Quantcast

ദാസന്റെയും വിജയന്റെയും സ്വപ്നങ്ങള്‍ക്ക് 30 വയസ്

MediaOne Logo

Muhsina

  • Published:

    5 May 2018 7:47 PM GMT

ദാസന്റെയും വിജയന്റെയും സ്വപ്നങ്ങള്‍ക്ക് 30 വയസ്
X

ദാസന്റെയും വിജയന്റെയും സ്വപ്നങ്ങള്‍ക്ക് 30 വയസ്

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ നാടോടിക്കാറ്റിന് ഇന്ന് 30 വയസ്. വര്‍ഷം മുപ്പതായെങ്കിലും ദാസന്റെയും വിജയന്റെയം തമാശകള്‍ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഇന്നും.

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ നാടോടിക്കാറ്റിന് ഇന്ന് 30 വയസ്. വര്‍ഷം മുപ്പതായെങ്കിലും ദാസന്റെയും വിജയന്റെയം തമാശകള്‍ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഇന്നും. മലയാളി ഈ വിളി കേട്ടു തുടങ്ങിയിട്ട് ഇന്നേക്ക് മൂന്ന് പതിറ്റാണ്ട്. ദാസന്റെയും വിജയന്റെയും സ്വപ്നവും തമാശകളും വഴക്കുമെല്ലാം മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞതാണ്.

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന വിജയന്റ ഡയലോഗ് നമ്മളോരോരുത്തരും സന്ദര്‍ഭാനുസരണം ഉപയോഗിക്കുന്പോള്‍ അത് ആ സിനിമയുടെ ജനപ്രീതികൂടിയാണ് കാണിക്കുന്നത്. അഭ്യസ്ത വിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ ഇത്രത്തോളം രസകരമായി അവതരിപ്പിച്ച സിനിമ മലയാളത്തില്‍ തന്നെ അപൂര്‍വ്വം.

ദാസനും വിജയനുമായി മോഹന്‍ലാലും ശ്രീനിവാസനും മത്സരിച്ചഭിനയിച്ചപ്പോള്‍ മലയാളിക്ക് ലഭിച്ചത് ഒരു സൂപ്പര്‍ ഹിറ്റ്. ഗഫൂര്‍ക്കാ ദോസ്തും പവനായിയുമെല്ലാം ശ്രീനിവാസന്റെ തിരക്കഥയിലൂടെ സത്യന്‍ അന്തിക്കാടിന്റെ സംവിധാന മികവില്‍ പ്രേക്ഷകരുടെ മനസിലേക്കാഴ്ന്നിറങ്ങി. ശോഭന, ശങ്കരാടി തിലകന്‍ തുടങ്ങി ഒരോരുത്തരും അവരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി. ഒപ്പം ശ്യാമിന്റെ സംഗീതവും സിനിമയുടെ മനോഹാരിത കൂട്ടി. നാടോടിക്കാറ്റ് പിറന്ന് മൂന്ന് പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇന്നും ദാസനും വിജയനും മലയാളിയുടെ നിത്യഹരിത നായകന്‍മാരാണ്.

TAGS :

Next Story