Quantcast

'ഓരോ സീസണിലും 25 കോടിയുടെ നഷ്ടം'; ഐ.എസ്.എൽ ക്ലബ് മേധാവിയുടെ കത്ത്‌

കോവിഡ് കാലത്ത് ടിക്കറ്റ് നിരക്ക് ലഭിക്കാത്തതും സ്പോണ്‍സര്‍ഷിപ്പ് നഷ്ടപ്പെടുന്നതും കാരണം ക്ലബ് വലിയ നഷ്ടത്തിലാണ്

MediaOne Logo

  • Published:

    28 Jan 2021 1:02 PM GMT

ഓരോ സീസണിലും 25 കോടിയുടെ നഷ്ടം; ഐ.എസ്.എൽ ക്ലബ് മേധാവിയുടെ കത്ത്‌
X

ഐ.എസ്‍‍.എല്‍ ക്ലബുകളുടെ വന്‍നഷ്ടം ചൂണ്ടിക്കാട്ടി ബംഗ്ലൂരു എഫ്.സി മേധാവി ഐ.എസ്.എല്‍ അധ്യക്ഷ നിതാ അംബാനിക്ക് കത്തയച്ചു. ഓരോ സീസണിലും 25 കോടിയോളം നഷ്ടം വരുന്നതും ഐ.എസ്‍.എല്ലിലെ സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടികാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്.

കോവിഡ് കാലത്ത് ടിക്കറ്റ് നിരക്ക് ലഭിക്കാത്തതും സ്പോണ്‍സര്‍ഷിപ്പ് നഷ്ടപ്പെടുന്നതും കാരണം ക്ലബ് വലിയ നഷ്ടത്തിലാണ്. ഞെട്ടിക്കുന്ന വര്‍ധനവാണ് നഷ്ടത്തിലുണ്ടാവുന്നതെന്നും ബംഗ്ലൂരു എഫ്.സി മേധാവി പര്‍ഥ് ജിന്ദള്‍ കത്തില്‍ പറയുന്നു. വിദേശ താരങ്ങളുടെ ശമ്പളമാണ് ക്ലബുകളുടെ ഏറ്റവും വലിയ ചെലവ്.

2014ലാണ് ഐ.എസ്‍.എല്‍ വരുന്നത്. ഐ.എസ്‍.എല്ലിലെ 11 ടീമുകളുടെ മേധാവികള്‍ കോര്‍പ്പറേറ്റുകളും സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളുമൊക്കെയാണ്. ധോണിയും കോഹ്‍ലിയും ഓരോ ക്ലബുകളുടെ മേധാവികളാണ്.

TAGS :

Next Story