ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രം രചിച്ച് ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളടി

ചാമ്പ്യന്‍സ് ലീഗിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും ബയേണ്‍ മ്യൂണിച്ച് സ്‌ട്രൈക്കര്‍ അടിച്ചുകൂട്ടിയത് പത്ത് ഗോളുകള്‍!

MediaOne Logo

Web Desk

  • Updated:

    2019-11-27 03:48:39.0

Published:

27 Nov 2019 3:48 AM GMT

ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രം രചിച്ച് ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളടി
X

ചാമ്പ്യന്‍സ് ലീഗില്‍ എക്കാലത്തേയും മികച്ച ഗോള്‍നേട്ടക്കാരായ റൊണാള്‍ഡോയുടേയും മെസിയുടേയും വരെ കണ്ണു തള്ളിക്കുന്ന പ്രകടനമാണ് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി നടത്തുന്നത്. ബയേണ്‍ മ്യൂണിച്ച് റെഡ് സ്റ്റാറിനെതിരെ 6-0ത്തിന്റെ ഗംഭീര ജയം നേടിയപ്പോള്‍ അതില്‍ നാല് ഗോളും അടിച്ചത് ഈ പോളിഷ് സ്‌ട്രൈക്കര്‍.

ये भी पà¥�ें- ചാമ്പ്യന്‍സ് ലീഗ്: ടോട്ടന്നത്തിന്റെ തിരിച്ചുവരവ്, ഗോളടിയന്ത്രമായി ലെവന്‍ഡോവ്‌സ്‌കി, പി.എസ്.ജി റയല്‍ സമനില

യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറും കഴിഞ്ഞ പതിറ്റാണ്ടിലെ ഒന്നാന്തരം ഗോളടിയന്ത്രവുമാണ് ലെവന്‍ഡോവ്‌സ്‌കി. മെസി, റൊണാള്‍ഡോ യുഗത്തിന്‍റെ പ്രഭയില്‍ മങ്ങിപോയ ലെവന്‍ഡോവ്‌സ്‌കി ഇപ്പോള്‍ ഉദിച്ചുയരുകയാണ്. 31കാരനായ ലെവന്‍ഡോവ്‌സ്‌കി കരിയറിലെ ഏറ്റവും മികച്ച ഫോമിലെത്തിയതോടെ ക്ലബിനും രാജ്യത്തിനുമായി ഗോളുകള്‍ വാരിക്കോരിയാണ് നല്‍കുന്നത്.

ഈ സീസണില്‍ മാത്രം ലെവന്‍ഡോവ്‌സ്‌കി അടിച്ചുകൂട്ടിയത് 31 ഗോളുകളാണ്. ചാമ്പ്യന്‍സ് ലീഗിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും ബയേണ്‍ മ്യൂണിച്ച് സ്‌ട്രൈക്കര്‍ അടിച്ചുകൂട്ടിയത് പത്ത് ഗോളുകള്‍! ബുണ്ടസ് ലിഗയിലെ 15 കളികളില്‍ നിന്നും 17 ഗോള്‍. പോളണ്ടിനായുള്ള ആറ് കളികളില്‍ നാല് ഗോള്‍. ഇങ്ങനെ പോകുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളടിയുടെ കണക്ക്.

ചാമ്പ്യന്‍സ് ലീഗില്‍ ഒരുകളിയില്‍ നാലോ അതിലധികമോ ഗോളുകള്‍ രണ്ട് തവണ നേടിയ താരമെന്ന റെക്കോഡ് ലെവന്‍ഡോവ്‌സ്‌കി മെസിക്കൊപ്പം പങ്കിടുകയാണ്. ചൊവ്വാഴ്ച്ച രാത്രിയിലെ നാലുഗോള്‍ പ്രകടനത്തോടെ ലെവന്‍ഡോവ്‌സ്‌കി ബയേണ്‍ മ്യൂണിച്ചിന്റെ ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനായി(46 ഗോളുകള്‍) മാറി. മത്സരത്തില്‍ മൂന്നാം ഹാട്രിക്കാണ് താരം പൂര്‍ത്തിയാക്കിയത്.

TAGS :

Next Story