Quantcast

നെഞ്ചിടിപ്പ് കൂടുതലുണ്ടോ? അപകട സാധ്യത തിരിച്ചറിയാം

ഒരാളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെയാണ് "അർഹിത്മിയ" അല്ലെങ്കിൽ "പാൽപിറ്റേഷൻ" എന്ന് പറയുന്നത്

MediaOne Logo

Web Desk

  • Published:

    1 Sep 2021 7:35 AM GMT

നെഞ്ചിടിപ്പ് കൂടുതലുണ്ടോ? അപകട സാധ്യത തിരിച്ചറിയാം
X

ഒരാളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെയാണ് "അർഹിത്മിയ" അല്ലെങ്കിൽ "പാൽപിറ്റേഷൻ" എന്ന് പറയുന്നത്. പലരും ഈ അസുഖമുള്ളതു അറിയുക പോലുമില്ല. എന്നാൽ ഇത് അത്ര നിസാരമായി കാണരുത്. വളരെ അപകടകാരിയായ ഒരു ലക്ഷണമാണിത്. പാൽപിറ്റേഷൻ എന്താണെന്നും അതിന്‍റെ ചികിത്സ എന്താണെന്നും വിവരിക്കാം.

എങ്ങനെയാണ് ഹൃദയമിടിപ്പ് കൂടുന്നത്?

ആദ്യമായി ഹൃദയം എങ്ങനെയാണ് ഇടിക്കുന്നത് എന്ന് പറയാം. ഹൃദയത്തിൽ രക്തം ശുദ്ധീകരിക്കാൻ നാല് ചേമ്പറുകളാണുള്ളത്. ഇതിൽ മുകളിലത്തെ രണ്ടു ചേമ്പറുകളിൽ രക്തം ശുദ്ധീകരിച്ച് താഴെയുള്ള രണ്ടു ചേമ്പറുകളിലേക്ക് പമ്പ് ചെയ്യുകയും ഇവിടെനിന്നും രക്തധമനികൾ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു.

∙ ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്നത് ഹൃദയത്തിന്റെ മുകളിലായുള്ള ഒരു കൂട്ടം കോശങ്ങളാണ്. ഇവയെ സിനോട്രിയൽ (SA Node) എന്ന പേരിൽ അറിയപ്പെടുന്നു. ഈ സൈനസ് നോഡ് ഇലക്ട്രിക്ക് സിഗ്നലുകളെ ഒരു പ്രത്യേകഇടവേളകളിൽ ഹൃദയത്തിലൂടെ കടത്തിവിടുകയും തന്മൂലം ഹൃദയം മിടിക്കുകയും രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യുകയും ചെയ്യുന്നു.ഇതാണ് ഹൃദയമിടിപ്പിനു കാരണം. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഹൃദയമിടിപ്പിൽ വ്യതിയാനം വരുന്നു. ഇതുകാരണം സാധാരണഗതിയിൽ 60-100 എന്ന രീതിയിൽ നിന്നും മാറി ഒരു മിനിട്ടിൽ 150-200 പ്രാവശ്യം എന്ന രീതിയിൽ ഹൃദയമിടിക്കുന്നു. ഇങ്ങനെയാണ് പാൽപിറ്റേഷൻ (Palpitation-നെഞ്ചിടിപ്പ്) ഉണ്ടാകുന്നത്.

🔴എന്താണ് നെഞ്ചിടിപ്പിന്‍റെ കാരണങ്ങൾ?

നെഞ്ചിടിപ്പ് കൂടാൻ പല കാരണങ്ങളുണ്ട്. വളരെ ചെറിയ കാര്യങ്ങൾ തൊട്ടു മരണം വരെ സംഭവിക്കാൻ സാധ്യത ഉള്ള കാരണങ്ങൾ വരെ ഉണ്ട്.

1∙ ദേഷ്യം വരുമ്പോൾ

2∙ ഭയം തോന്നുമ്പോൾ

3∙ തെറ്റ് ചെയ്യുമ്പോൾ

4∙ ഉത്കണ്ഠയുണ്ടാകുമ്പോൾ

5∙ വേദന ഉള്ളപ്പോൾ

6∙ പനി ഉള്ളപ്പോൾ- ഒരു സെൽഷ്യസ് ചൂടു കൂടുമ്പോൾ ഹൃദയമിടിപ്പ് ഏതാണ്ട് ഇരുപതു തവണ കൂടുന്നു.

ശ്രദ്ധിക്കേണ്ട കാരണങ്ങൾ👇

7∙ നിർജലീകരണം ഉണ്ടെങ്കിൽ അല്ലെങ്കിൽ ശരീരത്തിൽ ഉപ്പിന്റെ തോത് അസന്തുലനം ഉണ്ടാകുകയാണെങ്കിൽ

8∙ രക്തസമ്മർദ്ദം (Blood Pressure) വ്യതിയാനം വരുമ്പോൾ.

9∙ കോഫി, നിക്കോട്ടിൻ (Cigarette) ഒത്തിരി ഉപയോഗിക്കുന്നവർക്ക്‌

10∙ ജന്മസിദ്ധമായ ഹൃദയരോഗങ്ങൾ

11∙ തൈറോയ്ഡ് അസുഖമുണ്ടെങ്കിൽ (Hyperthyroidism)

12∙ ഓക്സിജൻ ശരീരത്തിൽ കുറയുമ്പോൾ

13∙ ഹാർട്ട് അറ്റാക്ക് (heart attack) വരുമ്പോൾ

14∙ ശരീരത്തിൽ വലിയ തോതിൽ ഇൻഫെക്ഷൻ വരുമ്പോൾ

15∙ ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ ആയും വരാം. ഉദാ: ചുമക്കും അസ്തമക്കും കഴിക്കുന്ന മരുന്നുകൾ.

🔴പാൽപിറ്റേഷൻ രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ഇത് അപകടകാരിയാണോ?

∙നേരിയ തോതിൽ ഹൃദയത്തിന്റെ ഇടുപ്പ് കൂടുന്നത് (100-150) കാര്യമായ ലക്ഷണം കാണിക്കില്ല. നെഞ്ച് പട പട അടിക്കുന്നത് പോലെ തോന്നതാകും ആദ്യ സൂചന. എന്നാൽ ഇതു തീവ്രമാകുന്നതിന് അനുസരിച്ച് ഹൃദയസ്തഭനം വരെ വരാം.

ഒരു ദിവസം 7200 ലീറ്റർ രക്തമാണ് ഹൃദയം പമ്പു ചെയ്യുന്നത്. ഒരു മിനിറ്റിൽ ഏകദേശം 150-200 പ്രാവശ്യം ഹൃദയം ഇടിക്കുമ്പോൾ തലചുറ്റൽ, ക്ഷീണം, നെഞ്ചുവേദന, വിഭ്രാന്തി എന്നിവയൊക്കെ വരാം. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ള ഒരു വ്യക്തി ഉടന്‍ തന്നെ ഡോക്ടറിന്റെ സേവനം തേടേണ്ടതാണ്.

പാൽപിറ്റേഷൻ അപകടലക്ഷണങ്ങൾ

കാരണമൊന്നുമില്ലാതെ അബോധാവസ്ഥയിലാകുക, തളർച്ച അനുഭപ്പെടുക,നല്ല വണ്ണം വിയർക്കുക, നെഞ്ച് വേദന, കിതപ്പ്, ശ്വാസം എടുക്കാനാവാത്ത അവസ്ഥ, ക്രമത്തിലല്ലാത്ത മിടിപ്പ് അനുഭവപ്പെടുക.

പല കാരണങ്ങൾ ഉള്ളത് കൊണ്ട് നെഞ്ചിടിപ്പ് കൂടിയെന്ന് തോന്നിയാൽ, കാരണങ്ങൾ അന്വേക്ഷിക്കാതെ വൈദ്യസഹായം എത്രെയും വേഗം നേടുക.

എങ്ങനെ ഈ രോഗം കണ്ടുപിടിക്കും?

∙ 12 ലീഡ് ഇലക്ട്രോ കാർഡിയോ ഗ്രാം (ECG), എക്കോ കാർഡിയോഗ്രാം (Echocadiogram) എടുക്കുക വഴി പാൽപിറ്റേഷൻ ഉണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുന്നു.

∙ കൂടുതൽ സമയം നിരീക്ഷണത്തിനായി ഹോൾട്ടർ മോണിറ്റർ (Holter Monitor) ഉപയോഗിക്കാം. ഇത് 24 മണിക്കൂർ ഇ.സി.ജി. രേഖപ്പെടുത്തുന്നു. ഹൃദയത്തിനകത്ത് ഉറപ്പിക്കാൻ കഴിയുന്ന ലൂപ്പ് റെക്കോർഡർ ഉപയോഗിച്ച് 12 മാസക്കാലം ഹൃദയമിടിപ്പ് നിരീക്ഷിക്കുകയും ചെയ്യാം.

ഈ അസുഖം എങ്ങനെ ചികിത്സിക്കാം?

പാൽപിറ്റേഷന്‍റെ കാരണം കണ്ടെത്തി ചികിത്സിക്ക്കാൻ ശ്രമിക്കണം. ഒരു കാരണവുമില്ലാതെ പത്തു മിനുട്ടിൽ കൂടുതൽ നെഞ്ചിടിക്കുന്നുണ്ടെങ്കിൽ ഡോക്ടറിനെ തീർച്ചയായും കാണണം.

1∙ ഉത്കണ്ഠ (stress) കുറക്കുക. എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടു തുടങ്ങുക. യോഗയും, ശ്വസന വ്യായാമങ്ങളും സ്ഥിരമായി ചെയ്യുന്നത് മനസ്സിന് സമ്മർദ്ദം ഏറെ കുറയ്ക്കും.

2∙ നിർജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം കുറഞ്ഞത് രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കുക.

3∙ രക്തസമ്മർദ്ദം (Blood Pressure) എപ്പോഴും നോർമലാക്കി വയ്ക്കുക

4∙ പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് വളരെ നല്ലതാണ്. ഒരു ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം ചെയ്യുക.

5∙ കോഫി,ചോക്ലേറ്റ് തുടങ്ങിയവയുടെ ഉപയോഗം കുറക്കുക.

6∙ സിഗരറ്റ്, മദ്യപാനം, പാൻ മസാല ഒഴിവാക്കുക ‌

7∙ തൈറോയ്ഡ് അസുഖമുണ്ടെങ്കിൽ കൃത്യമായി മരുന്നുകൾ കഴിക്കുക

8∙ മറ്റു മാർഗങ്ങൾ ഫലിച്ചില്ലെങ്കിൽ പല മരുന്നുകളുണ്ട് - ഇവ അസാധാരണമായ ഇലക്ട്രിക്ക്സിഗ്നലുകളെ തടയാൻ സഹായിക്കും.

9∙ ചില പാൽപിറ്റേഷൻ മരുന്ന് കൊണ്ട് മാറില്ല.ഇങ്ങനെ ഉള്ളവയെ പഴയ താളത്തിൽ കൊണ്ടുവരാനായി ഹാർട്ട്ഷോക്ക് കൊടുക്കാം. വീണ്ടും വീണ്ടും വരുകയാണെങ്കിൽ ഇലക്ട്രിക്കൽ സിഗ്നലുകൾ പുറപ്പെടുവിക്കുന്ന ഭാഗം റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ച് കരിച്ചു കളയുന്ന ചികിത്സയുമുണ്ട് .

10∙ കലശലായ അർഹിത്മിയ അനുഭവിക്കുന്ന രോഗികളിൽ പെട്ടന്നുള്ള മരണം സംഭവിക്കാം. ഇത് തടയാനായി ഇമ്പ്ലാന്റബിൾ കാർഡിയോ വെർട്ടർ ഡിഫൈബ്രില്ലേറ്റർ (ഐ.സി.ഡി-ICD) എന്ന ഉപകരണം ഘടിപ്പിക്കുന്നു. ഇതിന് പെട്ടന്നുള്ള പലപിറ്റേഷൻ തിരിച്ചറിയാനും തടയാനും കഴിയുന്നു.

കടപ്പാട്- ഡോ.ഡാനിഷ് സലിം

TAGS :

Next Story