Quantcast

സാവി ഹെര്‍ണാണ്ടസിന് കൊവിഡ്

ടീമിനൊപ്പം ചേരാന്‍ തനിക്ക് കഴിയില്ലെന്ന് സാവി പറഞ്ഞു. അല്‍സാദിന്റെ സഹപരിശീലകനായ ഡേവിഡ് പ്രാട്‌സ് തനിക്ക് പകരം ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കും

MediaOne Logo

Web Desk

  • Published:

    25 July 2020 4:04 PM GMT

സാവി ഹെര്‍ണാണ്ടസിന് കൊവിഡ്
X

ബാഴ്സലോണിയന്‍ ഇതിഹാസതാരം സാവി ഹെര്‍ണാണ്ടസിന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. സാവി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ബാഴ്‌സലോണയില്‍ നിന്നും വിരമിച്ചശേഷം ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ കളിക്കാരനായിരുന്ന സാവി അതേ ടീമിനെ പരിശീലിപ്പിച്ചു വരികയായിരുന്നു. കൊവിഡിന് ശേഷം നിര്‍ത്തിവെച്ച ഫുട്‌ബോള്‍ സീസണ്‍ ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് സാവിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ടീമിനൊപ്പം ചേരാന്‍ തനിക്ക് കഴിയില്ലെന്ന് സാവി പറഞ്ഞു. അല്‍സാദിന്റെ സഹപരിശീലകനായ ഡേവിഡ് പ്രാട്‌സ് തനിക്ക് പകരം ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കും. തന്റെ പരിശോധനാഫലം പോസിറ്റീവാണ്. എന്നാല്‍, തനിക്കിപ്പോള്‍ രോഗലക്ഷണങ്ങളൊന്നുമില്ല. സുരക്ഷാ മാനദണ്ഡപ്രകാരം ക്വാറന്റൈനിലായിരിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ അനുവദിക്കുന്ന സമയത്ത് ടീമിനൊപ്പം ചേരുമെന്നും സാവി വ്യക്തമാക്കി.

ലാ ലീഗയില്‍ ബാഴ്‌സലോണക്ക് വേണ്ടി 505 മത്സരങ്ങള്‍ കളിച്ച സാവി 85 ഗോളുകളും നേടിയിട്ടുണ്ട്. സ്‌പെയ്‌നിനുവേണ്ടി 133 കളികളില്‍ നിന്നും 13 ഗോളുകള്‍ നേടി. 2010ല്‍ ലോകകപ്പ് നേടിയ സ്‌പെയ്ന്‍ ദേശീയ ടീമില്‍ അംഗമായിരുന്നു. ഇനിയേസ്റ്റയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം ബാഴ്‌സലോണയ്ക്കുവേണ്ടി ഒട്ടേറെ മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയ താരം കൂടിയാണ് സാവി

TAGS :

Next Story