സൗരവ് ഗാംഗുലിയുടെ ആരോഗ്യനിലയിൽ പുരോഗതി

അദ്ദേഹത്തെ സി.സി.യു വിൽ നിന്ന് റൂമിലേക്ക് മാറ്റിയതായി അപ്പോളോ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു

MediaOne Logo

  • Updated:

    2021-01-29 16:07:21.0

Published:

29 Jan 2021 4:07 PM GMT

സൗരവ് ഗാംഗുലിയുടെ ആരോഗ്യനിലയിൽ പുരോഗതി
X

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്നു ആശുപത്രി വൃത്തങ്ങൾ. അദ്ദേഹത്തെ സി.സി.യു വിൽ നിന്ന് റൂമിലേക്ക് മാറ്റിയതായി അപ്പോളോ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. "സൗരവ് ഗാംഗുലി ഡോ. അഫ്താബ് ഖാൻ , ഡോ അശ്വിൻ മെഹ്ത എന്നിവരുടെ മേൽനോട്ടത്തിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹത്തെ സി.സി.യു വിൽ നിന്ന് റൂമിലേക്ക് മാറ്റി" - ആശുപത്രി ബുള്ളറ്റിൻ പറയുന്നു.

വ്യാഴാഴ്ച അദ്ദേഹം രണ്ടാം വട്ട ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയമായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്റ്റെന്റുകൾ സ്ഥാപിക്കുകയും ചെയ്തു. ഈ മാസമാദ്യം നെഞ്ച് വേദനയെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെയാണ് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്.

TAGS :

Next Story