Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 13 Dec 2022 8:18 PM GMT

ഹിമാചല്‍ നല്‍കുന്ന സന്ദേശങ്ങള്‍

എന്താണ് ഹിമാചല്‍ നല്‍കുന്ന സന്ദേശങ്ങള്‍? മോദിയെയും ബി.ജെ.പിയെയും തോല്‍പ്പിക്കാന്‍ സാധിക്കും എന്നത് മാത്രമാണോ അത്? |LookingAround

ഹിമാചല്‍ നല്‍കുന്ന സന്ദേശങ്ങള്‍
X

ഈയടുത്ത് നടന്ന ഹിമാചല്‍ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍, രാഷ്ട്രീയ നിരീക്ഷരുടെ കണക്കുകള്‍ തെറ്റിച്ചു കൊണ്ട് കോണ്‍ഗ്രസിന് പകുതിയില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭരണം നഷ്ടമായെന്നു മാത്രമല്ല, അവരുടെ ഉന്നത നേതാക്കളുടെ മണ്ഡലങ്ങളിലും ജില്ലകളിലും കനത്ത തിരിച്ചടിയാണ് ഉണ്ടായത്.

തകര്‍ക്കാന്‍ പറ്റാത്ത എന്ന് ബി.ജെ.പി അവകാശപ്പെട്ടിരുന്ന മോദി ബ്രാന്‍ഡിന് ഹിമാചലില്‍ വന്‍ ഇടിവ് സംഭവിച്ചു എന്നതില്‍ സംശയമില്ല. രസകരമായ കാര്യം, ഇതു സമ്മതിച്ചു കൊടുക്കേണ്ടി വരും എന്ന കാരണത്താല്‍ ബി.ജെ.പിയുടെ ഗീബല്‍സുകളായി വര്‍ത്തിക്കുന്ന ഉത്തരേന്ത്യന്‍ വര്‍ത്താമധ്യമങ്ങള്‍ ഒന്നും തന്നെ ഹിമാചലിലെ കോണ്‍ഗ്രസ്സ് വിജയം കണ്ടതായി നടിച്ചില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍, തങ്ങളുടെ അന്നദാതാവിന്റെ വീഴ്ച കൂടി പ്രതിപാദിക്കേണ്ടി വരുമല്ലോ!

മോദിയെയും ബി.ജെ.പിയെയും തോല്‍പ്പിക്കാന്‍ സാധിക്കും എന്നത് മാത്രമാണോ അത്? അതാണ് പ്രധാനമായും എന്നു പറയുമ്പോള്‍ തന്നെ, അത് മാത്രമല്ല എന്നുകൂടി ഓര്‍ക്കുക. കാരണം ബി.ജെ.പി എന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് എതിരായ മതേതരത്വ കാഴ്ചപ്പാടിന് ജനങ്ങളുടെ പിന്തുണയുണ്ട് എന്നത് നിസ്സാര കാര്യമല്ല.

പക്ഷെ, ഇന്ത്യന്‍ ഭരണഘടനയുടെ നിഷ്പക്ഷതയും, സ്വാതന്ത്ര്യവും നിലനിന്നു പോകണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ വിജയം നല്‍കുന്ന ആശ്വാസം കുറച്ചൊന്നുമല്ല. അതു കൊണ്ടു തന്നെ മധ്യപ്രദേശിലും, ഗോവയിലും, മഹാരാഷ്ട്രയിലും, കര്‍ണാടകയിലും പയറ്റിയ കുതിരക്കച്ചവട തന്ത്രങ്ങള്‍ ഡല്‍ഹിയിലെ അകത്തളങ്ങളില്‍ തയ്യാറാകുന്നുണ്ടാകും എന്നും മനസ്സിലാക്കുക. തെലങ്കനായിലെ കച്ചവടം പാളിയത് കൊണ്ടു ഉടന്‍ അത്തരം ഒരു ശ്രമത്തിന് അവര്‍ മുതിരില്ല എന്നു പ്രതീക്ഷിക്കാം. എന്താണ് ഹിമാചല്‍ നല്‍കുന്ന സന്ദേശങ്ങള്‍? മോദിയെയും ബി.ജെ.പിയെയും തോല്‍പ്പിക്കാന്‍ സാധിക്കും എന്നത് മാത്രമാണോ അത്? അതാണ് പ്രധാനമായും എന്നു പറയുമ്പോള്‍ തന്നെ, അത് മാത്രമല്ല എന്നുകൂടി ഓര്‍ക്കുക. കാരണം ബി.ജെ.പി എന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് എതിരായ മതേതരത്വ കാഴ്ചപ്പാടിന് ജനങ്ങളുടെ പിന്തുണയുണ്ട് എന്നത് നിസ്സാര കാര്യമല്ല.

ഹിമാചലിലെ ജനസംഖ്യയില്‍ ഏതാണ്ട് 97% ആളുകള്‍ ഭൂരിപക്ഷ സമുദായത്തില്‍ പെടുന്നവരാണ് എന്നത് പ്രത്യേകം ഓര്‍ക്കുക. ജനങ്ങള്‍ ബി.ജെ.പിയെ തള്ളിക്കളഞ്ഞു എന്നു പറയുമ്പോള്‍, അതിനര്‍ഥം ജനങ്ങള്‍ അവരുടെ വര്‍ഗീയതയില്‍ ഊന്നിയുള്ള നയങ്ങളെ തള്ളി എന്നു തന്നെയാണ്. ഇത് ഇന്ത്യന്‍ നാനാത്വത്തിന്റെ ഏകത്വത്തില്‍ വിശ്വസിക്കുന്ന, സ്വാതന്ത്ര്യ സമര നായകര്‍ ഉയര്‍ത്തിയ, എല്ലാവരുടെയും കൂടിയാണ് ഇന്ത്യ എന്ന മുദ്രാവാക്യത്തിന് ശക്തി നല്‍കുന്നു.


ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ എന്ന ജെ.പി നദ്ദയുടെ സംസ്ഥാനമാണ് ഹിമാചല്‍. ഡല്‍ഹിയില്‍ പരസ്യമായി ജനങ്ങള്‍ മുമ്പാകെ 'ഗോലി മാരോ സാലോ കോ..' എന്ന പ്രകോപനപരമായ മുദ്രാവാക്യം ആദ്യം മുഴക്കിയ കേന്ദ്ര മന്ത്രിയും, ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാലിന്റെ മകനുമായ അനുരാഗ് സിംഗ് താക്കുറിന്റെ സംസ്ഥാനമാണ് ഹിമാചല്‍. അവിടെയാണ് അവര്‍ക്ക് അടി തെറ്റിയത് എന്നത് നിസ്സാര കാര്യമല്ല. എന്തിനധികം പറയുന്നു, അനുരാഗ് താക്കുറിന്റെ ലോക്‌സഭ മണ്ഡലത്തിലുള്ള അഞ്ച് അസംബ്ലി മണ്ഡലങ്ങളും അവര്‍ക്ക് നഷ്ടപ്പെട്ടു. നിസ്സാര ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ ജയിച്ചതെങ്കില്‍ കൂടി, അത് ജനങ്ങള്‍ വിദ്വേഷത്തിന് കൊടുത്ത മുഖമടച്ച അടിയായി.

കണക്കുകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, ബി.ജെ.പിയേക്കാള്‍ ഒരു ശതമാനത്തില്‍ താഴെ (0.9%) മാത്രം വോട്ടുകളാണ് കോണ്‍ഗ്രസിന് അധികം ലഭിച്ചത്. പക്ഷെ, അവര്‍ക്ക് 40 നിയമസഭാ സീറ്റുകള്‍ ലഭിച്ചപ്പോള്‍, ബി.ജെ.പിക്ക് 25 മണ്ഡലങ്ങളില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചുള്ളൂ. വോട്ടുകളുടെ എണ്ണം കണക്കാക്കിയാല്‍, 37,974 വോട്ടുകളാണ് സംസ്ഥാനത്ത് ഒട്ടാകെ കോണ്‍ഗ്രസിന് അധികം ലഭിച്ചത്. പൊതുവെ പറഞ്ഞാല്‍ രണ്ട് പാര്‍ട്ടികളേയും ഏതാണ്ട് ഒരേ പോലെയാണ് ഹിമാചലിലെ ജനങ്ങള്‍ വോട്ട് ചെയ്തിരിക്കുന്നത്. ബി.ജെ.പിക്ക് വിജയിച്ച പാര്‍ട്ടിയുടെ അത്ര തന്നെ വോട്ടുകള്‍ കിട്ടി എന്ന മോദി അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ അവകാശവാദം വസ്തുതയാണെന്നിരിക്കെ തന്നെ, ഈ കണക്കുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഇത് ബി.ജെ.പിയുടെ രാഷ്ട്രീയ പരാജയം കൂടിയാണ് എന്നത് കൊണ്ടാണ് വാസ്തവവിരുദ്ധ പ്രസ്താവനകളോട് മുഖം തിരിച്ച ചരിത്രമില്ലാത്ത മോദിയും കൂട്ടരും ഒട്ടും സമയം കളയാതെ ഒരു സത്യാവസ്ഥയെ പൊക്കിപ്പിടിക്കേണ്ടി വന്നത്! കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് മുതല്‍, കോണ്‍ഗ്രസ് മുക്ത ഭരതമാണ് തന്റെ സ്വപ്നം എന്നു പറയാന്‍ മടിച്ചിട്ടില്ലാത്ത മോദിക്ക്, ഉത്തരേന്ത്യയിലെ ഒരു സംസ്ഥാനത്ത്, അതും നേരത്തെ ചൂണ്ടിക്കാട്ടിയ പോലെ ഭൂരിപക്ഷ സമുദായം അധികമായുള്ള ഹിമാചലില്‍ തോറ്റു എന്നത് നാണക്കേട് തന്നെയാണ്. ഹിമാചല്‍ ബി.ജെ.പിയിലെ പടല പിണക്കങ്ങള്‍ അവരുടെ തോല്‍വിക്ക് കാരണമായി എന്നൊക്കെ പറയാമെങ്കിലും, വിമത സ്ഥാനാര്‍ഥികളോട് മോദി നേരിട്ട് അഭ്യര്‍ഥിച്ചിട്ടും അവര്‍ പിന്മാറിയില്ല എന്നതും കൗതുകകരമാണ്. പാര്‍ട്ടിയില്‍ മോദിക്കും അമിത് ഷാക്കും ഉള്ള പിടിയില്‍ അയവ് വന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത് മറ്റ് പല സംസ്ഥാനങ്ങളിലേക്കും പടര്‍ന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടാത്ത വീഴ്ചയാകും.


കോണ്‍ഗ്രസിന്റെ ജയത്തിനു പിന്നില്‍ അവരുടെ നയങ്ങളെക്കാള്‍ ബി.ജെ.പിയോടുള്ള എതിര്‍പ്പാണ് എന്ന് പറയുമ്പോള്‍ തന്നെ, ഇത്തവണത്തെ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് അടുക്കും ചിട്ടയും ഉണ്ടായിരിന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്. രാഹുല്‍ ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതിനാല്‍, പ്രിയങ്ക ഗാന്ധിയായിരുന്നു ഈ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കൂട്ടിന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേലും. രാഹുലിന്റെ ചുറ്റുമുള്ള സ്ഥിരം സംഘടനാ നേതാക്കളും യാത്രയുടെ കൂടെയായിരുന്നതിനാല്‍, അവര്‍ വന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തിരക്ക് കൂട്ടാതിരുന്നതും രക്ഷയായി. ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇതേ പാത പിന്തുടര്‍ന്നാല്‍ വിജയ പാതയിലേക്ക് അവര്‍ക്ക് തിരിച്ചു വരാന്‍ സാധിക്കും.

ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും വോട്ട് ഷെയര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ, ഹിമാചലില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ വന്ന് അധികം ശല്യം ചെയ്യാതിരുന്നത് ഭാഗ്യമായി. ആപ്പ് മനസ്സു കൊണ്ടും, ശരീരം കൊണ്ടും, സമ്പത്ത് കൊണ്ടും മുഴുവനായും ഒരു ഗുജറാത്ത് നോക്കിയെന്ത്രമായി പ്രവര്‍ത്തിച്ചത് കൊണ്ട്, ഇവിടെ വോട്ട് വിഭജിക്കാന്‍ സാധിച്ചില്ല എന്നു മാത്രമല്ല, ഒരൊറ്റ സീറ്റിലും അവര്‍ക്ക് വിജയിക്കാനും സാധിച്ചില്ല. ബി.എസ്.പിയേയും സി.പി.എമ്മിനേയും ജനം തിരിഞ്ഞു പോലും നോക്കിയില്ല എന്നത് അവരുടെ നേതാക്കള്‍ മനസ്സിലാക്കേണ്ടതാണ്. മതേതര വോട്ടുകള്‍ മുഴുവനായും കോണ്‍ഗ്രസ്സിന് ലഭിച്ചാല്‍ ബി.ജെ.പിക്ക് അവരെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന കാര്യം മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ന് എന്നു കൂടി അറിയുക.

ജര്‍മനി, റുവാണ്ട, ദക്ഷിണാഫ്രിക്ക എന്നീ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവരുടെ ചരിത്രങ്ങള്‍ മനസ്സിരുത്തി വായിച്ചാല്‍ നമുക്ക് മനസ്സിലാകും, ഒരു പരിധി കഴിഞ്ഞാല്‍ തിരിച്ചുപോക്ക് അസാധ്യമാണെന്നും, പിന്നെയും മനുഷ്യരായി ജീവിക്കാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും.

ബി.ജെ.പിയുടെ നയങ്ങളെ എതിര്‍ക്കുന്ന ജനങ്ങളാണ് ഭാരതത്തില്‍ കൂടുതലും എന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ട ഒരു കാര്യവുമില്ല. ആ ജനങ്ങളുടെ വോട്ടുകളെ ഒന്നിച്ചു നിറുത്തേണ്ട ബാധ്യത പക്ഷെ രാഷ്ട്രീയ പാര്‍ട്ടികളുടേതാണ്. അതിന് അവര്‍ തയ്യാറായാല്‍ ഇപ്പോള്‍ ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അവരെ പുറത്താക്കാന്‍ സാധിക്കും. അതിനുള്ള തെളിവ് കൂടിയാണ് ഹിമാചലിലെ തെരഞ്ഞെടുപ്പ് ഫലം. അത് മനസ്സിലാക്കാനുള്ള വെളിവ് പല പാര്‍ട്ടികള്‍ക്കും നിഭാഗ്യവശാല്‍ ഇല്ല എന്നതാണ് ദുഃഖകരം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുമായി ഒരു കാലത്തും കൈകോര്‍ക്കാത്ത ഒരേയൊരു പാര്‍ട്ടി എന്നതാണ് കോണ്‍ഗ്രസിനെ വേറിട്ട് നിറുത്തുന്നത്. ഇന്നിപ്പോള്‍ ഒരു യഥാര്‍ഥ ദേശീയ പാര്‍ട്ടി എന്ന നിലക്ക്, ഒന്നും രണ്ടും സംസ്ഥാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍, പാര്‍ലമെന്റ് ഇലക്ഷനില്‍ കോണ്‍ഗ്രസിനെ സധൈര്യം പിന്തുണക്കണം. അങ്ങനെ ചെയ്താല്‍, ഹിമാചലില്‍ സംഭവിച്ച പോലെ, ബി.ജെ.പിയെ കേന്ദ്രത്തിലും ഭരണത്തില്‍ നിന്നു നിഷ്പ്രയാസം മാറ്റി നിറുത്താന്‍ സാധിക്കും. അത്തരം ഒരു ഐക്യപ്പെടല്‍ ഉണ്ടാകാന്‍ ഇനിയും താമസിച്ചാല്‍, ഇ.ഡിയെയും, സി.ബി.ഐയെയും ഉപയോഗിച്ചു ഉണ്ടാക്കുന്ന ചക്രവ്യൂഹങ്ങളില്‍ കുരുങ്ങി പല എതിര്‍ത്ത്‌നില്‍പ്പുകളും ഈ മണ്ണില്‍ നിന്നും തുടച്ചു നീക്കപ്പെടുകയും, ഇനിയൊരു കാലത്തും ശബ്ദമുയര്‍ത്താന്‍ പോലുമാകാത്ത തരത്തിലുള്ള ഒരു ജനതയായി നാം മാറുകയും ചെയ്യും. ജര്‍മനി, റുവാണ്ട, ദക്ഷിണാഫ്രിക്ക എന്നീ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവരുടെ ചരിത്രങ്ങള്‍ മനസ്സിരുത്തി വായിച്ചാല്‍ നമുക്ക് മനസ്സിലാകും, ഒരു പരിധി കഴിഞ്ഞാല്‍ തിരിച്ചുപോക്ക് അസാധ്യമാണെന്നും, പിന്നെയും മനുഷ്യരായി ജീവിക്കാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും. അതു കൊണ്ട് ആപ്പിളിന്റെ നാടായ ഹിമാചലിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് ഒരു യുറേക്ക നിമിഷമാകട്ടെ എന്നു പ്രത്യാശിക്കാം.

TAGS :