Quantcast

ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യാന്‍ വന്ന നെയ്മറെ പിടിച്ചുതള്ളി എംബാപ്പെ 

റെനെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചാണ് പി.എസ്.ജി ഫ്രഞ്ച് സൂപ്പര്‍ കപ്പ് ജേതാക്കളായത്.

MediaOne Logo

Web Desk

  • Published:

    4 Aug 2019 4:43 AM GMT

ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യാന്‍ വന്ന നെയ്മറെ പിടിച്ചുതള്ളി എംബാപ്പെ 
X

ഫ്രഞ്ച് സൂപ്പര്‍കപ്പില്‍ റെനെയെ തോല്‍പിച്ച് പി.എസ്.ജി കിരീടം ചൂടിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ വൈറലായത് എംബാപ്പെ. മത്സരത്തില്‍ ഒരു ഗോളടിച്ചെങ്കിലും നെയ്മറെ തള്ളിമാറ്റിയ എംബപ്പായുടെ നടപടിയാണ് ഏവരെയും അമ്പരപ്പിച്ചത്. കപ്പ് സ്വീകരിച്ച് ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെയാണ് നെയ്മറെ എംബാപ്പെ തള്ളിമാറ്റുന്നത്.

വിലക്ക് കാരണം മത്സരത്തില്‍ നെയ്മറിന് കളിക്കാനായിരുന്നില്ല. എന്നാല്‍ കളി കാണാന്‍ താരം സ്റ്റേഡയത്തിലുണ്ടായിരുന്നു. പി.എസ്.ജിയില്‍ നിന്ന് പുറത്തുപോകാന്‍ നെയ്മര്‍ അതിയായി ആഗ്രിഹിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എംബാപ്പയുടെ തള്ളിമാറ്റലും ശ്രദ്ധേയമാകുന്നത്. അതേസമയം മാര്‍ക്കോ വെരാറ്റി നെയ്മറെ ഇതെ ആഘോഷ വേളയിലേക്ക് പിടിച്ചിടുന്നതും വീഡിയോയിലുണ്ട്.

റെനെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചാണ് പി.എസ്.ജി ഫ്രഞ്ച് സൂപ്പര്‍ കപ്പ് ജേതാക്കളായത്. 9 കിരീടങ്ങളുമായി ഏറ്റവും കൂടുതല്‍ തവണ സൂപ്പര്‍ കപ്പ് നേടിയ ടീമെന്ന റെക്കോര്‍ഡും പി.എസ്.ജി സ്വന്തമാക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് പി.എസ്.ജി തിരിച്ചുവരവ് നടത്തിയത്. എംബാപ്പെ, ഡിമരിയ എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോള്‍ നേടിയത്.

TAGS :

Next Story