Quantcast

ഇബ്രാഹിമോവിച്ചിനെ വെട്ടി മൗറീന്യോ

ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാള്‍ കൂടെയുള്ളപ്പോള്‍ ഇബ്രാഹിമോവിച്ചിന്‍റെ ആവശ്യമില്ലെന്നാണ് ടോട്ടന്നം കോച്ച് വ്യക്തമാക്കിയിരിക്കുന്നത്...

MediaOne Logo

Web Desk

  • Published:

    26 Nov 2019 5:07 AM GMT

ഇബ്രാഹിമോവിച്ചിനെ വെട്ടി മൗറീന്യോ
X

ടോട്ടന്നത്തിലേക്ക് സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് വരുമെന്ന വാര്‍ത്തകളെ തള്ളി പരിശീലകന്‍ യോസെ മൗറീന്യോ. ഇബ്രാഹിമോവിച്ചിന്റെ ക്ലബായ എല്‍എ ഗാലക്‌സിയുമായുള്ള താരത്തിന്റെ രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ചിരുന്നു. ഇന്റര്‍മിലാനിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും മൗറീന്യോ പരിശീലിപ്പിച്ചിരുന്ന കാലത്ത് ഇബ്രാഹിമോവിച്ചും കളിച്ചിരുന്നു.

കളിക്കാരിലേയും പരിശീലകരിലേയും 'ഒറ്റബുദ്ധികളായ' ഇബ്രാഹിമോവിച്ചും മൗറീന്യോയും തമ്മില്‍ അടുത്തബന്ധമാണുള്ളത്. മൗറീന്യോ പരിശീലിപ്പിച്ച കാലത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഇബ്രാഹിമോവിച്ച് 53 മത്സരങ്ങളില്‍ നിന്നും 29 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. ടീമിനെ യൂറോപ ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും ഇ.എഫ്.എല്‍ കപ്പ് നേടിക്കൊടുക്കുന്നതിലും ഇബ്രയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ടോട്ടന്നത്തിന് ഇബ്രാഹിമോവിച്ചിനെ ആവശ്യമില്ലെന്നാണ് മൗറീന്യോ വ്യക്തമാക്കിയിരിക്കുന്നത്.

മൗറീന്യോ

ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ ഹാരി കെയ്ന്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. അപ്പോള്‍ ഇബ്രാഹിമോവിച്ചിനെ ടോട്ടന്‍ഹാമിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യം പോലുമില്ലെന്നാണ് യോസെ മൗറീന്യോ മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞയാഴ്ച്ചയാണ് മൗറീന്യോ ടോട്ടന്‍ഹാമിന്റെ പരിശീലകനായി ചുമതലയേറ്റത്. ആദ്യമത്സരത്തില്‍ വെസ്റ്റ് ഹാമിനെ 3-2ന് ടോട്ടന്‍ഹാം വിജയിക്കുകയും ചെയ്തിരുന്നു. ഈ മത്സരത്തിലും ഹാരി കെയ്ന്‍ ഗോളടിച്ചിരുന്നു.

മൗറീന്യോയും ഹാരി കെയ്‌നും

ഒരു ടോട്ടന്നം 'ഉത്പന്നമായ' ഹാരി കെയ്ന്‍ ക്ലബിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ഗോള്‍ വേട്ടക്കാരനാണ്. ടോട്ടന്‍ഹാമിന് വേണ്ടി 269 മത്സരങ്ങളില്‍ കളിച്ച ഹാരി കെയ്ന്‍ 175 ഗോളുകളാണ് അടിച്ചുകൂട്ടിയിരിക്കുന്നത്. 266 ഗോളുകള്‍ നേടിയിട്ടുള്ള ജിമ്മി ഗ്രെയ്‌വ്‌സാണ് പട്ടികയില്‍ മുന്നില്‍.

TAGS :

Next Story