Quantcast

ഫ്രഞ്ച് ലീഗ് കപ്പ്; ഇക്കാര്‍ഡിക്ക് ഹാട്രിക്ക്, പി.എസ്.ജി സെമിയില്‍

ഇന്റര്‍മിലാനില്‍ നിന്നും വായ്പയായി പി.എസ്.ജിയിലെത്തിയ ഇക്കാര്‍ഡി 19 കളികളില്‍ നിന്നും 17 ഗോളുകളാണ് അടിച്ചുകൂട്ടിയിരിക്കുന്നത്...

MediaOne Logo

Web Desk

  • Published:

    9 Jan 2020 3:29 AM GMT

ഫ്രഞ്ച് ലീഗ് കപ്പ്; ഇക്കാര്‍ഡിക്ക് ഹാട്രിക്ക്, പി.എസ്.ജി സെമിയില്‍
X

സെന്റ് എറ്റിനെ 6-1ന് തോല്‍പിച്ച് എട്ട് തവണ ഫ്രഞ്ച് ലീഗ് കപ്പ് ജേതാക്കളായ പാരീസ് സെന്റ് ജര്‍മ്മന്‍ സെമി ഫൈനലിലെത്തി. 31ആം മിനുറ്റിന് ശേഷം പത്തുപേരിലേക്ക് ചുരുങ്ങിയ എറ്റിനെക്ക് പി.എസ്.ജിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പോലുമായില്ല. ഇന്റര്‍മിലാനില്‍ നിന്നും വായ്പയായി പി.എസ്.ജിയിലെത്തിയ ഇക്കാര്‍ഡി ഹാട്രിക് നേടിക്കൊണ്ട് റയലിന്റെ വിജയത്തില്‍ തിളങ്ങി.

രണ്ടാം മിനുറ്റില്‍ തന്നെ ഗോള്‍ നേടി ഇക്കാര്‍ഡി പി.എസ്.ജിയെ മുന്നിലെത്തിച്ചു. ഗോള്‍ തിരിച്ചടിക്കാനും മത്സരത്തിലേക്ക് തിരിച്ചുവരാനും സെന്റ് എറ്റിനെ താരങ്ങള്‍ കഠിനമായി ശ്രമിക്കുന്നതിനിടെയാണ് 31ആം മിനുറ്റില്‍ ചുവപ്പുകാര്‍ഡ് വന്നത്. എറ്റിനെയുടെ ഫൊഫാന പി.എസ്.ജിയുടെ ഡി മരിയയെ ഫൗള്‍ ചെയ്തതിന് മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്താവുകയായിരുന്നു. ഇതോടെ പത്തുപേരായി ചുരുങ്ങിയ ഫൊഫാനക്ക് പിന്നീട് ഒന്നു പൊരുതി നോക്കാന്‍ പോലുമായില്ല.

എതിരാളികളുടെ ദൗര്‍ബല്യം മുതലാക്കി പത്തുപേരായി പത്തു മിനുറ്റിനുള്ളില്‍ നെയ്മര്‍ പി.എസ്.ജിക്കുവേണ്ടി എറ്റിനെ വല ചലിപ്പിച്ചു. 44ആം മിനുറ്റില്‍ ഡി മരിയയുടെ ക്രോസ് എറ്റിനെ പ്രതിരോധക്കാര്‍ തട്ടിയകറ്റാന്‍ ശ്രമിക്കുന്നതിനിടെ ഗോളിയിലും പോസ്റ്റിലും തട്ടി സെല്‍ഫ് ഗോളായതോടെ ആദ്യ പകുതി 3-0ത്തിനാണ് പി.എസ്.ജി അവസാനിപ്പിച്ചത്.

രണ്ടാംപകുതിയില്‍ എംപബെയുടെ സഹായത്തില്‍ ഇക്കാര്‍ഡി രണ്ട് ഗോളുകള്‍(49', 57') കൂടി നേടി ഹാട്രിക് പൂര്‍ത്തിയാക്കി. ഇക്കാര്‍ഡിയുടെ ക്രോസില്‍ കാല്‍ നീട്ടി വെച്ച് എംപബെ 67ആം മിനുറ്റില്‍ ഗോള്‍ നേടി പി.എസ്.ജിയുടെ ഗോള്‍ പട്ടിക 6-0 ആക്കി. പി.എസ്.ജിയിലെത്തിയ ശേഷം മിന്നുന്ന ഫോമിലായ ഇക്കാര്‍ഡി 19 കളികളില്‍ നിന്നും 17 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.

ये भी पà¥�ें- നെയ്മര്‍ 100 ശതമാനം ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് പി.എസ്.ജി പരിശീലകന്‍

പി.എസ്.ജിയുടെ കളിയും ഗോളും കഴിഞ്ഞപ്പോഴായിരുന്നു എറ്റിനെയുടെ മറുപടി വരുന്നത്. ചാര്‍ലസ് അബിയെ ബോക്‌സില്‍ ഡി മരിയ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയില്‍ നിന്നായിരുന്നു ഗോള്‍. കബായെയുടെ കിക്ക് സെര്‍ജിയോ റിക്കോ തട്ടിയകറ്റിയെങ്കിലും റീബൗണ്ടില്‍ തലവെച്ച് കബായെ സ്‌കോര്‍ ചെയ്തു.

TAGS :

Next Story