രണ്ട് ഹെഡര്‍ ഗോളുകള്‍: സ്വീഡനെ തോല്‍പിച്ച് ഇംഗ്ലണ്ട് സെമിയിലേക്ക്
അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ച പോലെ ഇംഗ്ലണ്ട് സെമി ടിക്കറ്റ് നേടി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്വീഡനെ തോല്‍പിച്ച് ഇംഗ്ലണ്ട് സെമി ടിക്കറ്റ് ഉറപ്പാക്കിയത്.

അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ച പോലെ ഇംഗ്ലണ്ട് സെമി ടിക്കറ്റ് നേടി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്വീഡനെ തോല്‍പിച്ചാണ് ഇംഗ്ലണ്ട് സെമി ടിക്കറ്റ് ഉറപ്പാക്കിയത്. രണ്ട് ഹെഡര്‍ ഗോളുകളാണ് സ്വീഡന് പുറത്തേക്കുള്ള വഴികാട്ടിയത്. നായകന്‍ ഹാരി കെയ്ന്‍ ഗോള്‍ നേടാനാവാതെ പോയപ്പോള്‍ മാഗ്വിര, ദെല്ല അലി എന്നിവരാണ് ഇംഗ്ലീഷ് പടയുടെ സ്‌കോറര്‍മാര്‍. ഇരു പകുതികളിലുമായിരുന്നു രണ്ട് ഗോളുകളും. മാഗ്വിര 30ാം മിനുറ്റിലും അലി 59ാം മിനുറ്റിലുമായിരുന്നു സ്വീഡന്‍ വല കുലുക്കിയത്.
GOALLLLLL!!!!!! HARRY MAGUIRE WITH A BULLET HEADER!!!! #SWEENG pic.twitter.com/JfgQlLmSee
— FIFA World Cup (@WorIdCupUpdates) July 7, 2018
തുടക്കം മുതലെ സ്വീഡന് പ്രതിരോധത്തെ നിരന്തരം പരീക്ഷിക്കുന്ന ഇംഗ്ലണ്ടിനെയാണ് കണ്ടത്. രണ്ട് വിങ്ങുകളിലൂടെയും പന്ത് സ്വീഡന്‍ ഗോള്‍ മുഖം വിറപ്പിച്ചു. വല്ലപ്പോഴും ഇംഗ്ലണ്ടിന്‍റെ ഗോള്‍മുഖത്തേക്ക് സ്വീഡന് പന്ത് എത്തിച്ച് നോക്കിയെങ്കിലും അവരെ കീഴ്പ്പെടുത്താനായില്ല. ഗോളൊന്നുറച്ച ഷോട്ടുകള്‍ ഗോളി തടുത്തിടുകയും ചെയ്തു. 30ാംമിനുറ്റിലെ ഒരു കോര്‍ണര്‍ കിക്കില്‍ ഇംഗ്ലണ്ട് ലീഡ് എടുത്തു. ആഷ്‌ലി യങ്ങിന്റെ എണ്ണംപറഞ്ഞൊരു കിക്കിനായി ഇംഗ്ലണ്ടും വഴിതിരിച്ചുവിടാന്‍ സ്വീഡനും ഉയര്‍ന്ന് ചാടിയപ്പോള്‍ പന്ത് എത്തിയത് മാഗ്വിരയുടെ തലയില്‍.
സുന്ദരമായ പ്ലേസിങ്ങിലൂടെ ഇംഗ്ലണ്ട് മുന്നില്‍. 59ാം മിനുറ്റിലായിരുന്നു അലിയുടെ ഹെഡര്‍. ബോക്‌സിന് പുറത്ത് ലിംഗാര്‍ഡ് നല്‍കിയ ക്രോസാണ് പോസ്റ്റിന്റെ വലത് ഭാഗത്ത് നിന്ന് അലി ഗോളിലേക്ക് വഴിതിരിക്കുന്നത്. മാര്‍ക്ക് ചെയ്യാതെ നില്‍ക്കുകയായിരുന്ന അലിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു.
കളി അവസാന ഭാഗത്തേക്ക് നീങ്ങവെ ഒരു ഗോളെങ്കിലും അടിക്കാനായി സ്വീഡന്‍ താരങ്ങള്‍ പരക്കം പാഞ്ഞെങ്കിലും നടന്നില്ല. അല്ലെങ്കില്‍ ഇംഗ്ലീഷ് പട നടത്തിയില്ല. ഇന്ന് രാത്രി 11.30ന് നടക്കുന്ന ക്രൊയേഷ്യ-റഷ്യ ക്വാര്‍ട്ടര്‍ പോരിലെ വിജയികളാണ് സെമിയില്‍ ഇംഗ്ലണ്ടുമായി മാറ്റുരക്കുക.
GOAAAAAAAAL DELE ALLLLI!!!! ENGLAND 2-0 SWEDEN pic.twitter.com/dKN6lHahuF
— FIFA World Cup (@WorIdCupUpdates) July 7, 2018
Adjust Story Font
16