Quantcast

സെഞ്ച്വറി നഷ്ടം; ബാറ്റ് വലിച്ചെറിഞ്ഞു ദേഷ്യം തീർത്ത ഗെയ്‌ലിന് പിഴ

പെരുമാറ്റ ചട്ടം ലംഘിച്ചതിന്​ മാച്ച്​ ഫീയുടെ 10 ശതമാനമാണ്​ പിഴയിട്ടത്​. പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഗെയ്​ൽ സമ്മതിച്ചു

MediaOne Logo

  • Published:

    31 Oct 2020 1:36 PM GMT

സെഞ്ച്വറി നഷ്ടം; ബാറ്റ് വലിച്ചെറിഞ്ഞു ദേഷ്യം തീർത്ത ഗെയ്‌ലിന് പിഴ
X

രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ ഒരു റൺസിന് സെഞ്ച്വറി നഷ്ടപ്പെട്ടതിന്റെ അരിശം ബാറ്റ് വലിച്ചെറിഞ്ഞ് തീർത്ത ക്രിസ് ഗെയ്‌ലിന് മാച്ച് റഫറി പിഴയിട്ടു. മത്സരത്തിൽ 99 റൺസ് എടുത്തു നിൽക്കെ താരം ബൗൾഡ് ആകുകയായിരുന്നു. സെഞ്ച്വറി നഷ്ടപ്പെട്ടതിൽ നിരാശനായ ഗെയ്ൽ ഗ്രൗണ്ടിൽ വെച്ച് ബാറ്റ് വലിച്ചെറിഞ്ഞു. പെരുമാറ്റ ചട്ടം ലംഘിച്ചതിന്​ മാച്ച്​ ഫീയുടെ 10 ശതമാനമാണ്​ പിഴയിട്ടത്​. പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഗെയ്​ൽ സമ്മതിച്ചു.

ഒരിടവേളക്ക് ശേഷം തകര്‍പ്പന്‍ ബാറ്റിങാണ് ഇന്നലെ ഗെയില്‍ കാഴ്ച വെച്ചത്. 63 പന്തില്‍ നിന്ന് എട്ട് സിക്‌സറിന്റെയും ആറു ബൗണ്ടറികളുടെയും അകമ്പടിയോടെയാണ് താരം 99 റണ്‍സിലെത്തിയത്. സെഞ്ച്വറിയിലേക്ക് അനായാസം കുതിച്ച ഗെയിലിനെ ആർച്ചർ ബൗൾഡ് ആക്കുകയായിരുന്നു നേടിയത്. അവസാന ഓവറിലാണ് ആര്‍ച്ചറിനു മുന്നിൽ ഗെയിൽ കീഴടങ്ങിയത്. ഇതോടെ കരീബിയൻ താരം ബാറ്റ്​ വലിച്ചെറിഞ്ഞ്​ ദേഷ്യം തീർക്കുകയായിരുന്നു.

സെഞ്ച്വറി നേടാനായില്ലെങ്കിലും മറ്റൊരു ചരിത്രം കുറിച്ചായിരുന്നു ഗെയ്​ലി​ന്റെ മടങ്ങിപ്പോക്ക്​. ട്വൻറി20 മത്സരത്തിൽ 1000 സിക്​സ്​ നേടുന്ന ആദ്യ താരം എന്ന നേട്ടം ഗെയ്​ൽ സ്വന്തമാക്കി.

TAGS :

Next Story