Quantcast

ലാലിഗ: ബെറ്റിസിനെ തകര്‍ത്ത് ബാര്‍സലോണക്ക് ജയം

രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാര്‍സ ബെറ്റിസിനെ തകർത്തത്

MediaOne Logo

  • Published:

    7 Nov 2020 8:05 PM GMT

ലാലിഗ: ബെറ്റിസിനെ തകര്‍ത്ത് ബാര്‍സലോണക്ക് ജയം
X

ലാലിഗയിൽ റയല്‍ ബെറ്റിസിനെതിരായ മത്സരത്തിൽ ബാര്‍സലോണക്ക് ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാര്‍സ ബെറ്റിസിനെ തകർത്തത്. ബാര്‍സക്കായി ഒസ്മാന്‍ ഡെംബലെ, അന്‍റോണിയോ ഗ്രീസ്മാന്‍, സൂപ്പർ താരം മെസ്സി, പെഡ്രി എന്നിവര്‍ ഗോളുകള്‍ നേടി.

മത്സരത്തിലെ 5 ഗോളുകളും പിറന്നത് കളിയുടെ രണ്ടാം പകുതിയിലാണ്. ബെറ്റിസിനായി ആന്റോണിയോ സനബ്രിയ, ഗാർസിയഎന്നിവരാണ് ഗോള്‍ നേടിയത്. കളിയുടെ തുടക്കത്തിൽ 22ആം മിനുട്ടിൽ ഡെംബലയിലൂടെ ബാഴ്സലോണ ആണ് ലീഡ് എടുത്തത്. 33ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കാൻ ബാഴ്സക്ക് ഒരു പെനാൽട്ടിയിലൂടെ അവസരമുണ്ടായി. പക്ഷേ കിക്ക് എടുത്ത ഗ്രീസ്മാന് പിഴച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷം സനാബ്രിയയുടെ വക ബെറ്റിസിന്റെ ഗോൾ വന്നു. ഹാഫ് ടൈമിൽ 1-1.

ബാഴ്സക്കായി രണ്ടാം പകുതിയിലാണ് മെസി കളത്തിലിറങ്ങിയത്. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് അർജന്റീനിയൻ സൂപ്പർ താരത്തിന് മത്സരത്തിൽ സബ്സ്റ്റിട്യൂട്ട് ബെഞ്ചിൽ ഇരിക്കേണ്ടി വന്നത്.

49ആം മിനുട്ടിൽ ഗ്രീസ്മനിലൂടെ ബാഴ്സ രണ്ടാം ഗോൾ നേടി. 60ആം മിനുട്ടിൽ റയൽ ബെറ്റിസ് താരം മൻഡി ചുവപ്പ് കണ്ട് പോയതോടെ കളി ബാഴ്സക്ക് അനുകൂലമായി. ആ ഫൗളിന് ലഭിച്ച പെനാൽട്ടി മെസ്സി ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ (3-2)

ലോറെനിലൂടെ ഒരു ഗോൾ മടക്കി ബെറ്റിസ് ബാഴ്സക്ക് തലവേദന സൃഷ്ടിചെങ്കിലും നൽകി എങ്കിലും മെസ്സി വീണ്ടും മിശിഹയായി അവതരിച്ചു. 82ആം മിനുട്ടിൽ സെർജി റൊബേർട്ടോയുടെ ബാക്ക് ഹീൽ പാസ് സ്വീകരിച്ച് മെസ്സി തോടുത്ത ഷോട്ട് ബെറ്റിസിന്റെ വല കുലുക്കി. മെസ്സിയുടെ ഈ സീസണിലെ പെനാൽട്ടി അല്ലാത്ത ആദ്യ ഗോളും കൂടിയിരുന്നു ഇത്. പിന്നീട് ഇഞ്ചുറി ടൈമിൽ ഗോൾ നേടി പെഡ്രി ബാഴ്‌സയുടെ പട്ടിക പൂർത്തിയാക്കി.

TAGS :

Next Story