Quantcast

മലിംഗയെ നിലനിര്‍ത്താത്തതിന്‍റെ കാരണം വ്യക്മാക്കി മുംബൈ ഇന്ത്യന്‍സ്

2021സീസണിലേക്കായി നിലനിര്‍ത്തിയ താരങ്ങളെയും റിലീസ് ചെയ്തവരേയും ടീമുകള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്.

MediaOne Logo

  • Published:

    21 Jan 2021 2:57 AM GMT

മലിംഗയെ നിലനിര്‍ത്താത്തതിന്‍റെ കാരണം വ്യക്മാക്കി മുംബൈ ഇന്ത്യന്‍സ്
X

ഐ.പി.എല്‍ 2021 സീസണിലേക്കുള്ള ടീമില്‍ പേസ് ബൌളര്‍ ലസിത് മലിംഗയെ നിലനിര്‍ത്താത്തതിന്‍റെ കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിക്കുവാന്‍ താല്‍പര്യമില്ലെന്ന് താരം ഒരു മാസം മുന്നേ അറിയിച്ചിരുന്നതായി ടീം മാനേജ്മെന്‍റ് പറഞ്ഞു. 2021സീസണിലേക്കായി നില നിര്‍ത്തിയ താരങ്ങളെയും റിലീസ് ചെയ്തവരേയും ടീമുകള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്.

ശ്രീലങ്കന്‍ ഇതിഹാസമായ മംലിംഗയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരുന്നില്ല. തുടര്‍ന്നാണ് താരം ഫ്രാഞ്ചെസി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയത്.

ഐ.പി.എല്‍ രണ്ടാം എഡിഷന്‍ മുതല്‍ മുംബൈയുടെ ഭാഗമായിരുന്ന മലിംഗ 2018, 2020 സീസണില്‍ ടീമില്‍ നിന്ന് വിട്ട് നിന്നിരുന്നു. 2018ല്‍ ബൗളിംഗ് മെന്‍ററായാണ് മുംബൈക്കൊപ്പം താരം പ്രവര്‍ത്തിച്ചത്. 2020ല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ട് നില്‍ക്കുകയായിരുന്നുവെന്ന് മലിംഗ അറിയിക്കുകയായിരുന്നു.

ഐ.പി.എലില്‍ 122 മത്സരങ്ങളില്‍ നിന്നായി 170 വിക്കറ്റുകള്‍ നേടിയ താരം ടൂര്‍ണ്ണമെന്‍റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ്. ആറു തവണ നാല് വിക്കറ്റ് നേട്ടവും ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവുംസ്വന്തമാക്കിയിട്ടുണ്ട്.

ഐ.പി.എല്ലിന് പുറമേ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമുകളായ ജമൈക്ക തല്ലാവാസ്, ഗയാന ആമസോണ്‍ വാരിയേഴ്സ്, ഖുല്‍ന ടൈഗേഴ്സ്, രംഗ്പൂര്‍ റൈഡേഴ്സ്, മെല്‍ബണ്‍ സ്റ്റാര്‍സ് എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

ये भी पà¥�ें- സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായെത്തി, പരമ്പരയും ഹൃദയവും കീഴടക്കി; ഈ വിജയം അജിങ്ക്യ രഹാനെയുടേത്

TAGS :

Next Story