Quantcast

ഇന്ത്യാ-ഇംഗ്ലണ്ട് ടി20 പരമ്പര ഉപേക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും: പൊലീസിന് ഭീഷണി സന്ദേശം

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ഉപേക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി സന്ദേശം. ഗുജറാത്ത് ഗാന്ധിനഗര്‍ പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.

MediaOne Logo

  • Updated:

    2021-03-16 11:21:38.0

Published:

16 March 2021 11:23 AM GMT

ഇന്ത്യാ-ഇംഗ്ലണ്ട് ടി20 പരമ്പര ഉപേക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും: പൊലീസിന് ഭീഷണി സന്ദേശം
X

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ഉപേക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി സന്ദേശം. ഗുജറാത്ത് ഗാന്ധിനഗര്‍ പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഗുജറാത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് പരമ്പര ഉപേക്ഷിക്കണമെന്ന ആവശ്യം. അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. പങ്കജ് പട്ടേല്‍ എന്നയാളാണ് ഫോണ്‍വിളിച്ചതെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെ ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ഭീഷണി സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ കാണികള്‍ മത്സരം വീക്ഷിക്കുന്നതെന്ന് ഇയാള്‍ പൊലീസിനോട് ചോദിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നത് പോലുള്ള കോവിഡ് പ്രോട്ടോകോളുകള്‍ കാണികള്‍ പാലിക്കുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. ഇതിനിടെയിലാണ് ഇനിയും മത്സരം ഉപേക്ഷിച്ചിട്ടില്ലെങ്കില്‍ ജീവനൊടുക്കുമെന്ന ഭീഷണി. കോവിഡ് കേസുകള്‍ ഉയരുന്നത് തടയുന്നതില്‍ ഗുജറാത്ത് മുഖ്യമന്ത്രി പരാജയപ്പെട്ടതായും ഇയാള്‍ പറയുന്നു.

അതേസമയം പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും. ഗുജറാത്തിൽ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ധൻരാജ് നത്‌വാനിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ രണ്ട് മത്സരങ്ങൾക്ക് 60,000ഓളം ആളുകളാണ് സ്റ്റേഡിയത്തിലെത്തിയത്. ടിക്കറ്റ് വാങ്ങിയവർക്ക് പണം തിരികെ നൽകും. ബിസിസിഐയുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്.

TAGS :

Next Story