Quantcast

ബിഗ് ബ്രദര്‍; മോഹന്‍ലാലും സിദ്ധീഖും വീണ്ടും ഒന്നിക്കുന്നു

1992ല്‍ പുറത്തിറങ്ങിയ സിദ്ദിഖ്- ലാൽ ചിത്രമായ വിയറ്റ്നാം കോളനി ആണ് ഇവരുടെ ആദ്യത്തെ ചിത്രം.

MediaOne Logo

Web Desk

  • Published:

    10 Oct 2018 2:33 AM GMT

ബിഗ് ബ്രദര്‍; മോഹന്‍ലാലും സിദ്ധീഖും വീണ്ടും ഒന്നിക്കുന്നു
X

ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ധീഖും മോഹന്‍ലാലും ഒന്നിക്കുന്നു. ബിഗ് ബ്രദർ എന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.തന്റെ അടുത്ത ചിത്രം ബിഗ് ബ്രദർ, സിദ്ദിഖിനൊപ്പമെന്നു മോഹൻലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

1992ല്‍ പുറത്തിറങ്ങിയ സിദ്ദിഖ്- ലാൽ- മോഹൻലാൽ ചിത്രമായ വിയറ്റ്നാം കോളനി ആണ് ഇവരുടെ ആദ്യത്തെ ചിത്രം. ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയ വിയറ്റ്നാം കോളനി ഇരുന്നൂറിൽ അധികം ദിവസം കേരളത്തിലെ എ ക്ലാസ് തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണ്.

Dear Friends, Here announcing my upcoming project ‘Big Brother’ with Director Siddique Ismail

Posted by Mohanlal on Tuesday, October 9, 2018

അതിനു ശേഷം 21 വർഷങ്ങൾക്കു ശേഷം 2013ൽ ആണ് മോഹൻലാൽ സിദ്ദിക്കുമായി ഒത്തു ചേർന്നത്. ലാൽ കൂടെയില്ലാതെ സിദ്ദിഖ് മാത്രമായി സംവിധാനം ചെയ്ത ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ആ ചിത്രം പക്ഷേ പ്രതീക്ഷിച്ചത്ര വിജയം നേടിയില്ല.

TAGS :

Next Story