Quantcast

'ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയില്ല, തോല്‍വിയുടെ ബാധ്യത സ്വയം ഏറ്റെടുത്തു' കോഹ്‍ലിക്ക് അഭിനന്ദനവുമായി ജമൈക്കന്‍ സ്പ്രിന്‍റര്‍ യൊഹാന്‍ ബ്ലേക്ക്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ അഭിനന്ദിച്ച് ജമൈക്കന്‍ സ്പ്രിന്‍റര്‍ യൊഹാന്‍ ബ്ലേക്ക് രംഗത്ത്.

MediaOne Logo

  • Published:

    10 Feb 2021 9:49 AM GMT

ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയില്ല, തോല്‍വിയുടെ ബാധ്യത സ്വയം ഏറ്റെടുത്തു കോഹ്‍ലിക്ക് അഭിനന്ദനവുമായി  ജമൈക്കന്‍ സ്പ്രിന്‍റര്‍ യൊഹാന്‍ ബ്ലേക്ക്
X

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ അഭിനന്ദിച്ച് ജമൈക്കന്‍ സ്പ്രിന്‍റര്‍ യൊഹാന്‍ ബ്ലേക്ക് രംഗത്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തോല്‍വി വഴങ്ങിയിട്ടും ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറാതെ തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത കോഹ്‍ലിയുടെ നിലപാടിനെ അഭിനന്ദിക്കുന്നു എന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ ബ്ലേക്ക് പറഞ്ഞത്.

ഇഗ്ലണ്ടിനെതിരായി നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 227 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. അവസാന ഇന്നിങ്സില്‍ 420 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 192 റണ്‍സിന് പുറത്താകുകയായിരുന്നു. 72 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയും 50 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്.

'ടീം ഇന്ത്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടം തോന്നുന്നത് വിരാട് കോഹ്‌ലിയോടാണ്, വിരാട് കോഹ്‌ലിയെയും അദ്ദേഹത്തിന്‍റെ ക്യാപ്റ്റൻസിയെയും ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു, ഒഴിവുകഴിവുകളൊന്നും കണ്ടെത്താന്‍ ശ്രമിക്കുന്ന ആളല്ല എന്നതാണ് കോഹ്‍ലിയെ തനിക്ക് ഇത്രയേറെ പ്രിയങ്കരനാക്കിയത്, ബൌളിങ് നിരയും ബാറ്റിങ് നിരയും സ്ഥിരത പുലര്‍ത്തുന്നില്ല, പക്ഷേ എല്ലാത്തിന്‍റേയും ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുക്കുന്നു, എന്തുകൊണ്ടാണ് ടീം തോറ്റത് എന്നതിന് ഒരു ഒഴിവുകഴിവും അദ്ദേഹം കണ്ടെത്തിയിട്ടില്ല. ഞങ്ങൾ തിരിച്ചുവരും എന്ന് മാത്രമാണ് അദ്ദേഹം പറയുന്നത്' യൊഹാന്‍ ബ്ലേക്ക് പറഞ്ഞു.

യുവതാരങ്ങളായ ശുഭ്മാന്‍ ഗില്ലിനേയും ഋഷഭ് പന്തിനേയും അഭിനന്ദിക്കാനും ബ്ലേക്ക് മറന്നില്ല. ശുഭ്മാന്‍ ഗില്‍ അത്ഭുതകരമായ ബാറ്റിങാണ് കാഴ്ചവെക്കുന്നത്. ഋഷഭ് പന്തിന്‍റെ ബാറ്റിങ് വെടിക്കെട്ടും മികച്ച കാഴ്ചയാണ് കാണികള്‍ക്ക് സമ്മാനിക്കുന്നത്. ഇരുവരും ടെസ്റ്റ് ക്രിക്കറ്റിനും അനുയോജ്യരാണെന്ന് കഴിഞ്ഞ കുറച്ച് മല്‍സരങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു

TAGS :

Next Story