Quantcast

ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നം നിരാശയില്‍ മങ്ങി, ഇനി പ്രതീക്ഷ അത്ഭുതങ്ങളില്‍ മാത്രം

സ്വപ്‌നങ്ങള്‍ക്ക് പരിധികളില്ലാത്തതുകൊണ്ട് മാത്രം നമുക്ക് ഇന്ത്യയുടെ ലോകകപ്പ് യോഗ്യതയിലെ മറ്റു സാധ്യതകളെക്കുറിച്ച് കണക്കുകൂട്ടി ആശ്വസിക്കാം.

MediaOne Logo

Web Desk

  • Published:

    20 Nov 2019 5:40 AM GMT

ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നം നിരാശയില്‍ മങ്ങി, ഇനി പ്രതീക്ഷ അത്ഭുതങ്ങളില്‍ മാത്രം
X

ഒമാനോട് ഏറ്റ ഒരു ഗോള്‍ തോല്‍വിയോടെ ഇന്ത്യയുടെ 2022ലെ ഖത്തര്‍ ലോകകപ്പിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. അഞ്ചു കളികളില്‍ നിന്നും ഒരു കളി പോലും ജയിക്കാനാകാതെ മൂന്നു സമനിലകളും രണ്ട് തോല്‍വിയുമായി ഇന്ത്യ അഞ്ച് ടീമുകളുള്ള ഗ്രൂപ്പില്‍ നാലാമതാണ്. സ്വപ്‌നങ്ങള്‍ക്ക് പരിധികളില്ലാത്തതുകൊണ്ട് മാത്രം നമുക്ക് ഇന്ത്യയുടെ ലോകകപ്പ് യോഗ്യതയിലെ മറ്റു സാധ്യതകളെക്കുറിച്ച് കണക്കുകൂട്ടി ആശ്വസിക്കാം.

ഇന്ത്യയുടെ ഒമാനെതിരായ മത്സരത്തില്‍ നിന്ന്

ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നവരാണ് ലോകകപ്പ് യോഗ്യതയുടെ അടുത്ത റൗണ്ടിലേക്ക് കടക്കുക. അടുത്ത മൂന്ന് മത്സരങ്ങളും ജയിച്ചാലും ഇന്ത്യക്ക് ഒന്നാമതെത്താനാകില്ല. ഒമാന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും തോല്‍ക്കുകയും ഇന്ത്യ മികച്ച ഗോള്‍ശരാശരിയില്‍ ജയിക്കുകയും ചെയ്താല്‍ രണ്ടാമതെത്താനുള്ള അത്രമേല്‍ നേരിയ സാധ്യതയുണ്ട്. ഇപ്പോള്‍ ഒമാന്റെ അടിച്ച ഗോളും വഴങ്ങിയ ഗോളും തമ്മിലുള്ള വ്യത്യാസം ഏഴാണ്. കുറഞ്ഞത് ഏഴ് ഗോളുകളെങ്കിലും എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിയാലേ ഇന്ത്യക്ക് രണ്ടാം സ്ഥാനമെങ്കിലും സ്വപ്‌നംകാണാനാകൂ.

നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമതുള്ള ഖത്തറിന് 13 പോയിന്റും ഒമാന് 12 പോയിന്റുമാണുള്ളത്. ഇന്ത്യക്കാകട്ടെ വെറും മൂന്ന് പോയിന്റാണ് സമ്പാദ്യം. ഒരുകളി ജയിക്കുകയും ഒന്ന് സമനില വഴങ്ങുകയും ചെയ്ത അഫ്ഗാനിസ്ഥാന്‍ നാല് പോയിന്റുമായി മൂന്നാമതുണ്ട്.

ये भी पà¥�ें- ലോകകപ്പ് യോഗ്യത; ഒമാനോട് തോറ്റ് ഇന്ത്യ

ബാക്കിയുള്ള മൂന്ന് കളികളില്‍ രണ്ടെണ്ണമെങ്കിലും വിജയിച്ച് മൂന്നാംസ്ഥാനമെങ്കിലും നേടുകയാണ് ഇന്ത്യയെ സംബന്ധിച്ച് പ്രായോഗികമായ ലക്ഷ്യം. ലോകകപ്പ് യോഗ്യതയുടെ തുടക്കം മുതല്‍ ഇന്ത്യയുടെ പ്രധാന ലക്ഷ്യവും അതായിരുന്നു. കാരണം ഗ്രൂപ്പില്‍ മൂന്നാമതെത്തുന്ന ടീമുകള്‍ക്ക് 2023ലെ ഏഷ്യ കപ്പില്‍ അവസരം ലഭിക്കും. കോണ്ടിനന്റല്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരങ്ങളുടെ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനവും ഇതുവഴി ഇന്ത്യക്ക് ഉറപ്പിക്കാം.

ഇന്ത്യയുടെ അടുത്ത മൂന്ന് കളികളും 2020ലാണ്. മാര്‍ച്ച് 26ന് ഖത്തറിനെ അവരുടെ നാട്ടില്‍ വെച്ച് നേരിടുന്നതാണ് ആദ്യത്തേത്. ബംഗ്ലാദേശിനെതിരെ ജൂണ്‍ നാലിനും അഫ്ഗാനിസ്ഥാനെതിരെ ജൂണ്‍ ഒമ്പതിനും സ്വന്തം നാട്ടില്‍ വെച്ച് ഇന്ത്യ കളിക്കും.

TAGS :

Next Story