ഐ.എസ്.എല്‍: ഛേത്രിയുടെ ഇരട്ടഗോളില്‍ ബംഗളൂരു എഫ്.സിക്ക് ജയം

മല്‍സരം സമനിലയിലാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഛേത്രി ബംഗളൂരുവിന്റെ വിജയഗോള്‍ നേടുന്നത്...

MediaOne Logo

Web Desk

  • Updated:

    2020-01-04 01:57:58.0

Published:

4 Jan 2020 1:57 AM GMT

ഐ.എസ്.എല്‍: ഛേത്രിയുടെ ഇരട്ടഗോളില്‍ ബംഗളൂരു എഫ്.സിക്ക് ജയം
X

ഐ.എസ്.എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ബംഗളൂരു എഫ്.സി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള എഫ്.സി ഗോവയെ തോല്‍പിച്ചു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി(59', 84') നേടിയ ഇരട്ടഗോളുകളുടെ മികവില്‍ 2-1നായിരുന്നു ബംഗളൂരുവിന്റെ ജയം. ഹ്യൂഗോ ബൗമോസാണ്(61') ഗോവക്കായി ഗോള്‍ നേടിയത്.

ബംഗളൂരുവിലെ കണ്ടീരവ സ്‌റ്റേഡിയത്തില്‍ ആദ്യപകുതിയില്‍ ഗോവയുടെ ആധിപത്യമാണ് കണ്ടത്. എന്നാല്‍ മികച്ച നീക്കങ്ങളൊന്നും ഗോളാക്കി മാറ്റാന്‍ സാധിക്കാതിരുന്നത് അവര്‍ക്ക് മത്സരത്തില്‍ തന്നെ തിരിച്ചടിയായി. ഗോള്‍രഹിതമായാണ് ആദ്യപകുതി അവസാനിച്ചത്.

രണ്ടാംപകുതിയില്‍ 59ആം മിനുറ്റില്‍ ഛേത്രിയിലൂടെയാണ് ബംഗളൂരു മുന്നിലെത്തിയത്. ഡിമാസ് ഡെല്‍ഗാഡോയുടെ കോര്‍ണര്‍ കിക്കില്‍ തലവെച്ച് ഛേത്രി ബംഗളൂരുവിന് മുന്‍തൂക്കം നല്‍കി. സടകുടഞ്ഞെണീറ്റ ഗോഴ രണ്ടു മിനിറ്റിനുള്ളില്‍ ഗോള്‍ മടക്കുകയും ചെയ്തു. ബൗമോസ് ഗോളി ഗുര്‍പ്രീതിനെ നിസ്സഹായനാക്കി വലകുലുക്കുകയായിരുന്നു.

മല്‍സരം സമനിലയിലാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഛേത്രി ബംഗളൂരുവിന്റെ വിജയഗോള്‍ നേടുന്നത്. 84ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ നാല് ഗോവന്‍ താരങ്ങളേയും ഗോളി നവാസിനെയും മറികടന്ന് ഛേത്രി ഒരിക്കല്‍ കൂടി ക്ലാസ് പുറത്തെുടത്തപ്പോള്‍ ബംഗളൂരു പുതുവര്‍ഷത്തിലെ ആദ്യ കളിയില്‍ വിജയിച്ചു. ഛേത്രിതന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും.

ये भी पà¥�ें- ഗോള്‍ വേട്ടയില്‍ മെസിയേയും പിന്നിലാക്കി സുനില്‍ ഛേത്രി 

11 മല്‍സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ഗോവ എഫ്.സി തന്നെയാണ് ഇപ്പോഴും ഐ.എസ്.എല്‍ പോയിന്റ് പട്ടികയില്‍ മുന്നില്‍. 11 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി ബംഗളൂരു എഫ്.സി ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതെത്തി.

TAGS :

Next Story