Quantcast

കളിക്കാം പണം നേടാം, കളത്തിലിറങ്ങേണ്ട വിയര്‍ക്കേണ്ട

ഓണ്‍ലെെന്‍ ഫാന്‍റസി സ്പോര്‍ട്സ് ഗെയിം രംഗത്ത് വന്‍ കുതിച്ചുചാട്ടം. ഡിജിറ്റല്‍ സാങ്കേതികവിദ്യ വികസിച്ചതോടെ ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി കോടികളുടെ വരുമാനമാണ് രാജ്യത്തിന് ലഭിക്കുന്നത്.

MediaOne Logo
കളിക്കാം പണം നേടാം, കളത്തിലിറങ്ങേണ്ട വിയര്‍ക്കേണ്ട
X

ഇന്ത്യയില്‍ ഇപ്പോള്‍ വന്‍ പ്രചാരം നേടിക്കോണ്ടിരിക്കുന്ന ഫാന്‍റസി സ്പോര്‍ട്സ് ഗെയിമുകളെ കുറിച്ച് കൂടുതല്‍ അറിയാം.

ഇന്റര്‍നെറ്റിന്റെ സഹായത്തോടെയും അല്ലാതെയും കളിക്കാന്‍ സാധിക്കുന്ന ഫാന്‍റസി സ്പോര്‍ട്സ് ഗെയിമുകളില്‍ നമുക്ക് ഇഷ്ട്ടമുള്ള കളിക്കാരെ ഉപയോഗിച്ച് ടീമുകള്‍ ഉണ്ടാക്കാന്‍ സാധിക്കും. യഥാര്‍ത്ഥ കളിയില്‍ നമ്മള്‍ തെരഞ്ഞെടുത്ത താരങ്ങളുടെ പ്രകടനം അനുസരിച്ചായിരിക്കും നമ്മുടെ പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്. ഇതിനായി ഒരു നിശ്ചിത പ്രവേശനത്തുക അടക്കേണ്ടതുണ്ട്. ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പണമിടപാടുകള്‍.

ഐ.പി.എല്‍, ഐ.എസ്.എല്‍ എന്നിവയുടെ വരവോടെ ഇന്ത്യന്‍ കായിക രംഗത്ത് ഫാന്‍റസി സ്പോര്‍ട്സ് ഗെയിമുകളും ചുവടുവെച്ചു തുടങ്ങി.1999-2000 കാലഘട്ടത്തില്‍ ഇ.എസ്.പി.എന്‍ ആണ് ‘സൂപ്പര്‍ സെലക്റ്റര്‍’ എന്ന പേരില്‍ ഇത്തരത്തില്‍ ആദ്യത്തെ ഓണ്‍ലൈന്‍ ഗെയിം രംഗത്തിറക്കിയത്. എന്നാല്‍ ഐ.പി.എല്ലിന്റെ വരവോടെ ഇതുനിറം മങ്ങിപ്പോകുകയായിരുന്നു.

ഇപ്പോള്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ സൗജനമായും അല്ലാതെയും കളിക്കാനാക്കുന്ന 80ന് അടുത്ത് ഗെയിമുകള്‍ നിലവിലുണ്ട്. ഡ്രീം ഇലവന്‍, ഫാന്‍ മോജോ എന്നിങ്ങനെ 13 രൂപമുതല്‍ 50,000 രൂപവരെ പന്തയം വച്ച് കളിക്കാനാകുന്ന ഗെയിമുകള്‍ ധാരാളമാണ്. ഇന്ത്യയിലെ പരിസ്ഥിതി അനുസരിച്ച് ക്രിക്കറ്റിനാണ് അനുകൂല സാഹചര്യമെന്ന് കെ.പി.എം.ജി റിപ്പോര്‍ട്ട്. മാത്രമല്ല 54 ശതമാനം പേരും സൗജനമായി കളിക്കുവാനാണ് താല്‍പര്യപ്പെടുന്നത്. 46 ശതമാനം പേര്‍ കളിച്ചു ലഭിക്കുന്ന തുക പിന്നീട് വീണ്ടും കളിക്കുവാന്‍ വിനിയോഗിക്കുന്നതായും കണ്ടുവരുന്നു.

എന്തുതന്നെ ആയാലും കളിയെക്കുറിച്ച് മുന്‍ ധാരണയുണ്ടെങ്കില്‍ മാത്രമേ കളിച്ചിട്ട് കാര്യമുള്ളു. മാത്രമല്ല ഇന്ത്യന്‍ ഭരണഘടനയില്‍ വാതുവായ്പ്പിനെതിരായി ശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. പക്ഷേ പി.ജി.എ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫാന്‍റസി ഗെയിമുകള്‍ കഴിവും ഭാഗ്യവുമാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇന്ത്യയില്‍ ഇവ അനുവദനീയമാണ്. എന്നാല്‍ തെലങ്കാന, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് സ്‌പോര്‍ട്‌സ് ഗെയിമിംഗ് റിപ്പോര്‍ട്ട് പ്രകാരം മൊബൈല്‍ ഫോണ്‍ വഴിയുള്ള ഗെയിമുകളാണ് ഈ മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ 85 ശതമാനവും നേടിത്തരുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ വിലക്കുറവ്, ഇന്റര്‍നെറ്റിന്റെ വ്യാപനം, ഡാറ്റാ താരിഫിലുണ്ടായ വന്‍ കുറവ് എന്നിവയാണ് ഓണ്‍ലൈന്‍ ഗെയിമുകളുടെ വര്‍ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2014ല്‍ ഗെയിമിംഗ് വ്യവസായത്തില്‍ നിന്നുള്ള വരുമാനം 2000 കോടി രൂപയായിരുന്നുവെങ്കില്‍ 2018 ആകുമ്പോഴേക്കും അത് ഇരട്ടിയിലേറെ വര്‍ധിച്ച്‌ 4,400 കോടി രൂപയായി. 2023ല്‍ ഇത് 11,900 കോടി രൂപയായി ഉയരുമെന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

TAGS :

Next Story