്നാണ് സമ്മിയുടെ ചോദ്യം.

'സ്‌നേഹിക്കാന്‍ കൊള്ളാവുന്നവര്‍ വെളുത്തവരാണെന്നാണ് നിങ്ങളുടെ ഫയര്‍ ആന്റ് ലൗലി പരസ്യം പറയുന്നത്. എന്താണ് അതിനര്‍ഥം. നിറത്തിന്റെ പേരിലുള്ള വേര്‍തിരിവാണത്' എന്നാണ് സമ്മി ഔട്ട് ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്. നാനാവിധ സംസ്‌ക്കാരങ്ങളും ജനവിഭാഗങ്ങളുമുള്ള ഇന്ത്യയെ പോലൊരു രാജ്യത്ത് ഇത്തരം പരസ്യവുമായി നാല്‍പത് വര്‍ഷത്തോളം ഇങ്ങനെയൊരു ഉത്പന്നത്തിന് പിടിച്ചു നില്‍ക്കാനായതിലെ അത്ഭുതവും ഡാരന്‍ സമ്മി പങ്കുവെച്ചു.

ये भी पà¥�ें- 'നമുക്ക് സംസാരിക്കാം... അന്ന് വിളിച്ചത് മോശം അര്‍ഥത്തിലെങ്കില്‍ മാപ്പു പറയേണ്ടി വരും' സമ്മി

സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ കളിച്ചിരുന്ന കാലത്ത് കറുത്തവന്‍ എന്നര്‍ഥമുള്ള 'കാലു' എന്ന് സഹതാരങ്ങള്‍ വിളിച്ചിരുന്നുവെന്ന് സമ്മി നേരത്തെ പറഞ്ഞിരുന്നു. അന്ന് കരുത്തനായവന്‍, കുതിര എന്നോ മറ്റോ ആണ് അതിന്റെ അര്‍ഥമെന്ന് കരുതിയിരുന്നതെന്നും ശരിക്കുള്ള അര്‍ഥമറിഞ്ഞപ്പോള്‍ താന്‍ ആകെ ദേഷ്യത്തിലായെന്നും സമ്മി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ സമ്മിയുടെ ഐ.പി.എല്ലിലെ സഹതാരമായിരുന്ന ഇശാന്ത് ശര്‍മ്മ 2014ല്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ചിത്രവും പുറത്തുവന്നു. ഇതിന്റെ അടിക്കുറിപ്പില്‍ സമ്മിയെ കാലു എന്നാണ് ഇശാന്ത് ശര്‍മ്മ വിശേഷിപ്പിച്ചിരുന്നത്. ഇശാന്തിനോട് പ്രത്യേകിച്ച് ദേഷ്യമില്ലെന്നും അദ്ദേഹം വിളിച്ചു സംസാരിച്ചിരുന്നുവെന്നും പിന്നീട് സമ്മി തന്നെ വെളിപ്പെടുത്തി. ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ വിദ്യാഭ്യാസം നടത്തുകയാണ് വേണ്ടതെന്നും പഴയ വിഷയങ്ങള്‍ ആവര്‍ത്തിച്ചിരിക്കുകയല്ല വേണ്ടതെന്നുമാണ് സമ്മിയുടെ വിശദീകരണം.

ये भी पà¥�ें- കറുത്തവന്റെ ടീമിന്റെ നേട്ടങ്ങള്‍ കുറക്കാനാണ് ബൗണ്‍സര്‍ നിയമം അവതരിപ്പിച്ചതെന്ന് ഡാരന്‍ സമ്മി

വെസ്റ്റ് ഇന്‍ഡീസിന് 2016ല്‍ ടി20 ലോക കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഡാരന്‍ സമ്മി. തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനത്തിലേക്ക് അടുക്കുകയാണെന്നും 36കാരനായ ഡാരന്‍ സമ്മി തുറന്നു പറഞ്ഞു. ഇന്ത്യയിലേക്ക് കളിക്കാരനായോ പരിശീലകനായോ മറ്റേതെങ്കിലും വേഷത്തില്‍ വരാന്‍ തനിക്കൊരു ബുദ്ധിമുട്ടുമില്ലെന്നും ഇന്ത്യയില്‍ നിന്നും ഒരുപാട് നല്ല ഓര്‍മ്മകളുണ്ടെന്നു സമ്മി പറഞ്ഞു.

TAGS :

Next Story