Quantcast

സാറ താഹ തൗഫീഖ്; മട്ടാഞ്ചേരിയിലൂടെ ഒരപൂർവ സൗഹൃദ കഥ പറയുന്നു

ഡോക്യുമെന്ററി ‘സാറ-താഹ-തൗഫീഖി’ന്റെ ടീസർ പുറത്തിറങ്ങി

MediaOne Logo

Web Desk

  • Published:

    9 Sep 2018 6:27 AM GMT

സാറ താഹ തൗഫീഖ്; മട്ടാഞ്ചേരിയിലൂടെ ഒരപൂർവ സൗഹൃദ കഥ പറയുന്നു
X

മട്ടാഞ്ചേരി ജൂത തെരുവിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീ സാറാ, അവരുടെ അടുത്ത സുഹൃത്തും സഹായിയും കൂടിയായ താഹ, ദുബായിൽ ഷെഫ് ആയി ജോലി ചെയ്യുന്ന തൗഫീഖ് എന്നിവരുടെ ജീവിത കഥ അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററി ‘സാറ-താഹ-തൗഫീഖി’ന്റെ ടീസർ പുറത്തിറങ്ങി. കൊച്ചിയിലെ ജീവിച്ചിരിക്കുന്ന അഞ്ച് ജൂതന്മാരിൽ ഏറ്റവും പ്രായം ചെന്ന വനിതയാണ് സാറ. അവരുടെ സഹായി താഹ, തെക്കേനേഷ്യയിൽ ഹീബ്രു കാലിഗ്രാഫി ചെയ്യുന്ന ഒരേയൊരു മുസ്ലിം ആയ തൗഫീഖ് എന്നിവരുടെ സൗഹൃദം അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ശരത് കൊറ്റിക്കലാണ്. ആമേൻ, സോളോ മുക്കബാസ് എന്നീ ചിത്രങ്ങളുടെ സംഗീതം നിർവഹിച്ച പ്രശാന്ത് പിള്ളയാണ് ഡോക്യൂമെന്ററിയുടെ സംഗീതം കൈ കാര്യം ചെയ്തിരിക്കുന്നത്. ‘101 ചോദ്യങ്ങൾ’ എന്ന സിനിമയുടെ നിർമാതാവ്
തോമസ് കോട്ടക്കകമാണ് ഡോക്യുമെന്ററിയുടെ നിർമാണം. ദേശീയ അവാർഡ് ജേതാവായ ജസ്റ്റിൻ ജോസാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. വൈകാതെ തന്നെ ഡോക്യുമെന്ററി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കാൻ സാധിക്കുമെന്ന് സംവിധായകൻ പറയുന്നു.

TAGS :

Next Story