"ഞാൻ തികച്ചും ആരോഗ്യവാൻ" സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

കുറച്ചു ദിവസത്തേക്ക് അദ്ദേഹം വീട്ടിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നിരീക്ഷണത്തിലായിരിക്കും

MediaOne Logo

  • Updated:

    2021-01-07 06:07:28.0

Published:

7 Jan 2021 6:07 AM GMT

ഞാൻ തികച്ചും ആരോഗ്യവാൻ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു
X

നെഞ്ചുവേദനയെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. " ജീവൻ രക്ഷിക്കാനാണ് നമ്മൾ ആശുപത്രിയിൽ പോകുന്നത്. അത് എന്റെ കാര്യത്തിലും ശരിയായി ഭവിച്ചു. എനിക്ക് തന്ന മികച്ച പരിചരണത്തിന് വുഡ്‌ലാൻഡ്‌സ് ആശുപത്രിയിലെ ഡോക്ടർമാർക്കു നന്ദി പറയുന്നു. ഞാൻ തികച്ചും ആരോഗ്യവാനാണ്. " ആശുപത്രിയിൽ നിന്നും മടങ്ങവേ ഗാംഗുലി പറഞ്ഞു.

ശനിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗാംഗുലിയെ ആന്ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയിരുന്നു. കുറച്ചു ദിവസത്തേക്ക് അദ്ദേഹം വീട്ടിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നിരീക്ഷണത്തിലായിരിക്കും.

TAGS :

Next Story