Quantcast

“പൊഡോൾസ്കിയും ക്ലോസെയും ഒരിക്കലും ജർമ്മൻ-പോളിഷ് ആയില്ല, പിന്നെ ഞാൻ എങ്ങനെ ജർമ്മൻ-തുർക്കിഷ് ആയി?” 

ഓസിലിന്റെ രാജിക്കത്ത്; പൂര്‍ണരൂപം

MediaOne Logo

Web Desk

  • Published:

    24 July 2018 4:11 PM GMT

“പൊഡോൾസ്കിയും ക്ലോസെയും ഒരിക്കലും ജർമ്മൻ-പോളിഷ് ആയില്ല, പിന്നെ ഞാൻ എങ്ങനെ ജർമ്മൻ-തുർക്കിഷ് ആയി?” 
X

വംശീയാധിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയനായ ജര്‍മന്‍ മധ്യനിരതാരം മെ
സ്യൂത് ഒാസിൽ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ രാജിക്കത്തിന്റെ പൂര്‍ണരൂപം.

ഭാഗം 1: പ്രസിഡൻറ് എർദോഗാനുമായുള്ള കൂടിക്കാഴ്ച

കഴിഞ്ഞ കുറെ മാസങ്ങളായി എന്റെ ജീവിതത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് ചിന്തിക്കാനും വിശകലനം ചെയ്യാനുമുള്ള സമയമായിരുന്നു ഈ കഴിഞ്ഞ കുറച്ച് ആഴ്ചകൾ. അതിന്റെ ഫലമായി എന്റെ മനസ്സിൽ ഉയർന്നു വന്ന ചില ചിന്തകൾ ഇവിടെ രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.

പല മനുഷ്യരെയും പോലെ എന്റെയും പൈതൃകം ഒന്നിൽ കൂടുതൽ രാജ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഞാൻ വളർന്നത് ജർമനിയിൽ ആണെങ്കിലും എന്റെ കുടുംബത്തിൻറെ വേരുകൾ അനിഷേധ്യമായും തുർക്കിയിൽ തന്നെയാണ്. എനിക്ക് രണ്ട് ഹൃദയങ്ങളുണ്ട്- ഒന്ന് ജർമനിയിലും ഒന്ന് തുർക്കിയിലും. സ്വന്തം പൈതൃകം ഒരിക്കലും മറക്കരുത് എന്ന് ചെറുപ്പത്തിലെ അമ്മയുടെ നിർദ്ദേശം ഇന്നും എന്റെ ചിന്തകളിൽ മായാതെ നിൽക്കുന്നുണ്ട്.

മെയ് മാസത്തിൽ ലണ്ടനിൽ വെച്ച് നടന്ന വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഒരു കാരുണ്യ പരിപാടിയിൽ ഞാൻ തുർക്കി പ്രസിഡന്റ് എർദൊഗാനെ കണ്ടുമുട്ടാനിടയായി. 2010ൽ ബർലിനിൽ വെച്ച് അദ്ദേഹവും ആഞ്ജെലാ മർക്കലും കാണികളായ ഒരു ജർമനി-തുർക്കി മത്സരത്തിലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടുന്നത്. അതിനു ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിൽ വെച്ച് ഞങ്ങളുടെ വഴികൾ സമ്മേളിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് നിന്നെടുത്ത ചിത്രം ജർമ്മൻ മാധ്യമങ്ങളിൽ നിന്ന് വലിയ പ്രതികരണം ആകർഷിച്ചതിനെക്കുറിച്ച് ഞാൻ ബോധവാനാണ്. ഞാൻ കള്ളം പറഞ്ഞുവെന്നും ചതിച്ചുവെന്നും വരെ ചിലർ ആരോപിക്കുന്നുണ്ടെങ്കിലും യാതൊരു വിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലാതെയാണ് ആ ചിത്രം എടുത്തത് എന്നതാണ് വാസ്തവം. ഞാൻ പറഞ്ഞതു പോലെ എന്റെ പൈതൃകമോ കുടുംബ സംസ്കാരങ്ങളോ മറക്കാൻ എന്റെ അമ്മ എന്നെ അനുവദിച്ചിട്ടില്ല. എന്നെ സംബന്ധിച്ചെടുത്തോളം എന്റെ കുടുംബം ജീവിച്ച രാജ്യത്തിലെ ഏറ്റവും ഉന്നതമായ പദവിയോട് കാണിച്ച ആദരവ് മാത്രമാണത്; അല്ലാതെ രാഷ്ട്രീയവുമായോ തെരഞ്ഞെടുപ്പുമായോ അതിന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഞാനൊരു ഫുട്ബാൾ കളിക്കാരനാണ്, രാഷ്ട്രീയക്കാരനല്ല. അന്നത്തെ കൂടിക്കാഴ്ചയിലൂടെ ഞാനൊരു നയവും പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അദ്ദേഹവും ചെറുപ്പത്തിൽ ഫുട്ബാൾ കളിച്ചിരുന്നതിനാൽ ഞങ്ങൾ എപ്പോൾ കണ്ടുമുട്ടുമ്പോഴും കളിയെക്കുറിച്ചു മാത്രമാണ് സംസാരിക്കുക. അന്നും അത് മാത്രമാണ് ചർച്ച ചെയ്തത്.

എന്റെ സുഹൃത്തുക്കളായ ലൂകസ് പൊഡോൾസ്കിയും മിറോസ്ലാവ് ക്ലോസെയും ഒരിക്കലും ജർമ്മൻ-പോളിഷ് ആയി വിശേഷിപ്പിക്കപ്പെടുന്നില്ല. പിന്നെ ഞാൻ എങ്ങനെ ജർമ്മൻ-തുർക്കിഷ് ആയി? ഞാൻ മുസ്ലിം ആയതുകൊണ്ടാണോ? വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണിത്.

ജർമൻ മാധ്യമങ്ങൾ ഇതിന് പല തരത്തിലുള്ള വ്യാഖ്യാനങ്ങൾ നൽകാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അന്ന് ഞാൻ പ്രസിഡന്റിനെ കാണാൻ വിസമ്മതിച്ചിരുന്നുവെങ്കിൽ എന്റെ കുടുംബത്തിന്റെ രാജ്യത്തോട് ചെയ്യുന്ന അനാദരവായിരിക്കുമായിരുന്നു എന്നതാണ് സത്യം. എന്റെ ഇന്നത്തെ അവസ്ഥയില്‍ കുടുംബം വളരെയധികം അഭിമാനിക്കുന്നുണ്ട്. ആരാണ് പ്രസിഡന്റ് എന്നതല്ല, അദ്ദേഹം പ്രസിഡന്റാണ് എന്നതായിരുന്നു എന്നെ സംബന്ധിച്ചെടുത്തോളം പ്രധാനം. ലണ്ടനിൽ വെച്ച് എർദോഗാനെ സ്വീകരിച്ചപ്പോൾ രാജ്ഞിയും പ്രധാനമന്ത്രി തെരേസാ മെയും പ്രകടിപ്പിച്ചതും ഇതേ ആദരവ് മാത്രമാണ് എന്നാണ് എന്റെ വിശ്വാസം. തുർക്കി പ്രസിഡന്റായാലും ജർമ്മൻ പ്രസിഡന്റായാലും എന്റെ പെരുമാറ്റത്തിൽ യാതൊരു വ്യത്യാസവും ഉണ്ടാവുമായിരുന്നില്ല.

ഉര്‍ദുഗാനോടൊപ്പം ഓസില്‍

ഒരു വ്യക്തിയെയും അവരിരിക്കുന്ന പദവിയെയും വേർതിരിച്ച് കാണുന്ന രീതിയില്ലാത്ത പല സംസ്കാരങ്ങളിലും ഇത്തരമൊരു കാഴ്ചപ്പാട് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവും. എന്നാൽ ഇത് അങ്ങനെയല്ല. തൊട്ടടുത്ത് കഴിഞ്ഞതോ അതിനു മുൻപ് നടന്നതോ ആയ തെരഞ്ഞെടുപ്പുകളിലെ ഫലം എന്തായിരുന്നാലും ഞാൻ ഇതേ പോലെ ചിത്രം എടുത്തിട്ടുണ്ടാകുമായിരുന്നു.

ഭാഗം 2: മാധ്യമങ്ങളും സ്പോൺസർമാരും

ലോകത്തിലെ ഏറ്റവും കടുപ്പമേറിയത് എന്ന് പറയാവുന്ന മൂന്ന് ലീഗുകളിൽ കളിച്ചിട്ടുള്ള ഫുട്ബാൾ കളിക്കാരനാണ് ഞാൻ. ബുൻഡസ് ലീഗയിലെയും ലാ ലീഗയിലെയും പ്രീമിയർ ലീഗിലെയും എന്റെ സഹകളിക്കാരും പരിശീലക സ്റ്റാഫും എനിക്ക് എല്ലാ കാര്യത്തിലും നല്ല പിന്തുണ നൽകിയിട്ടുണ്ട്. ഇതിനൊപ്പം എന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം മാധ്യമങ്ങളുമായി സമ്പർക്കം പുലർത്താനും ഞാൻ പഠിച്ചിട്ടുണ്ട്.

എന്റെ പ്രകടനത്തെ പറ്റി നല്ലതും അല്ലാത്തതും പറയുന്നവരുണ്ട്. കളിയിലെ പ്രകടനം വിമർശിക്കുന്ന പത്രങ്ങളെയും നിരൂപകരെയും എനിക്ക് മനസ്സിലാകും- ഞാൻ ഒരു തരത്തിലും എല്ലാം തികഞ്ഞ ഒരു കളിക്കാരനല്ല. അവരുടെ വാക്കുകൾ പലപ്പോഴും എനിക്ക് കുറേക്കൂടി ദൃശനിശ്ചയത്തോടെ പരിശീലിക്കാൻ പ്രചോദനം നൽകാറുമുണ്ട്. പക്ഷെ എന്റെ ഇരട്ട പൈതൃകം ചൂണ്ടിക്കാണിച്ച് നിരാശപ്പെടുത്തുന്ന ലോകകപ്പിലെ പ്രകടനത്തിന് മൊത്തം ടീമിനു പകരം എന്നെ മാത്രം കുറ്റപ്പെടുത്തുന്ന രീതി ചില ജർമ്മൻ മാധ്യമങ്ങൾ അവലംഭിച്ചത് എനിക്ക് അംഗീകരിക്കാനാകില്ല.

എന്റെ പൈതൃകവും പ്രസിഡൻറ് എർദോഗാനുമായുള്ള എന്റെ ചിത്രവും ഉപയോഗിച്ച് അവരുടെ തീവ്ര വലതുപക്ഷ നയങ്ങൾക്ക് പരസ്യം കൊടുക്കാൻ ചില ജർമ്മൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. റഷ്യയിലെ തോൽവിക്ക് കാരണമായി കാണിച്ച് ആ ചിത്രവും തലക്കെട്ടുകളും അവർ ഉപയോഗിച്ചത് പിന്നെന്തിനാണ്? എന്റെ പ്രകടനത്തെയോ ടീമിന്റെ പ്രകടനത്തെയോ അവർ വിമർശിച്ചില്ല. പകരം എന്റെ തുർക്കി പൈതൃകവും അതിനോട് ഞാൻ കാണിക്കുന്ന ആദരവും മാത്രമാണ് അവരുടെ വിമർശനത്തിരയായത്. ഒരിക്കലും മുറിച്ചു കടക്കാൻ പാടില്ലാത്ത വ്യക്തിപരമായ ഒരു അതിർത്തിയാണ് അവർ മുറിച്ചിരിക്കുന്നത്. മുഴുവൻ ജർമനിയെയും എനിക്കെതിരെ തിരിക്കാനാണ് അവരുടെ ശ്രമം.

മാധ്യമങ്ങളുടെ ഇരട്ടമുഖമാണ് എന്നെ നിരാശപ്പെടുത്തുന്ന മറ്റൊരു കാര്യം. (ബഹുമാനാർത്ഥമായി ജർമ്മൻ ദേശീയ നിരയുടെ ക്യാപ്റ്റൻ പദവി വഹിക്കുന്ന) ലോഥർ മഥേയോസ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ലോകനേതാവുമായി നടത്തിയ കൂടിക്കാഴ്ചക്ക് യാതൊരു മാധ്യമശ്രദ്ധയും ലഭിച്ചില്ല. ജർമ്മൻ ദേശീയ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം വെച്ച് ചെയ്ത കാര്യത്തെക്കുറിച്ച് പരസ്യമായ വിശദീകരണം നൽകാൻ ആരും അദ്ദേഹത്തോട് ആവശ്യപ്പെട്ടില്ല. ആർക്കും പ്രശ്നമില്ലാതെ അദ്ദേഹം ഇപ്പോഴും ജർമ്മൻ ടീമിനെ പ്രതിനിധീകരിച്ചു കൊണ്ടിരിക്കുന്നു. എന്നെ ടീമിൽ നിന്ന് പുറത്താക്കണം എന്നു വാദിച്ച മാധ്യമങ്ങൾക്ക് അദ്ദേഹത്തിന്റെ ബഹുമാനസൂചകമായ ക്യാപ്റ്റൻ പദവിയും എടുത്തുകളയണം എന്ന് തോന്നിയില്ലേ? എന്റെ തുർക്കി പൈതൃകമാണോ എന്നെ നല്ലൊരു ഇരയാക്കിയത്?

നല്ല കാലത്തും അല്ലാത്തപ്പോഴും നമുക്ക് പിന്തുണ നൽകാൻ വേണ്ടിയാണ് ‘പങ്കാളിത്തം’ ഉണ്ടാക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. കാരുണ്യപ്രവർത്തനങ്ങളിൽ എന്റെ പങ്കാളികളായ രണ്ടു പേരെയും കൂട്ടി ഗേസൻകീർഷനിലെ എന്റെ പഴയ സ്കൂളിലേക്ക് പോകാൻ ഞാൻ ഈയടുത്ത് പദ്ധതിയിട്ടു. അവിടെ കുടിയേറ്റക്കാരുടെ മക്കൾക്കും ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കും മറ്റും ഒരുമിച്ച് ഫുട്ബാൾ കളിക്കാനും സാമൂഹ്യജീവിതത്തെക്കുറിച്ച് പഠിക്കാനും സഹായിക്കുന്ന ഒരു പദ്ധതിയിൽ ഞാൻ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ പോകുന്നതിന് കുറച്ച് ദിവസങ്ങൾ മുൻപ് പേരിനു മാത്രമുള്ള ഈ ‘പങ്കാളികൾ’ എന്നെ കൈയൊഴിഞ്ഞു. ഈയൊരു സമയത്ത് എന്റെ കൂടെ പ്രവർത്തിക്കാൻ അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതിനൊപ്പം എന്റെ സ്കൂളും ഞാൻ പോവുന്നതിൽ നിന്ന് വിലക്കി. എർദോഗാനുമായുള്ള ചിത്രം കാരണം മാധ്യമങ്ങളെയും ഗേസൻകീർഷനിലെ വളർന്നു വരുന്ന വലതുപക്ഷ പാർട്ടിയെയും ഭയക്കുന്നു എന്നാണ് അവർ നൽകിയ വിശദീകരണം. എന്നെ വളരെയധികം വേദനിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. ചെറുപ്പത്തിൽ അവരുടെ വിദ്യാർത്ഥിയായിരുന്നിട്ടും എനിക്ക് വേണ്ടി കളയാൻ അവരുടെ കൈയിൽ സമയമില്ല എന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം.

ദേശീയ ടീമിന്റെ സ്പോൺസർമാരിലൊരാളും എന്നെ ഇവ്വിധം കൈയൊഴിഞ്ഞു. ലോകകപ്പിന്റെ ഭാഗമായി അവർക്കു വേണ്ടി പല പരസ്യവീഡിയോകളുടെയും ഭാഗമാകാൻ അവർ എന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചിത്രം പുറത്തുവന്നതോടു കൂടി എല്ലാ പരിപാടികളും നിർത്തലാക്കുകയും എന്നെ ക്യാംപെയിനിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഞാനുമായി ഇടപെടുന്നത് കാണപ്പെടാൻ അവർക്ക് ആഗ്രഹമില്ലായിരുന്നു. ‘ക്രൈസിസ് മാനേജ്മെൻറ്’ എന്നാണ് അവരതിനെ വിളിച്ചത്. ഉൽപന്നങ്ങളിൽ നിയമവിരുദ്ധമായ സോഫ്റ്റ്‍വെയര്‍ കണ്ടെത്തിയിട്ടുണ്ടെന്നും അത് ഉപഭോക്താക്കളെ അപകടത്തിലാക്കുന്നുവെന്നും ജർമ്മൻ മന്ത്രാലയം താക്കീത് നൽകിയ കമ്പനിയാണിതെന്നതാണ് അതിശയകരം. അവരുടെ ആയിരക്കണക്കിന് ഉൽപന്നങ്ങൾ മാർക്കറ്റിൽ നിന്ന് എടുത്തുകളയുകയാണ്. എന്റെ പ്രവൃത്തികൾക്ക് ദേശീയ ടീം പരസ്യമായ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലുള്ള ഒരു വിശദീകരണവും കൊടുക്കാൻ കമ്പനിയോട് ടീം ആവശ്യപ്പെട്ടിട്ടില്ല. എന്തുകൊണ്ട്? എന്റെ കുടുംബത്തിന് വേരുകളുള്ള രാജ്യത്തിന്റെ പ്രസിഡന്റുമായി എടുത്ത ഒരു ചിത്രത്തേക്കാൾ എത്രയോ വലിയ അപകടമാണിതെന്ന് ഞാൻ ചിന്തിച്ചാൽ തെറ്റുണ്ടോ? ഇതിലൊക്കെ ദേശീയ ടീമിന്റെ നിലപാട് എന്താണ്?

ഗ്രൈനലിന്റെയും അദ്ദേഹത്തിന്റെ അനുകൂലികളുടെയും കണ്ണിൽ ജയിക്കുമ്പോൾ ഞാൻ ജർമ്മനും തോൽക്കുമ്പോൾ കുടിയേറ്റക്കാരനുമാണ്. ജർമ്മനിയിൽ നികുതിയടച്ചിട്ടും, ജർമ്മനിയിലെ സ്കൂളുകൾക്ക് സംഭാവനകൾ നൽകിയിട്ടും 2014ൽ ജർമ്മനിയുടെ കൂടെ കളിച്ച് ലോകകപ്പ് നേടിയിട്ടും ഇവിടെയുള്ള സമൂഹം എന്നെ പൂർണമായി അംഗീകരിച്ചിട്ടില്ല എന്നതാണ് കാരണം.

‘പങ്കാളികൾ’ എല്ലാ കാലത്തും കൂടെയുണ്ടാവണം എന്ന് ഞാൻ പറഞ്ഞു. അഡീഡാസ്, ബീറ്റ്സ്, ബിഗ്ഷൂ തുടങ്ങിയ പങ്കാളികൾ പ്രതിസന്ധിയിലും എനിക്ക് ഉറച്ച പിന്തുണ നൽകി. ജർമ്മൻ മാധ്യമങ്ങൾ നിർമ്മിച്ചു വിടുന്ന ഈ വേണ്ടാത്ത കോലാഹലത്തിന് നടുവിലും തികഞ്ഞ അച്ചടക്കത്തോടെയും ഞാൻ വളയരെയധികം ആസ്വദിക്കുന്ന അവരുടെ തൊഴിൽസമീപനം നിലനിർത്തിക്കൊണ്ടും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. ലോകകപ്പ് വേളയിൽ ബിഗ്ഷൂവുമായി സഹകരിച്ച് റഷ്യയിൽ 23 കുട്ടികൾക്ക് അത്യാവശ്യ സർജറികൾക്കുള്ള സഹായം നൽകാൻ എനിക്ക് സാധിച്ചു. ഇതിനു മുൻപ് ബ്രസീലിലും ആഫ്രിക്കയിലും ഞാൻ ചെയ്തിട്ടുള്ള കാര്യമാണിത്. ഒരു കളിക്കാരൻ എന്ന നിലയിൽ ഞാൻ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തിയായിട്ടാണ് ഞാനിതിനെ കാണുന്നത്. എന്നാൽ ഇതിനെക്കുറിച്ചൊന്നും ബോധവത്കരിക്കാനുള്ള ഇടം പത്രങ്ങൾക്കുണ്ടായിരുന്നില്ല. എനിക്ക് കൂവൽ കിട്ടുന്നതും ഞാൻ തുർക്കി പ്രസിഡന്റിന്റെ കൂടെ നിന്ന് ചിത്രമെടുക്കുന്നതുമാണ് അവരെ സംബന്ധിച്ചെടുത്തോളം കൂടുതൽ പ്രധാനം. നല്ല കാര്യങ്ങൾക്കു വേണ്ടി ബോധവത്കരണവും സംഭാവനകളും കൊണ്ടുവരാനുള്ള സാഹചര്യം അവർക്കുണ്ടെങ്കിലും അവരതിന് തുണിയുന്നില്ല.

ഭാഗം 3: ഡി.എഫ്.ബി (ജർമ്മൻ ദേശീയ ഫുട്ബാൾ ടീം)

ഇക്കഴിഞ്ഞ മാസങ്ങളിൽ എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ഡി.എഫ്.ബിയിൽ നിന്നും അതിന്റെ പ്രസിഡന്റായ റയിൻഹാർഡ് ഗ്രിന്‍ഡലിൽ നിന്നും നേരിട്ട പരിചരണമാണ്. പ്രസിഡൻറ് എർദൊഗാനുമായുള്ള ചിത്രം പുറത്തുവന്നതിന് ശേഷം ബെർലിനിൽ പോയി കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാൻ (കോച്ച്) യോക്കിം ലോവ് എന്നോട് ആവശ്യപ്പെട്ടു. എന്നാൽ എന്റെ പൈതൃകത്തെയും ചിത്രമെടുക്കാനുണ്ടായ സാഹചര്യങ്ങളെയും കുറിച്ച് വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ അതിനു പകരം സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാടുകൾ പങ്കുവെക്കാനും എന്റെ വിശദീകരണങ്ങളെ പുച്ഛിക്കാനുമാണ് ഗ്രൈനൽ ശ്രമിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം എന്നെ വിഷമിപ്പിച്ചെങ്കിലും ഫുട്ബാളിലും വരാൻ പോകുന്ന ലോകകപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത് എന്ന് അന്ന് ഞങ്ങള്‍ തമ്മിൽ ധാരണയായി. അതുകൊണ്ടാണ് ലോകകപ്പിന് മുന്നോടിയായുള്ള ഡി.എഫ്.ബി മീഡിയ ദിനത്തിൽ പങ്കെടുക്കാൻ എനിക്ക് സാധിക്കാതിരുന്നത്. വിവാദം കെട്ടടങ്ങിയെന്ന് ലിവർകൂസിനിൽ വെച്ച് നടന്ന സൌദി അറേബ്യ മത്സരത്തിനു മുൻപ് തന്നെ (മുൻ കളിക്കാരൻ) ഒലിവർ ബിയഹോഫ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞുവെങ്കിലും മീഡിയ ദിനത്തിന്റെ അന്ന് ഫുട്ബാളിനേക്കാളേറെ രാഷ്ട്രീയം പറയാൻ താത്പര്യപ്പെടുന്ന മാധ്യപ്രവർത്തകരുണ്ടായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.

റയിൻഹാർഡ് ഗ്രിന്‍ഡല്‍

ഇതേ സമയം ജർമ്മനിയുടെ പ്രസിഡൻറായ ഫ്രങ്ക് വാൾട്ടർ ഷ്റ്റായിൻമയറെയും ഞാൻ കണ്ടുമുട്ടിയിരുന്നു. ഗ്രൈനലിൽ നിന്ന് വ്യത്യസ്തമായി ഞാൻ പറഞ്ഞ കാര്യങ്ങൾ ഗൌരവമായി എടുക്കാൻ പ്രസിഡന്റ് തയ്യാറായിരുന്നു. പ്രസിഡന്റും (കളിക്കാരനായ) ഇൽകെയും ഞാനും മാത്രമാണ് അന്നത്തെ കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നത്. സ്വന്തം രാഷ്ട്രീയ അജണ്ടകൾ പ്രചരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിൽ ഗ്രൈനൽ അസ്വസ്ഥനായിരുന്നു. സംഭവത്തിൽ തീർപ്പുവരുത്താനും ഫുട്ബോളിലേക്ക് തിരിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനും വേണ്ടി പത്രനോട്ട് ഇറക്കാൻ ഞാനും പ്രസിഡൻറും തീരുമാനിച്ചു. ഇവിടെ തന്റെ ടീമിന് ആദ്യം പത്രനോട്ട് ഇറക്കാൻ സാധിക്കാത്തത്തിലും ഗ്രൈനൽ അസ്വസ്ഥത പ്രകടിപ്പിച്ചു.

സ്വന്ത്വം തൊഴിൽ നേരായി ചെയ്യാൻ പറ്റാത്തതു കൊണ്ട് അതിനു പകരം എന്നെ ബലിയാടാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾക്ക് ഞാൻ നിന്നുകൊടുക്കില്ല. ചിത്രം പുറത്തുവന്നപ്പോൾ തന്നെ എന്നെ പുറത്താക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും യാതൊരാലോചനയും കൂടാതെ ഇക്കാര്യം അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടിരുന്നുവെന്നും എനിക്കറിയാം.

ലോകകപ്പ് അവസാനിച്ചതോടെ മത്സരങ്ങൾ തുടങ്ങുന്നതിന് മുൻപ് ഗ്രൈനൽ എടുത്ത തീരുമാനങ്ങൾ ഇപ്പോൾ വിമർശനത്തിരിയാവുന്നുണ്ട്. ഇത് സംഭവിക്കേണ്ടതു തന്നെയാണ്. കാര്യങ്ങൾ തീർപ്പായി എന്ന് ബെർലിനിൽ എനിക്ക് ഉറപ്പു നൽകിയിട്ടും ലോകകപ്പ് പരാജയത്തിനു ശേഷം വീണ്ടും എന്നോട് എന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ പരസ്യമായി ആവശ്യപ്പെടുകയും അങ്ങനെ തോൽവിക്ക് എന്നെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയുമാണ് ഗ്രൈനൽ ചെയ്തത്. ഗ്രൈനലിന് വേണ്ടിയല്ല, എനിക്ക് വേണ്ടിയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്. സ്വന്ത്വം തൊഴിൽ നേരായി ചെയ്യാൻ പറ്റാത്തതു കൊണ്ട് അതിനു പകരം എന്നെ ബലിയാടാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾക്ക് ഞാൻ നിന്നുകൊടുക്കില്ല. ചിത്രം പുറത്തുവന്നപ്പോൾ തന്നെ എന്നെ പുറത്താക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും യാതൊരാലോചനയും കൂടാതെ ഇക്കാര്യം അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടിരുന്നുവെന്നും എനിക്കറിയാം. യോക്കിം ലോവും ഒലിവർ ബിയഹോഫും കൂടെ നിന്നതു കൊണ്ടാണ് അത് സാധിക്കാതെ പോയത്. ഗ്രൈനലിന്റെയും അദ്ദേഹത്തിന്റെ അനുകൂലികളുടെയും കണ്ണിൽ ജയിക്കുമ്പോൾ ഞാൻ ജർമ്മനും തോൽക്കുമ്പോൾ കുടിയേറ്റക്കാരനുമാണ്. ജർമ്മനിയിൽ നികുതിയടച്ചിട്ടും, ജർമ്മനിയിലെ സ്കൂളുകൾക്ക് സംഭാവനകൾ നൽകിയിട്ടും 2014ൽ ജർമ്മനിയുടെ കൂടെ കളിച്ച് ലോകകപ്പ് നേടിയിട്ടും ഇവിടെയുള്ള സമൂഹം എന്നെ പൂർണമായി അംഗീകരിച്ചിട്ടില്ല എന്നതാണ് കാരണം. ഞാൻ ഇപ്പോഴും ‘വ്യത്യസ്ത’നാണ്. ജർമ്മൻ സമൂഹത്തിലേക്ക് വിജയപൂർവം ലയിച്ചതിന്റെ ആദരവായി 2010ൽ എനിക്ക് ബാംബി അവാർഡ് ലഭിച്ചു. 2014ൽ എനിക്ക് ഫെഡറൽ റിപബ്ലിക് ഓഫ് ജർമ്മനിയിൽ നിന്ന് ‘സിൽവർ ലോറൽ ലീഫ്’ ലഭിക്കുകയും

2015ൽ ഞാൻ ‘ജര്‍മ്മന്‍ ഫുട്‌ബോള്‍ അംബാസിഡര്‍’ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നിട്ടും ഞാനിപ്പോഴും ജർമ്മനിക്കാരൻ അല്ലേ? പൂർണമായി ജർമ്മൻ ആവാനുള്ള ഏതോ മാനദണ്ഡം ഞാൻ പാലിച്ചില്ലേ? എന്റെ സുഹൃത്തുക്കളായ ലൂകസ് പൊഡോൾസ്കിയും മിറോസ്ലാവ് ക്ലോസെയും ഒരിക്കലും ജർമ്മൻ-പോളിഷ് ആയി വിശേഷിപ്പിക്കപ്പെടുന്നില്ല. പിന്നെ ഞാൻ എങ്ങനെ ജർമ്മൻ-തുർക്കിഷ് ആയി? ഞാൻ മുസ്ലിം ആയതുകൊണ്ടാണോ? വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണിത്. ‘ജർമ്മൻ-തുർക്കിഷ്’ ആയി വിശേഷിപ്പിക്കുന്നതിലൂടെ ഒന്നിൽ കൂടുതൽ രാജ്യങ്ങളിൽ വേരുകളുള്ളവരെ വേർതിരിച്ച് കാണുകയാണ് ചെയ്യുന്നത്. ഞാൻ ജനിച്ചതും പഠിച്ചതും ജർമ്മനിയിലാണ്. അങ്ങനെയാണെങ്കിൽ എന്തു കൊണ്ട് എന്നെ ജർമ്മനായി അംഗീകരിച്ചുകൂടാ?

ये भी पà¥�ें- വംശീയാധിക്ഷേപം അവഗണന, ഓസില്‍ ഫുട്ബോളില്‍ നിന്നും വിരമിച്ചു

ഗ്രൈനലിന്റെ അഭിപ്രായങ്ങൾ മറ്റു പലരും മുന്നോട്ടു വെക്കുന്നുണ്ട്. പ്രസിഡൻറ് എർദൊഗാനുമായുള്ള എന്റെ ചിത്രവും എന്റെ തുർക്കിഷ് പൈതൃകവും കാരണം (ജർമ്മൻ രാഷ്ട്രീയക്കാരനായ) ബേർൻഡ് ഹോസ്ഹവർ എന്നെ അസഭ്യം വിളിച്ചു. ജർമ്മൻ തീയറ്റർ മേധാവിയായ വെർൺർ സ്റ്റീർ എന്നോട് കുടിയേറ്റക്കാരുടെ മേഖലയായ തുർക്കിയിലെ അനറ്റോളിലേക്ക് പോവാൻ പറഞ്ഞു. ഞാൻ മുൻപ് പറഞ്ഞതു പോലെ ഒരാളുടെ കുടുംബ പാരമ്പര്യം ഉപയോഗിച്ച് അയാളെ വിമർശിക്കുകയും അസഭ്യം വിളിക്കുകയും ചെയ്യുന്നത് വ്യക്തിപരമായ ജീവിതത്തിലേക്കുള്ള വൃത്തികെട്ട കടന്നുകയറ്റമാണ്. വിവേചനം ഉപയോഗിച്ച് രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാൻ ശ്രമിക്കുന്നവർ രാജി വെച്ച് പോവുകയാണ് വേണ്ടത്. ഒളിഞ്ഞു കിടന്ന അവരുടെ വംശീയ ചിന്തകൾ പരസ്യപ്പെടുത്താൻ അവർ എൻറെ ചിത്രം ഉപയോഗിച്ചു. സമൂഹത്തിനു തന്നെ അപകടം വിളിച്ചു വരുത്തുന്ന ഒരു പ്രവണതയാണിത്. സ്വീഡനുമായുള്ള മത്സരത്തിനു ശേഷം എന്നെ തെറി വിളിച്ച ആരാധകനിൽ നിന്ന് വ്യത്യസ്തരാവില്ല ഇവരും. എനിക്കും എന്റെ കുടുംബത്തിനും കിട്ടിക്കൊണ്ടിരിക്കുന്ന ഭീഷണി നിറഞ്ഞ മെയിലുകളെയും ഫോൺ വിളികളെയും സോഷ്യൽ മീഡിയയിലെ സന്ദേശങ്ങളെയും കുറിച്ച് ചർച്ച ചെയ്യാൻ പോലും എനിക്ക് താത്പര്യമില്ല. ഭൂതകാലത്തെ ഒരു ജർമ്മനിയെയാണ് അവർ ഓർമ്മിപ്പിക്കുന്നത്. പുറത്തുനിന്നുള്ളവർക്ക് സ്ഥാനമില്ലാത്ത ആ ജർമ്മനിയെക്കുറിച്ച് എനിക്ക് ഒട്ടും അഭിമാനം തോന്നാറില്ല. തുറന്ന മനസ്സുള്ള ജർമ്മനിയെ സ്വീകരിക്കുന്ന അഭിമാനികളായ ജർമ്മൻ പൌരന്മാർ എന്റെ വാക്കുകൾ അംഗീകരിക്കും.

നിങ്ങളുടെ വാക്കുകൾ എന്നെ നിരാശപ്പെടുത്തിയെങ്കിലും അത്ഭുതപ്പെടുത്തിയില്ല എന്നാണ് എനിക്ക് റെയിനാർഡ് ഗ്രൈനലിനോട് പറയാനുള്ളത്. 2004ൽ ജർമ്മൻ പാർലമെൻറ് അംഗമായിരിക്കുമ്പോൾ ‘വർണവൈവിധ്യം ഒരു ഐതിഹ്യമാണെന്നും കള്ളമാണെന്നും’ പ്രസ്താവിച്ചത് നിങ്ങളാണ്. അന്ന് ഇരട്ട പൌരത്വത്തിനെതിരെയും കൈക്കൂലിക്കുള്ള ശിക്ഷക്കെതിരെയും വോട്ട് ചെയ്ത നിങ്ങൾ ജർമ്മൻ നഗരങ്ങളിൽ ഇസ്‍ലാമിക സംസ്കാരം ആവശ്യത്തിലധികം പ്രചരിക്കുന്നുണ്ട് എന്നും അഭിപ്രായപ്പെട്ടു. ഈ വാക്കുകൾ മറക്കാനോ പൊറുക്കാനോ സാധിക്കില്ല.

ഡി.എഫ്.ബിയിൽ നിന്നും മറ്റുള്ളവരിൽ നിന്നും എനിക്ക് ലഭിച്ച പരിചരണം മൂലം ജർമ്മനിയുടെ ദേശീയ ടീമിന്റെ ഷർട്ട് അണിയാൻ പോലും എനിക്കിന്ന് മടി തോന്നുന്നു. ഞാൻ വേണ്ടപ്പെടാത്തവനാണെന്നും 2009ൽ ടീമിൽ കയറിയതു മുതൽ ഞാൻ നേടിയതെല്ലാം വിസ്മരിക്കപ്പെടുന്നുവെന്നും എനിക്ക് തോന്നലുണ്ടാവുന്നു. ഇരട്ട പൈതൃകം പേറുന്ന ഒരുപാട് കളിക്കാർ ഭാഗമായ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫുട്ബാൾ ഫെഡറേഷനിൽ ഇത്തരം വംശവെറി കാത്തുസൂക്ഷിക്കുന്ന ആളുകൾ പ്രവർത്തിക്കുന്നത് ശരിയല്ല. തങ്ങൾ പ്രതിനിധാനം ചെയ്യുന്നു എന്ന് പറയുന്ന കളിക്കാരുടെ യാഥാർത്ഥ്യങ്ങളെ അവർ പ്രതിഫലിപ്പിക്കുന്നില്ല.

അന്ന് ഇരട്ട പൌരത്വത്തിനെതിരെയും കൈക്കൂലിക്കുള്ള ശിക്ഷക്കെതിരെയും വോട്ട് ചെയ്ത നിങ്ങൾ ജർമ്മൻ നഗരങ്ങളിൽ ഇസ്‍ലാമിക സംസ്കാരം ആവശ്യത്തിലധികം പ്രചരിക്കുന്നുണ്ട് എന്നും അഭിപ്രായപ്പെട്ടു. ഈ വാക്കുകൾ മറക്കാനോ പൊറുക്കാനോ സാധിക്കില്ല.

വംശീയതയും അനാദരവും അനുഭവിക്കേണ്ടി വരുന്നു എന്ന് തോന്നുന്ന നിലവിലെ സാഹചര്യത്തിൽ ജർമ്മൻ ദേശീയ ടീമിൽ തുടർന്നു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന കാര്യം നീണ്ട പരിഗണനക്കു ശേഷവും കനത്ത ഹൃദയത്തോടു കൂടിയുമാണ് ഞാനിവിടെ രേഖപ്പെടുത്തുന്നത്. അത്യധികം സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഞാൻ ജർമ്മൻ ജഴ്സി ധരിച്ചിരുന്നത്, എന്നാൽ ഇന്നങ്ങനെയല്ല. സഹകളിക്കാർക്കും പരിശീലക സ്റ്റാഫിനും ജർമ്മൻ ജനതക്കും വേണ്ടി എന്റെ ഏറ്റവും നല്ല പ്രകടനം എന്നും പുറത്തെടുക്കാൻ ശ്രമിച്ചതിനാൽ ഇങ്ങനെയൊരു തീരുമാനം എന്നെ സംബന്ധിച്ചെടുത്തോളം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷെ, ഡി.എഫ്.ബിയിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നെ ഇത്തരത്തിൽ പരിചരിക്കുകയും എന്റെ പൈതൃകത്തെ അപമാനിക്കുകയും ഒട്ടും നാണമില്ലാതെ എന്നെ ഒരു രാഷ്ട്രീയ ആയുധമായി പ്രയോഗിക്കുകയും ചെയ്യുമ്പോൾ ‘മതി’ എന്ന് പറയാതെ എനിക്ക് വേറെ നിർവാഹമില്ല. ഞാൻ ഫുട്ബോൾ കളിക്കുന്നത് ഇതിനു വേണ്ടിയല്ല. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ വായടച്ച് നോക്കിനിൽക്കാനും എനിക്ക് സാധിക്കില്ല. വംശീയത ഒരിക്കലും, ഒരിക്കലും അംഗീകരിക്കപ്പെടാൻ പാടില്ല.

എന്ന്, മെസൂട്ട് ഓസിൽ

TAGS :

Next Story