Quantcast

ഇബ്രാഹിമോവിച്ച് വീണ്ടും എ.സി മിലാനില്‍

അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ എല്‍.എ ഗാലക്‌സിക്കുവേണ്ടി 56 കളികളില്‍ നിന്നും 52 ഗോളുകള്‍ നേടിയ ശേഷമാണ് 38കാരനായ ഇബ്ര എ.സി മിലാനിലേക്ക് തിരിച്ചെത്തുന്നത്...

MediaOne Logo

Web Desk

  • Published:

    28 Dec 2019 3:00 AM GMT

ഇബ്രാഹിമോവിച്ച് വീണ്ടും എ.സി മിലാനില്‍
X

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് വീണ്ടും ഇറ്റാലിയന്‍ ക്ലബായ എ.സി മിലാനില്‍. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലെ എല്‍.എ ഗാലക്‌സിയില്‍ നിന്നാണ് ഇബ്ര മിലാനിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി എല്‍.എ ഗാലക്‌സി താരമായിരുന്ന ഇബ്രാഹിമോവിച്ച് 2018ലും 2019ലും എം.എല്‍.എസിലെ ബെസ്റ്റ് ഇലവനില്‍ സ്ഥാനം പിടിച്ചിരുന്നു. ഇക്കാലത്ത് 53 ഗോളുകളാണ് 38കാരനായ ഇബ്രാഹിമോവിച്ച് അടിച്ചുകൂട്ടിയത്.

മേജര്‍ സോക്കര്‍ ലീഗ് സീസണും ക്ലബുമായുള്ള കരാറും അവസാനിച്ചിട്ട് ഒരുമാസമായിരുന്നെങ്കിലും ഇബ്രാഹിമോവിച്ച് മറ്റൊരു ക്ലബുമായും കരാര്‍ ഒപ്പിട്ടിരുന്നില്ല. നാപ്പോളി, ഫിയോറെന്റിന, ബൊലോങ്ങ തുടങ്ങി പല ക്ലബുകളും ഇബ്രക്ക് പിന്നാലെയുണ്ടായിരുന്നെങ്കിലും സാന്‍സിറോയിലേക്ക് മടങ്ങിവരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം എ.സി മിലാന്‍ തന്നെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

അയാക്‌സ്, യുവന്റസ്, ഇന്റര്‍മിലാന്‍, ബാഴ്‌സലോണ, എ.സി മിലാന്‍, പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങി മുന്‍നിര ക്ലബുകള്‍ക്കുവേണ്ടി കൡച്ചിട്ടുള്ള താരമാണ് സ്വീഡന്‍കാരനായ ഇബ്രാഹിമോവിച്ച്. 2011ല്‍ രണ്ട് വര്‍ഷം നീണ്ട ബാഴ്‌സലോണ വാസത്തിന് ശേഷം എ.സി മിലാനിലേക്ക് വായ്പാടിസ്ഥാനത്തിലാണ് ആദ്യമായി ഇബ്രാഹിമോവിച്ച് എത്തുന്നത്. പെപ് ഗ്വാര്‍ഡിയോളയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇബ്രയുടെ ബാഴ്‌സയിലെ കരിയര്‍ അവസാനിപ്പിച്ചത്. മിലാനിലേക്ക് പോകാന്‍ അനുവദിച്ചില്ലെങ്കില്‍ ഗ്വാര്‍ഡിയോളയെ പരസ്യമായി തല്ലുമെന്ന് ഇബ്രാഹിമോവിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ബാഴ്‌സലോണ വൈസ് പ്രസിഡന്റ് തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. സമാനമായ സംഭവങ്ങളാല്‍ സമൃദ്ധമാണ് ഇബ്രാഹിമോവിച്ചിന്റെ കരിയര്‍.

ये भी पà¥�ें- സ്വീഡനെ വിശ്വസിച്ച് ബെറ്റുവെച്ച ഇബ്ര പെട്ടു

ഒരു വര്‍ഷം കൂടി മിലാനില്‍ കളിച്ച ഇബ്രാഹിമോവിച്ച് ആദ്യ വര്‍ഷം 29 കളികളില്‍ നിന്നും 14 ഗോളുകളും 2012ല്‍ 32 കളികളില്‍ നിന്നും 28 ഗോളുകളും നേടി. പിന്നീട് പി.എസ്.ജിയിലേക്ക് ചേക്കേറിയ ഇബ്ര 122 കളികളില്‍ നിന്നും 113 ഗോളുകളാണ് അവിടെ അടിച്ചുകൂട്ടിയത്. ഇപ്പോഴും ഗോളടിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് ഇബ്രാഹിമോവിച്ചിന് പിന്നാലെ ക്ലബുകള്‍ വട്ടമിട്ട് പറക്കാന്‍ കാരണം. എല്‍.എ ഗാലക്‌സിക്കുവേണ്ടി 56 കളികളില്‍ നിന്നും 52 ഗോളുകളാണ് താരം നേടിയത്.

ഇബ്രയുടെ കാലത്താണ് സീരി എ കിരീടം ഇറ്റാലിയന്‍ ക്ലബായ എ.സി മിലാന്‍ നേടിയത്. നിലവില്‍ ലീഗില്‍ 11ആമതാണ് ക്ലബ്. ആദ്യ നാലു സ്ഥാനക്കാരേക്കാള്‍ 14 പോയിന്റിന്റെ വ്യത്യാസമാണ് ക്ലബിനുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ മിലാന്റെ പരിശീലകനായ സ്റ്റെഫാനോ പിയോളിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഈ മോശം കാലം ഇബ്രാഹിമോവിച്ചിന്റെ വരവോടെ മാറ്റിയെടുക്കാനാണ് എ.സി മിലാന്റെ ശ്രമം.

TAGS :

Next Story