Quantcast
MediaOne Logo

ഇജാസ് ബി.പി

Published: 1 Jan 2023 3:35 PM GMT

ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നത്?

ഏകദിനത്തില്‍ ഫോം കണ്ടെത്താന്‍ കഴിയാതിരുന്ന കെ.എല്‍ രാഹുലിന് പകരം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഈ വര്‍ഷം താരം കളിച്ച് ഒമ്പത് ഏകദിനങ്ങളിലായി 284 റണ്‍സാണ് നേടിയത്. മോശം ഫോമിലും ടീമിലെ സ്ഥിരം സാന്നിധ്യമായ റിഷബ് പന്തിന് അവസരം നല്‍കിയിട്ടില്ലെങ്കിലും ശ്രീലങ്കയിലേക്കുള്ള ടീം തിരഞ്ഞെടുപ്പിനെ കുറിച്ച് നിരവധി പരാതികളാണുയരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നത്?
X

'ബില്യണ്‍ ഡോളര്‍, ഇന്ത്യ വീണ്ടും തോല്‍ക്കുന്നു... പണത്തിന് പ്രതാപമോ മാന്യതയോ മികച്ച മനോഭാവമോ കൊണ്ടുവരാനാകില്ല...' ബംഗ്ലാദേശിന് മുമ്പില്‍ ഏകദിന പരമ്പര ഇന്ത്യ അടിയറവെച്ച ശേഷം ഒരു മാധ്യമപ്രവര്‍ത്തകന്‍ കുറിച്ച വാക്കുകളാണിത്. ആദ്യ രണ്ടു മത്സരങ്ങളില്‍ തോറ്റ് പരമ്പര അടിയറ വെച്ച ഇന്ത്യന്‍ ടീം പിന്നീട് അവസാന ഏകദിനത്തില്‍ റണ്‍ മല പടുത്തുയര്‍ത്തിയും ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ചും വിജയിച്ചിരിക്കുകയാണ്. എന്നാല്‍, ശ്രീലങ്കക്കെതിരെയുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചത് ബി.സി.സി.ഐക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. ടി.20 ലോകകപ്പ് കാലത്തൊക്കെ ഏകദിന ടീമില്‍ ഇടംപിടിച്ചിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇപ്പോള്‍ ടി.20 ടീമില്‍ മാത്രമാണ് ഇടം നല്‍കിയിരിക്കുന്നത്. ഫോര്‍മാറ്റില്‍ മികച്ച ശരാശരിയും സ്‌ട്രൈക്ക് റൈറ്റുമുള്ള താരം പുറത്തിരിക്കുമ്പോള്‍ അത്ര തന്നെ നേട്ടങ്ങളില്ലാത്തവര്‍ ടീമിലെത്തിയിരിക്കുകയാണ്.

ഫോം നഷ്ടപ്പെട്ടവരെ പ്രധാന റോളുകളില്‍ തുടര്‍ച്ചയായി കളിപ്പിക്കുന്നതിന് പിറകിലെ പ്രധാന കാരണമാണിതെന്നും പറയുന്നു. നന്നായി കളിക്കുമ്പോള്‍ കളിക്കാരുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പുവെക്കുന്ന ബോര്‍ഡിന് പിന്നീട് ഫോം നഷ്ടപ്പെടുമ്പോള്‍ മാസങ്ങള്‍ക്കിപ്പുറം അവരെ ഒഴിവാക്കാനാകാതെ വരികയും ചെയ്യുന്നതായും ഓര്‍മിപ്പിക്കുന്നു.

ഏകദിനത്തില്‍ ഫോം കണ്ടെത്താന്‍ കഴിയാതിരുന്ന കെ.എല്‍ രാഹുലിന് പകരം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഈ വര്‍ഷം താരം കളിച്ച് ഒമ്പത് ഏകദിനങ്ങളിലായി 284 റണ്‍സാണ് നേടിയത്. മോശം ഫോമിലും ടീമിലെ സ്ഥിരം സാന്നിധ്യമായ റിഷബ് പന്തിന് അവസരം നല്‍കിയിട്ടില്ലെങ്കിലും ശ്രീലങ്കയിലേക്കുള്ള ടീം തിരഞ്ഞെടുപ്പിനെ കുറിച്ച് നിരവധി പരാതികളാണുയരുന്നത്.


ഇംഗ്ലണ്ടിനോട് വമ്പന്‍ തോല്‍വിയേറ്റ് ടി.20 ലോകകപ്പില്‍ നിന്ന് പുറത്തായ ശേഷം ഇത്തരം പരാതികളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സെലക്ടര്‍മാരെ പിരിച്ചു വിടുകയും പുതിയവരെ കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍, ടീം തെരഞ്ഞെടുപ്പ് രീതി മാത്രം മാറിയില്ല. ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്രിക്കറ്റ് ബോര്‍ഡിന് രാജ്യത്തെ പ്രതിഭകളെ വിജയവഴിയില്‍ കൊണ്ടുവരാനാകാത്തത് തെല്ല് നാണക്കേടല്ല ഉണ്ടാക്കുന്നത്. ടീമിലുള്ളതിനേക്കാള്‍ കൂടുതല്‍ പ്രതിഭകള്‍ പുറത്തു നില്‍ക്കുന്നതായി നിരന്തരം ആരോപിക്കപ്പെടുന്നതും ഓരോ ഫോര്‍മാറ്റിനും യോജിക്കുന്ന താരങ്ങളെ ടീമിലെടുക്കാനാകാത്തതും ക്രിക്കറ്റ് പ്രേമികളുടെ നാട്ടിലെ ബോര്‍ഡ് വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങാനിടയാക്കുകയാണ്.

സമ്പത്തില്‍ ഐ.സി.സിക്കും മുകളില്‍

ഐ.സി.സിയേക്കാള്‍ സമ്പന്നമാണ് ബി.സി.സി.ഐ. ഐ.സി.സിക്ക് ആകെ വരുമാനം 2.2 ബില്യണ്‍ ഡോളറാണെങ്കില്‍ ബിസിസിഐക്ക് 2.25 ബില്യണ്‍ ഡോളര്‍ സമ്പാദ്യമുണ്ട്. 2021 ല്‍ ബി.സി.സി.ഐ 3730 കോടി രൂപയാണ് സമ്പാദിച്ചത്. 2843 കോടി വരുമാനമുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയേക്കാള്‍ 23 ശതമാനം അധികമാണിത്. ഇങ്ങനെ വരുമാനത്തിനും പ്രതിഭകള്‍ക്കും പഞ്ഞമില്ലാത്ത ക്രിക്കറ്റ് ബോര്‍ഡിന് കിരീടങ്ങളൊന്നുമില്ല. ഇതാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെന്താണ് നടക്കുന്നതെന്ന് ചിന്തിപ്പിക്കുന്നത്.

ബാറ്റര്‍മാര്‍ സൂപ്പര്‍ സ്റ്റാറുകള്‍*

ക്രിക്കറ്റ് വലിയൊരു ശതമാനം ഇന്ത്യക്കാരുടെ ഇഷ്ടവിനോദമാണ്, അതിലേറെ നിരവധി രാഷ്ട്രീയക്കാരുടെ തട്ടകവും വ്യവസായികളുടെ വാണിജ്യ മാര്‍ഗവുമാണ്. ഇന്ത്യന്‍ പരസ്യവിപണിയില്‍ നിരവധി ബ്രാന്‍ഡുകളുടെ അംബാസിഡര്‍മാര്‍ ക്രിക്കറ്റ് താരങ്ങളാണ്. സാമ്പത്തിക രാഷ്ട്രീയ നിരീക്ഷകനായ ടി.സി.എ ശ്രീനിവാസ രാഘവന്‍ പറയുന്നത് പോലെ 1993ന് ശേഷം ടി.വി ചാനലുകള്‍ സജീവമായതോടെ മികച്ച ബാറ്റര്‍മാരെ കോര്‍പ്പറേറ്റുകള്‍ സൂപ്പര്‍സ്റ്റാറുകളായി വളര്‍ത്തിക്കൊണ്ടുവരികയാണ്. നിരവധി പര്യസങ്ങളാണ് അവരെ ഉപയോഗിച്ച് പുറത്തിറക്കുന്നത്. ഇക്കാരണങ്ങളാല്‍ ബിസിസിഐ താരക്രിക്കറ്റര്‍മാര്‍ക്ക് ആനുപാതികമല്ലാത്ത മുന്‍ഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഫോം നഷ്ടപ്പെട്ടവരെ പ്രധാന റോളുകളില്‍ തുടര്‍ച്ചയായി കളിപ്പിക്കുന്നതിന് പിറകിലെ പ്രധാന കാരണമാണിതെന്നും പറയുന്നു. നന്നായി കളിക്കുമ്പോള്‍ കളിക്കാരുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പുവെക്കുന്ന ബോര്‍ഡിന് പിന്നീട് ഫോം നഷ്ടപ്പെടുമ്പോള്‍ മാസങ്ങള്‍ക്കിപ്പുറം അവരെ ഒഴിവാക്കാനാകാതെ വരികയും ചെയ്യുന്നതായും ഓര്‍മിപ്പിക്കുന്നു.

ബിസിസിഐ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ വോട്ട് ചെയ്യുന്ന രീതിയില്‍ തന്നെ പ്രാദേശിക പ്രാതിനിധ്യ പ്രശ്‌നങ്ങളുടെ കാതല്‍ കാണാമെന്നും ശ്രീനിവാസ ഓര്‍മിപ്പിക്കുന്നു. ടീം തെരഞ്ഞെടുപ്പില്‍ പകുതി കളിക്കാര്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ സ്ഥാനം ഉറപ്പുനല്‍കുന്നുവെങ്കില്‍, ബാക്കി പകുതി പേര്‍ 'പരസ്പര ധാരണ'യിലാണ് എത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ടീം തെരഞ്ഞെടുപ്പിലെ പ്രാദേശിക വാദം

പ്രാദേശിക പ്രാതിനിധ്യ പരിഗണനകള്‍ മെറിറ്റിനെ കീഴ്പ്പെടുത്തുന്നതും ഇന്ത്യന്‍ ക്രിക്കറ്റ് ലോകം നേരിടുന്ന പ്രശ്നമാണെന്നും ശ്രീനിവാസ പറയുന്നു. രാജ്യത്തെ സ്ഥിരം രാഷ്ട്രീയമാണിതെന്നും ഇക്കാരണത്താല്‍ മികച്ച കളിക്കാര്‍ക്ക് പലപ്പോഴും അവസരം ലഭിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സഞ്ജു സാംസണടക്കമുള്ളവരുടെ കാര്യത്തില്‍ പലരും ചൂണ്ടിക്കാണിക്കാറുള്ളതുമാണിത്. ബിസിസിഐ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ വോട്ട് ചെയ്യുന്ന രീതിയില്‍ തന്നെ പ്രാദേശിക പ്രാതിനിധ്യ പ്രശ്‌നങ്ങളുടെ കാതല്‍ കാണാമെന്നും ശ്രീനിവാസ ഓര്‍മിപ്പിക്കുന്നു. ടീം തെരഞ്ഞെടുപ്പില്‍ പകുതി കളിക്കാര്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ സ്ഥാനം ഉറപ്പുനല്‍കുന്നുവെങ്കില്‍, ബാക്കി പകുതി പേര്‍ 'പരസ്പര ധാരണ'യിലാണ് എത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇതോടൊപ്പം ഉത്തരേന്ത്യന്‍ ലോബിയിംഗ് ആരോപണവും നിരന്തരം ഉയരുന്നുണ്ട്.


മത്സര ഫോര്‍മാറ്റും ടീം തെരഞ്ഞെടുപ്പും

മറ്റൊരു കാര്യം ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളുടെ സ്വഭാവമാണ്. ചെറിയ മാര്‍ജിനില്‍ വിജയപരാജയങ്ങള്‍ മാറുന്നതാണ് ടി20 അടക്കമുള്ള മത്സരങ്ങള്‍. അതിനാല്‍ ടീം രൂപീകരണത്തിലോ മത്സരത്തോടുള്ള സമീപനത്തിലോയുണ്ടാകുന്ന ചെറിയ പിശക് പോലും തോല്‍വിക്കിടയാക്കുന്നു. ലോകകപ്പിലും പിന്നീട് നടന്ന പരമ്പരകളിലും ഇക്കാര്യം വ്യക്തമാണ്.

*ബി.സി.സി.ഐ ഭരണവും രാഷ്ട്രീയക്കാരും

ഭാഗ്യത്തിന്റെ അകമ്പടിയില്‍ ചിലപ്പോഴൊക്കെ വിജയിക്കുന്ന നിലവിലെ ടീം തെരഞ്ഞെടുപ്പ് രീതികളില്‍ മാറ്റം വരുത്താതെ മുന്നോട്ടു പോകാനാകില്ല. ഇതിനായി താരവ്യവസ്ഥയും തിരഞ്ഞെടുപ്പ് സംവിധാനവും പരിഷ്‌കരിക്കേണ്ടിയിരിക്കുന്നു... അതിന് മേല്‍നോട്ടം നല്‍കേണ്ടതോ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ബിസിസിഐ നേതൃത്വവും.

കേന്ദ്രആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായുടെ മകന്‍ ജയ് ഷായാണ് നിലവില്‍ ബി.സി.സി.ഐ സെക്രട്ടറി. ഐ.സി.സിയുടെ ഫിനാന്‍സ് ആന്‍ഡ് കൊമേഴ്സ്യല്‍ അഫയേഴ്സ് കമ്മിറ്റിയുടെ തലപ്പത്തും ഇദ്ദേഹമാണ്. ഐ.സി.സിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന സമിതിയാണിത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ശേഷം മുന്‍ ഇന്ത്യന്‍ താരമായ റോജര്‍ ബിന്നിയാണ് ബിസിസിഐയുടെ പ്രസിഡന്റ്. ഗാംഗുലിയുടെ കാലവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഒക്ടോബറില്‍ ബി.സി.സി.ഐയുടെ 36-ാമത് പ്രസിഡന്റായാണ് ബിന്നി അധികാരമേറ്റത്. ബിന്നിയോടൊപ്പം പുതിയ ഭരണ സമിതിയും ചുമതലയേറ്റിരുന്നു. ഗാംഗുലിയോടൊപ്പം കമ്മിറ്റിയിലുണ്ടായിരുന്ന ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്.

മുമ്പുണ്ടായിരുന്ന നിബന്ധന പ്രകാരം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയായിരുന്നയാള്‍ ബി.സി.സി.ഐയില്‍ ഭാരവാഹിയായി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പിന്നീട് മൂന്ന് വര്‍ഷം മറ്റ് ഭാരവാഹിത്വമൊന്നും വഹിക്കാനാവില്ല. ഇതിന് മാറ്റം വരുത്തി തുടര്‍ച്ചയായ രണ്ട് ടേമുകളില്‍ ബി.സി.സി.ഐയില്‍ ഭാരവാഹിത്വം വഹിക്കാന്‍ അംഗങ്ങളെ അനുവദിക്കുന്ന തരത്തിലുള്ള ഭേദഗതിക്ക് സുപ്രീംകോടതി അംഗീകാരം നല്‍കുകയായിരുന്നു.

ബി.സി.സിഐയുടെ തലപ്പത്ത് തുടര്‍ച്ചയായി ഇരിക്കാന്‍ വേണ്ടി സമീപകാലത്ത് ബി.സി.സി.ഐ ഭരണഘടന ജയ് ഷാ ഇടപെട്ട് ഭേദഗതി ചെയ്തിരുന്നു. സുപ്രീംകോടതിയില്‍ നിന്നുളള വിധി അടക്കം സ്വന്തമാക്കിയാണ് ഇതില്‍ തീര്‍പ്പാക്കിയത്. അത് ഏറെ വിവാദമായിരുന്നതാണ്. മുമ്പുണ്ടായിരുന്ന നിബന്ധന പ്രകാരം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയായിരുന്നയാള്‍ ബി.സി.സി.ഐയില്‍ ഭാരവാഹിയായി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പിന്നീട് മൂന്ന് വര്‍ഷം മറ്റ് ഭാരവാഹിത്വമൊന്നും വഹിക്കാനാവില്ല. ഇതിന് മാറ്റം വരുത്തി തുടര്‍ച്ചയായ രണ്ട് ടേമുകളില്‍ ബി.സി.സി.ഐയില്‍ ഭാരവാഹിത്വം വഹിക്കാന്‍ അംഗങ്ങളെ അനുവദിക്കുന്ന തരത്തിലുള്ള ഭേദഗതിക്ക് സുപ്രീംകോടതി അംഗീകാരം നല്‍കുകയായിരുന്നു. എന്നാല്‍ ഇതിന്റെ ഗുണം ജയ്ഷാക്ക് മാത്രമാണ്, ലഭിച്ചത്. പ്രസിഡന്റായ ഗാംഗുലിക്ക് ലഭിച്ചില്ല.


പശ്ചിമ ബംഗാളില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാകാത്തതാണ് ഗാംഗുലിക്ക് സ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മമതാ ബാനര്‍ജിയടക്കം ഉന്നത നേതാക്കള്‍ ഈ വിമര്‍ശനം ഉന്നയിച്ചു. ജയ് ഷാ തുടരുമ്പോള്‍ ഗാംഗുലിയെ മാറ്റിയത് ഞെട്ടിച്ചുവെന്നും മമത പറഞ്ഞു. 2021ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി ഗാംഗുലിയെ സമീപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം അനുകൂല നിലപാടെടുത്തില്ല. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട ശേഷം അമിത് ഷാ തന്നെ ഗാംഗുലിയുടെ വീട്ടിലെത്തി. പക്ഷേ താരം മുന്‍ നിലപാട് തുടര്‍ന്നു. ഇതോടെ ബി.സി.സി.ഐ പ്രസിഡണ്ട് പദവിയില്‍ നിന്ന് ഇതിഹാസ നായകനെ നീക്കുകയായിരുന്നു. 2019ല്‍ ചുമതല നല്‍കിയത് തന്നെ ബി.ജെ.പിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് അദ്ദേഹത്തെ മാറ്റിയ നടപടി. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയ ഗാംഗുലിക്ക് ഐ.പി.എല്‍ ചെയര്‍മാന്‍ പദവി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

ക്രിക്കറ്റ് പിച്ചില്‍ ജയ് ഷായുടെ അരങ്ങേറ്റം

ബി.ടെക് ബിരുദധാരിയായ ജയ് അമിത്ഭായ് ഷാ 2009ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ക്രിക്കറ്റ്, അഹമ്മദാബാദ് എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് ക്രിക്കറ്റ് ഭരണത്തിലേക്ക് വന്നത്. 2019 ഒക്ടോബറില്‍ ബി.സി.സി.ഐ സെക്രട്ടറിയായി. ഡിസംബറില്‍ ഐ.സി.സിയുടെ സി.ഇ.സി മീറ്റിംഗിലെ ബിസിസിഐ പ്രതിനിധിയുമായി. 2021 ജനുവരിയില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡണ്ടായി. 2022 നവംബര്‍ 12 ന് ഐ.സി.സി ധനകാര്യ സമിതിയിലുമെത്തി.


2004 മുതല്‍ ടെമ്പിള്‍ എന്റര്‍പ്രൈസ് ഡയറക്ടറായി ഷാ പ്രവര്‍ത്തിച്ചിരുന്നു. 2016 ഒക്ടോബറില്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ജയ് ഷായുടെ ടെമ്പിള്‍ എന്റര്‍പ്രൈസസിന്റെ വരുമാന വര്‍ധനവിലെ ദുരൂഹത ദ വയര്‍ പുറത്തുവിട്ടിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയും അമിത് ഷാ പാര്‍ട്ടി ദേശീയ അധ്യക്ഷനാവുകയും ചെയ്ത കാലത്ത് കമ്പനിക്ക് വന്‍ വരുമാന വര്‍ധനവുണ്ടായെന്നായിരുന്നു വാര്‍ത്ത. 2014-15 വര്‍ഷത്തില്‍ 50000 രൂപയായിരുന്നു കമ്പനിയുടെ ടോണ്‍ ഓവറെങ്കില്‍ 2015-16ല്‍ 80.5 കോടിയായി മാറി. അതായത് 16000 മടങ്ങ് വരുമാന വര്‍ധനയാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2017 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിന്റെ പേരില്‍ ദി വയറിന്റെ എഡിറ്റര്‍മാര്‍ക്കെതിരെ ഷാ 100 കോടിയുടെ മാനനഷ്ട കേസ് കൊടുത്തിരുന്നു. ഏതായാലും ടീം തെരഞ്ഞെടുപ്പിലെ മാനദണ്ഡങ്ങള്‍ മെറിറ്റും മത്സരസ്വഭാവവുമാകാതെ ഇന്ത്യന്‍ ക്രിക്കറ്റിന് വന്‍ കിരീടങ്ങള്‍ നേടാനാകില്ല. അത്തരം നാളുകള്‍ തേടിയെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

TAGS :