Quantcast

പത്മരാജൻ കഥയെ ആസ്പദമാക്കി പ്രാവ്: മമ്മൂട്ടി ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു

പ്രാവിന്റെ ചിത്രീകരണം തിരുവനന്തപുരം വിതുരയിൽ ആരംഭിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-12-01 07:28:00.0

Published:

1 Dec 2022 7:25 AM GMT

പത്മരാജൻ കഥയെ ആസ്പദമാക്കി പ്രാവ്:  മമ്മൂട്ടി ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
X

കഥകളുടെ ഗന്ധർവൻ പി. പത്മരാജന്‍റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം പ്രാവിന്‍റെ ടൈറ്റിൽ പോസ്റ്റർ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്.

ആസ്ത്രേലിയയിലെ ടാസ്മാനിയയിലുള്ള മമ്മൂട്ടി, ഹൊബാർട്ട് നഗരത്തിലെ ഗ്രാൻഡ് ചാൻസലർ ഹോട്ടലിൽ വച്ചാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. ദുൽഖർ സൽമാന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രാവിന്‍റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്.


അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് പ്രാവിലെ അഭിനേതാക്കള്‍. ഛായാഗ്രഹണം: ആന്റണി ജോ, ഗാനരചന: ബി.കെ. ഹരിനാരായണൻ, സംഗീതം: ബിജി ബാൽ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: ജയൻ പൂങ്കുളം, എഡിറ്റിംഗ്: ജോവിൻ ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉണ്ണി കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു രാജശേഖരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര, സ്റ്റിൽസ്: ഫസലുൽ ഹഖ്, ഡിസൈൻസ്: പനാഷേ, പി.ആർ.ഒ: പ്രതീഷ് ശേഖർ. പ്രാവിന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരം വിതുരയിൽ ആരംഭിച്ചു.

TAGS :

Next Story