Quantcast
MediaOne Logo

ഇജാസുല്‍ ഹഖ്

Published: 19 Oct 2023 2:54 AM GMT

വിമാനം റാഞ്ചിയ ലൈല ഖാലിദ് പറഞ്ഞു; ഇനി ഈ വിമാനത്തിന്റെ ക്യാപ്റ്റന്‍ ഞാനാണ്

വിമാനം ഉടനെ ദമസ്‌കസ് ലക്ഷ്യമാക്കി തിരിക്കണമെന്ന് ലൈല ക്യാപ്റ്റനോട് ആവശ്യപ്പെട്ടു. ക്യാപ്റ്റന്‍ അതംഗീകരിച്ചു, വിമാനം സിറിയയും കടന്ന് ദമസ്‌കസിന്റെ മണ്ണില്‍തൊട്ടയുടനെ ലൗഡ് സ്പീക്കര്‍ കൈയിലെടുത്ത ലൈല ഞെട്ടിക്കുന്ന ആ വിവരം വിമാനത്തിലെ യാത്രക്കാരോടായി പറഞ്ഞു. - ലോകത്തെ ആദ്യത്തെ വനിതാ ഹൈജാക്കര്‍, ഫലസ്തീന്‍ വിമോചന പോരാളി ലൈല ഖാലിദ്‌ വിമാനം റാഞ്ചിയ കഥ.

ലൈല ഖാലിദ്: വിമാനം റാഞ്ചിയ ആദ്യ വനിത
X

1969 ആഗസ്റ്റ് 29, റോമില്‍ നിന്നും തെല്‍ അവീവിലേക്കുള്ള ട്രാന്‍സ് വേള്‍ഡ് എയര്‍ലൈന്‍സ് എന്നത്തേയും പോലെ അന്ന് അതിന്റെ സാധാരണ ആകാശ യാത്രയിലാണ്. ഫ്ളൈറ്റ് ഇറ്റാലിയന്‍ തുറമുഖമായ ബ്രിന്ദീസിയും പിന്നിട്ട് മുന്നോട്ടു പോയി കൊണ്ടിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായാണ് അത് സംഭവിക്കുന്നത്. ഫ്ളൈറ്റ് അറ്റന്‍ഡര്‍മാരിലൊരാളായ മാര്‍ഗരറ്റ ജോണ്‍സണ്‍ ക്യാപ്റ്റന്റെ വാതിലില്‍ മുട്ടി, കോക്ക്പിറ്റിനകത്തേക്ക് കയറിക്കോട്ടെയെന്ന് കോ പൈലറ്റായ ഹാരി ഓക്കലേയോട് ചോദിക്കുന്നു. എന്നാല്‍, തിരിച്ച് മറുപടി പറയാന്‍ വാതില്‍ തുറന്ന നിമിഷം ഫ്ളൈറ്റ് അറ്റന്‍ഡറെ തള്ളിമാറ്റി പൈലറ്റിന് നേര്‍ക്ക് പിസ്റ്റള്‍ ചൂണ്ടി, കഫിയ ചുറ്റിയ ചുറുചുറുക്കുള്ള ആ പെണ്‍കുട്ടി പറഞ്ഞു....' ഇനി ഈ വിമാനത്തിന്റെ ക്യാപ്റ്റന്‍ ഞാനാണ്, ഞങ്ങള്‍ ഫലസ്തീനില്‍ നിന്നുള്ള പി.എഫ്.എല്‍.പി അംഗങ്ങളാണ്, ഈ വിമാനത്തിന്റെ നിയന്ത്രണം ഫലസ്തീനിയന്‍ മൂവ്മെന്റ് ഏറ്റെടുത്തിരിക്കുന്നു'.

ലൈലയുടെ നാലാം പിറന്നാള്‍ ദിനം. ദെര്‍ യാസീന്‍ ഗ്രാമത്തില്‍ നിന്നുള്ള നൂറ് കണക്കിന് ഫലസ്തീനികളാണ് സ്റ്റേണ്‍ഗ്യാങിന്റെ നിഷ്ഠൂര ആക്രമണങ്ങളില്‍ ജീവന്‍ പിടഞ്ഞ് മരണം വരിച്ചത്. ജീവഭയത്താല്‍ ലൈലയുടെ കുടുംബം നാടും വീടും വിട്ടു. ലൈലയുടെ പിതാവ് പക്ഷേ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല, തങ്ങളുടെ നഷ്ടപ്പെട്ട മണ്ണ് തിരികെ പിടിക്കാന്‍ അവിടെ തുടര്‍ന്നു. സയണിസ്റ്റുകളോട് പോരാടി.

പടിഞ്ഞാറിനെ ഞെട്ടിച്ച, ഫലസ്തീനികളുടെ വിമോചന പോരാട്ടം ലോകത്തെ അറിയിച്ച ആ വിമാന റാഞ്ചലിന് പിന്നില്‍ ഫലസ്തീനിലെ തീവ്ര ഇടതു മിലിട്ടറി സംഘമായ പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീനും അതിന്റെ ആസൂത്രണത്തിന് പിന്നില്‍ ലൈല ഖാലിദ് എന്ന ഫലസ്തീനി വനിതയുമായിരുന്നു. ഫലസ്തീനിന്റെ വിമോചനവും ഇസ്രായേലിനെതിരായ ചെറുത്തുനില്‍പ്പും ലക്ഷ്യമിട്ടാണ് ലൈല ഖാലിദും സംഘവും അന്ന് ആ വലിയ ഓപ്പറേഷന് നേതൃത്വം നല്‍കുന്നത്. ആ ഒരൊറ്റ റാഞ്ചലിലൂടെ ഫലസ്തീന്‍ പ്രശ്നം ലോകം മുഴുക്കെ ചര്‍ച്ചയായി. മധ്യേഷ്യയുടെ അതിജീവനവും പോരാട്ടവും പ്രതിരോധവും ലോക മാധ്യമങ്ങളുടെ ലീഡ് വാര്‍ത്തകളായി. ലോകത്തെ ആദ്യത്തെ വനിതാ ഹൈജാക്കര്‍ എന്ന വിളിപ്പേരും ലൈല സ്വന്തമാക്കി.


1944 ഏപ്രില്‍ ഒമ്പതിന് ഇസ്രായേലിലെ ഹൈഫ തുറമുഖത്തിനടുത്താണ് ലൈല ജനിക്കുന്നത്. അന്ന് ഹൈഫ ഫലസ്തീനിന്റെ ഭാഗമായിരുന്നു. ലൈലക്ക് നാല് വയസ്സ് പൂര്‍ത്തിയായ തൊട്ടടുത്ത ദിവസം അവള്‍ ജനിച്ച ഹൈഫ അടങ്ങുന്ന ഫലസ്തീന്‍ ഭാഗം ഇസ്രായേല്‍ പിടിച്ചടക്കി. പതിനായിരത്തോളം ജൂതന്മാരാണ് അന്ന് ആദ്യ ഘട്ടത്തില്‍ ഹൈഫ തുറമുഖത്ത് കപ്പലിറങ്ങിയത്. ജൂത തീവ്രവാദ ഗ്രൂപ്പായ 'സ്റ്റേണ്‍ഗ്യാങിന്റെ' ഭാഗമായവരും അന്നവിടെ കപ്പലിറങ്ങിയിരുന്നു. അവരവിടം കൊലക്കളമാക്കി. അന്ന് ലൈലയുടെ നാലാം പിറന്നാള്‍ ദിനം. ദെര്‍ യാസീന്‍ ഗ്രാമത്തില്‍ നിന്നുള്ള നൂറ് കണക്കിന് ഫലസ്തീനികളാണ് സ്റ്റേണ്‍ഗ്യാങിന്റെ നിഷ്ഠൂര ആക്രമണങ്ങളില്‍ ജീവന്‍ പിടഞ്ഞ് മരണം വരിച്ചത്. ജീവഭയത്താല്‍ ലൈലയുടെ കുടുംബം നാടും വീടും വിട്ടു. ലൈലയുടെ പിതാവ് പക്ഷേ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല, തങ്ങളുടെ നഷ്ടപ്പെട്ട മണ്ണ് തിരികെ പിടിക്കാന്‍ അവിടെ തുടര്‍ന്നു. സയണിസ്റ്റുകളോട് പോരാടി. 1947 മുതല്‍ 1949 വരെ 500-ലധികം ഫലസ്തീനിയന്‍ ഗ്രാമങ്ങളും പട്ടണങ്ങളുമാണ് സയണിസ്റ്റ് തീവ്രവാദത്താല്‍ നശിപ്പിക്കപ്പെട്ടത്. അറബിയില്‍ ഈ സംഭവത്തെ 'ദുരന്തം' എന്നര്‍ഥം വരുന്ന 'നക്ബ' എന്നാണ് വിളിക്കുന്നത്. 15000ത്തിന് മുകളില്‍ ആളുകള്‍ കൊല്ലപ്പെടുകയും ഏഴ് ലക്ഷത്തിന് മുകളില്‍ ഫലസ്തീനികള്‍ വീടുകളില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. ഫലസ്തീനിന്റെ 78 ശതമാനവും അവര്‍ കൈയടക്കി. ലൈലയുടെയും കുടുംബത്തിന്റെയും പലായനം അവസാനിച്ചത് ലെബനാനിലെ 'ടയര്‍' പട്ടണത്തിലാണ്.

1967 ജൂണ്‍ അഞ്ചിന് ഈജിപ്ത് ഉള്‍പ്പെടുന്ന അറബ് സൈന്യങ്ങളുടെ സഖ്യത്തിനെതിരായ ആറ് ദിവസത്തെ യുദ്ധത്തില്‍ ഗസ്സ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, സിറിയന്‍ ഗോലാന്‍ കുന്നുകള്‍, ഈജിപ്ഷ്യന്‍ സിനായ് പെനിന്‍സുല എന്നിവയുള്‍പ്പെടെയുള്ള ചരിത്രപരമായ ഫലസ്തീന്റെ ബാക്കി ഭാഗങ്ങള്‍ കൂടി ഇസ്രായേല്‍ കൈവശപ്പെടുത്തി. പ്രതീക്ഷാ നഷ്ടത്തില്‍ ഫലസ്തീനികള്‍ ആ ദുരന്തത്തെ 'നക്സ' എന്ന് വിളിച്ചു. 'നക്സ' എന്നാല്‍ അറബിയില്‍ 'തിരിച്ചടി' എന്നാണ് അര്‍ഥം.

'ടയര്‍' ലൈലക്ക് മുന്നില്‍ തുറന്നിട്ടത് ദുരിതക്കടലായിരുന്നു. അഭയാര്‍ഥി ജീവിതമായതിനാല്‍ തന്നെ ടെന്റുകളിലായിരുന്നു സ്‌കൂള്‍ പഠനം. തനിക്ക് അവിടെ ഒന്നും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഫലസ്തീന്‍ നഷ്ടസ്വപ്നമെന്ന പോല്‍ മനസ്സിനെ വേട്ടയാടിയിരുന്നതായും ഇക്കാലത്തെ കുറിച്ച് ലൈല പിന്നീട് ഓര്‍ത്തെടുക്കുന്നുണ്ട്. അവിടുത്തെ ഓരോ നിമിഷവും ലൈലക്കും കുടുംബത്തിനും പിറന്ന നാട് ഹൃദയത്തിലേറ്റിയുള്ളതായിരുന്നു. ഹൈഫയില്‍ തിരികെയെത്താനുള്ള ക്ഷമയും കൊതിയും അവള്‍ക്ക് ജീവനും ജീവിതവും നല്‍കി.

ഫലസ്തീനിന്റെ വിമോചനം ലക്ഷ്യമിട്ട് തീവ്ര ഇടതുനേതാവായ ജോര്‍ജ് ഹെബാഷ് തുടക്കമിട്ട അറബ് നാഷണലിസ്റ്റ് മൂവ്മെന്റിന്റെ ഭാഗമായിട്ടാണ് ലൈല രാഷ്ട്രീയ പോരാട്ടം തുടങ്ങുന്നത്. 1963ല്‍ ബെയ്റൂത്തിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പഠനത്തിന് ചേര്‍ന്നെങ്കിലും മതിയായ ഫീസ് അടക്കാന്‍ സാധിക്കാത്തതിനാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കുവൈത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാവാനുള്ള അവസരം ലൈലക്ക് ലഭിച്ചു. തുടര്‍ന്നുള്ള അഞ്ച് വര്‍ഷവും കുവൈത്തിലായിരുന്നു ലൈലയുടെ ജീവിതം.


ഇതേ സമയം മധ്യേഷ്യ സംഘര്‍ഷഭരിതമായിരുന്നു. ഒന്നാം അറബ്-ഇസ്രയേലി യുദ്ധം കഴിഞ്ഞു. പലായനങ്ങളും ചെറുത്തുനില്‍പ്പും തുടര്‍ക്കഥകളായി. ഇതിനിടെ ഈജിപ്തിന്റെ പ്രധാനമന്ത്രി പദത്തില്‍ ഗമാല്‍ അബ്ദുല്‍ നാസര്‍ എത്തിയത് മറ്റേതൊരു ഫലസ്തീനിയെയും പോലെ ലൈലയിലും സ്വാതന്ത്ര്യ പ്രതീക്ഷ ജനിപ്പിച്ചു. ഇസ്രായേലിനെതിരെ യുദ്ധം ചെയ്തും ഫലസ്തീന്‍ തിരികെ പിടിക്കും എന്ന ഗമാല്‍ അബ്ദുല്‍നാസറിന്റെ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്നാല്‍, 1967 ജൂണ്‍ അഞ്ചിന് ഈജിപ്ത് ഉള്‍പ്പെടുന്ന അറബ് സൈന്യങ്ങളുടെ സഖ്യത്തിനെതിരായ ആറ് ദിവസത്തെ യുദ്ധത്തില്‍ ഗസ്സ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, സിറിയന്‍ ഗോലാന്‍ കുന്നുകള്‍, ഈജിപ്ഷ്യന്‍ സിനായ് പെനിന്‍സുല എന്നിവയുള്‍പ്പെടെയുള്ള ചരിത്രപരമായ ഫലസ്തീന്റെ ബാക്കി ഭാഗങ്ങള്‍ കൂടി ഇസ്രായേല്‍ കൈവശപ്പെടുത്തി. പ്രതീക്ഷാ നഷ്ടത്തില്‍ ഫലസ്തീനികള്‍ ആ ദുരന്തത്തെ 'നക്സ' എന്ന് വിളിച്ചു. 'നക്സ' എന്നാല്‍ അറബിയില്‍ 'തിരിച്ചടി' എന്നാണ് അര്‍ഥം.

ആരാണ് ഫലസ്തീനികള്‍ എന്ന ഒരോറ്റ ചോദ്യം ലോകത്തോട് ചോദിക്കാനായിരുന്നു ഞങ്ങള്‍ വിമാനങ്ങള്‍ റാഞ്ചിയത്, എന്റെ പോരാട്ടത്തിന് മരണമാണ് നല്ലതെങ്കില്‍ അതും സന്തോഷത്തോടെ വരിക്കാന്‍ തയ്യാറായിരുന്നു-ലൈല പറഞ്ഞു. യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ വിമാനത്തിലെ എല്ലാവരോടും കൈകള്‍തലക്ക് പിന്നില്‍ കെട്ടി നിശ്ശബ്ദരായി നില്‍ക്കാനാണ് സംഘം ആദ്യം ആവശ്യപ്പെട്ടത്. പെട്ടെന്നുള്ള ഈ നീക്കങ്ങളില്‍ പലരും കരച്ചിലിനറ്റത്തെത്തിയിരുന്നു.

ഇനി ഫലസ്തീനികളുടെ രക്ഷക്ക് മറ്റാരും എത്തില്ലെന്ന ബോധ്യം ലൈലയെ വേട്ടയാടി. അറബ്-ഇസ്രായേല്‍ യുദ്ധത്തിലെ പരാജയം ലൈലയിലെ പോരാളിക്ക് വേഗം നല്‍കി. ലൈല, ജോര്‍ജ് ഹെബാഷിന്റെ നേതൃത്വത്തില്‍ പിറന്ന മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് വിപ്ലവ പ്രസ്ഥാനമായ പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ഓഫ് ഫലസ്തീനിന്റെ ഭാഗമാകുന്നത് ഈ ഘട്ടത്തിലാണ്. കുവൈത്തിലെ ജോലി ഉപേക്ഷിച്ചാണ് ലൈല മുഴുസമയ പോരാട്ടത്തിന് ഇറങ്ങുന്നത്. ബൊളീവിയന്‍ കാടിനകത്ത് വെച്ചുള്ള ചെഗുവേരയുടെ രക്തസാക്ഷിത്വത്തിന് കൃത്യം രണ്ടാം വര്‍ഷമാണ് പി.എഫ്.എല്‍.പി അവരുടെ ആദ്യ ഓപ്പറേഷന്‍ ആസൂത്രണം ചെയ്യുന്നത്. അന്ന് ട്രാന്‍സ് വേള്‍ഡ് എയര്‍ലൈന്‍സിനകം സാക്ഷ്യം വഹിച്ചതും അതിനായിരുന്നു.

'ഒരാളെ പോലും ഞങ്ങള്‍ മുറിപ്പെടുത്തിയില്ല, പേടിപ്പെടുത്തിയതില്‍ യാത്രക്കാരോടെല്ലാം ക്ഷമ ചോദിച്ചു, എല്ലാവരെയും സുരക്ഷിതരായി തന്നെ അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചു, പക്ഷേ ഞങ്ങള്‍ക്ക് മാത്രം തിരിച്ചുപോകാന്‍ ഒരു വീടോ നാടോ ഉണ്ടായിരുന്നില്ല'- ആദ്യത്തെ ആ വിമാന റാഞ്ചലിനെ കുറിച്ച് ലൈല ഓര്‍മിക്കുന്നതിങ്ങനെയാണ്. ഒരൊറ്റ വിമാന കവര്‍ച്ചയിലൂടെ ഫലസ്തീന്‍ നേടിപിടിക്കാം എന്ന പ്രതീക്ഷയൊന്നുമില്ലായിരുന്നു, എന്നാല്‍ നൂറുകണക്കായ ഫലസ്തീനി തടവുകാരുടെ വിമോചനവും ഫലസ്തീനിന്റെ വീണ്ടെടുപ്പിനായുള്ള പോരാട്ടവും ലോകത്തെ അറിയിക്കാന്‍ അങ്ങനെയൊരു വഴിയല്ലാതെ മറ്റൊന്നും മുന്നില്‍ തെളിഞ്ഞിരുന്നില്ലെന്ന് ലൈല പറയുന്നു. ആരാണ് ഫലസ്തീനികള്‍ എന്ന ഒരോറ്റ ചോദ്യം ലോകത്തോട് ചോദിക്കാനായിരുന്നു ഞങ്ങള്‍ വിമാനങ്ങള്‍ റാഞ്ചിയത്, എന്റെ പോരാട്ടത്തിന് മരണമാണ് നല്ലതെങ്കില്‍ അതും സന്തോഷത്തോടെ വരിക്കാന്‍ തയ്യാറായിരുന്നു-ലൈല പറഞ്ഞു. യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ വിമാനത്തിലെ എല്ലാവരോടും കൈകള്‍തലക്ക് പിന്നില്‍ കെട്ടി നിശ്ശബ്ദരായി നില്‍ക്കാനാണ് സംഘം ആദ്യം ആവശ്യപ്പെട്ടത്. പെട്ടെന്നുള്ള ഈ നീക്കങ്ങളില്‍ പലരും കരച്ചിലിനറ്റത്തെത്തിയിരുന്നു.


പി.എഫ്.എല്‍.പിയിലെ അടുത്ത സഹചാരിയായ ജന്മനാട്ടില്‍ നിന്ന് തന്നെയുള്ള സലീം ഇസാവി ആയിരുന്നു ആദ്യ റാഞ്ചലില്‍ ലൈലയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ലൈലയുടെ ജനനത്തിന് ശേഷം പിന്നീട് ഹൈഫ ഉള്‍പ്പെടുന്ന ഫലസ്തീന്‍ അവളോ സലീമോ കണ്ടിരുന്നില്ല. വിമാനം ഇസ്രായേലിന്റെ ആകാശത്ത് എത്തിയപ്പാടെ അവള്‍ അവളുടെ ആഗ്രഹം ക്യാപ്റ്റന് മുന്നില്‍ വെച്ചു. വിമാനം ഹൈഫക്ക് മുകളില്‍ വട്ടമിട്ടു. ആ ആകാശ കാഴ്ചയില്‍ ലൈലയുടെ കണ്ണുകള്‍ നിറഞ്ഞു കലങ്ങി. തങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഭൂമി കണ്ട ആ നിമിഷത്തിന്റെ ആവേശം വിവരണാതീതമായിരുന്നെന്ന് ലൈല പറയുന്നു.

ഒന്നര മാസത്തെ സിറിയന്‍ തടവുജീവിതത്തിന് ശേഷം ലൈലയും സലീമും പുറത്തിറങ്ങി. തൊട്ടടുത്ത വര്‍ഷം തന്നെ അടുത്ത റാഞ്ചലിനും പി.എഫ്.എല്‍.പി കോപ്പുകൂട്ടി. വലിയ ആസൂത്രണമാണ് ലൈലയും പി.എഫ്.എല്‍.പിയും അടുത്തതിന് വേണ്ടി നടത്തിയത്. ആദ്യത്തെ വിമാന റാഞ്ചലിന് വലിയ മാധ്യമ ശ്രദ്ധ ലഭിക്കുകയും ചിത്രങ്ങളടക്കം പുറത്തെത്തുകയും ചെയ്തതിനാല്‍ ആസൂത്രണത്തില്‍ അതീവ ശ്രദ്ധ വേണമെന്ന് ലൈലക്ക് തോന്നി.

ഇതിനിടെ വിമാനത്തിന്റെ ഇനിയുള്ള യാത്ര സാഹസികമായിരിക്കുമെന്ന ഉപദേശം ക്യാപ്റ്റന്‍ ലൈലക്ക് കൈമാറി. വിമാനത്തിന്റെ മുന്നോട്ടുള്ള പറക്കലിന് ആവശ്യമായ ഇന്ധനം അതിനകത്തില്ലായിരുന്നു. എന്നാല്‍, വിമാനം ഉടനെ ദമസ്‌കസ് ലക്ഷ്യമാക്കി തിരിക്കണമെന്ന് ലൈല ക്യാപ്റ്റനോട് ആവശ്യപ്പെട്ടു. ക്യാപ്റ്റന്‍ അതംഗീകരിച്ചു, വിമാനം സിറിയയും കടന്ന് ദമസ്‌കസിന്റെ മണ്ണില്‍തൊട്ടയുടനെ ലൗഡ് സ്പീക്കര്‍ കൈയിലെടുത്ത ലൈല ഞെട്ടിക്കുന്ന ആ വിവരം വിമാനത്തിലെ യാത്രക്കാരോടായി പറഞ്ഞു.

'എല്ലാവരും എത്രയും പെട്ടെന്ന് ഇതില്‍ നിന്നും പുറത്തിറങ്ങണം, വിമാനത്തിനകത്ത് അത്യുഗ ശേഷിയുള്ള ബോംബ് ഘടിപ്പിച്ചിട്ടുണ്ട്'. ലൈലയുടെ വാക്കുകള്‍ കേട്ടപ്പാതി കേള്‍ക്കാത്ത പാതി യാത്രക്കാരെല്ലാം ഞൊടിയിടയില്‍ പുറത്തേക്ക് ഓടി. എല്ലാവരും പുറത്തെത്തിയ തൊട്ടുടനെ വിമാനത്തിന്റെ മുന്‍വശം അത്യുഗ്ര ശബ്ദത്തോടെ പൊട്ടിച്ചിതറി.

രംഗം ശാന്തമായ നിമിഷം യാത്രക്കാരെ മാധ്യമങ്ങള്‍ വളഞ്ഞു, റാഞ്ചല്‍ നടത്തിയവരുടെ ലക്ഷ്യം മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയും അന്നത്തെ അമേരിക്കയിലെ ഇസ്രായേലി അംബാസിഡറുമായ യിത്സാക്ക് റബിന്‍ ആണെന്ന് യാത്രക്കാര്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വൈകാതെ തന്നെ ലൈലയും സുഹൃത്തും സിറിയന്‍ പൊലീസിന്റെ കസ്റ്റഡിയിലായി. മാധ്യമങ്ങള്‍ വളഞ്ഞു, ലൈലയുടെ തൂവല്‍ പോലത്തെ മുടി കഫിയയില്‍ പൊതിഞ്ഞ്, തോക്കേന്തിയ ചിരിയോടെയുള്ള ചിത്രങ്ങള്‍ ലോകത്തിന് മുന്നിലെത്തി. ലോകത്തെ ആദ്യത്തെ വനിതാ ഹൈജാക്കറുടെ ചിത്രം ഞൊടിയിടയില്‍ ലോകം മുഴുക്കെ പറന്നു. ഒന്നര മാസത്തെ സിറിയന്‍ തടവുജീവിതത്തിന് ശേഷം ലൈലയും സലീമും പുറത്തിറങ്ങി. തൊട്ടടുത്ത വര്‍ഷം തന്നെ അടുത്ത റാഞ്ചലിനും പി.എഫ്.എല്‍.പി കോപ്പുകൂട്ടി. വലിയ ആസൂത്രണമാണ് ലൈലയും പി.എഫ്.എല്‍.പിയും അടുത്തതിന് വേണ്ടി നടത്തിയത്. ആദ്യത്തെ വിമാന റാഞ്ചലിന് വലിയ മാധ്യമ ശ്രദ്ധ ലഭിക്കുകയും ചിത്രങ്ങളടക്കം പുറത്തെത്തുകയും ചെയ്തതിനാല്‍ ആസൂത്രണത്തില്‍ അതീവ ശ്രദ്ധ വേണമെന്ന് ലൈലക്ക് തോന്നി. ആറ് തവണയായി ചെയ്ത പ്ലാസ്റ്റിക്ക് സര്‍ജറിയിലൂടെ മുഖത്തിന്റെ രൂപം തന്നെ ലൈല മാറ്റിയെടുത്തു. മൂക്കും കവിളും ഉള്‍പ്പെടുന്ന ഭാഗമാണ് സര്‍ജറി ചെയ്ത് മാറ്റിക്കളഞ്ഞത്.


1970 സെപ്റ്റംബര്‍ ആറിനാണ് രണ്ടാമത്തെ ഓപ്പറേഷനായി തെരഞ്ഞെടുത്തത്. ഇത്തവണ ആംസ്റ്റര്‍ഡാമില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള ബോയിങ് സീരീസിലെ ഇസ്രായേലിന്റെ എല്‍. അല്‍ 219 ഫ്ളൈറ്റാണ് ടാര്‍ഗറ്റ്. ആംസ്റ്റര്‍ഡാമില്‍ നിന്നും ലൈലയും പി.എഫ്.എല്‍.പി നേതാവുമായ പാട്രിക് അര്‍ഗ്രൈലോയും വിമാനത്തിനകത്ത് കയറിപ്പറ്റി. തുടക്കത്തില്‍ ലൈലയടക്കം നാല് പേരെയാണ് റാഞ്ചലിനായി നിയോഗിച്ചിരുന്നത്. എന്നാല്‍, തുടര്‍ച്ചയായ നമ്പറുകളോടെയുള്ള സെനഗലീസ് പാസ്പോര്‍ട്ട് കൈവശമുള്ള സംഘത്തിലെ രണ്ട് പേരെ സംശയങ്ങള്‍ കാരണം ഇസ്രായേല്‍ സുരക്ഷാ സേന വിമാനത്തിനകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഭാര്യാഭര്‍ത്താക്കന്മാരെന്ന വ്യാജേനെയാണ് ലൈലയും പാട്രിക്കും വിമാനത്തിനകത്ത് കയറിപ്പറ്റിയത്. ഹോണ്ടുറാസ് പാസ്പ്പോര്‍ട്ടുകള്‍ കൈവശമുള്ള ഇരുവര്‍ക്കും ടൂറിസ്റ്റ് ക്ലാസിലെ രണ്ടാം നിരയിലെ സീറ്റുകളാണ് അനുവദിച്ചത്.

ലൈലയുടെ കൈയില്‍ രണ്ട് ഗ്രനേഡുകളും പാട്രിക്കിന്റെ കൈവശം പിസ്റ്റളും ഒരു ഗ്രനേഡുമായിരുന്നു ഉണ്ടായിരുന്നത്. വിമാനം റണ്‍വേയില്‍ നിന്നും പറന്ന് അര മണിക്കൂര്‍ ആയിക്കാണും. ലൈല എഴുന്നേറ്റു നിന്നു. കൈയിലെ രണ്ട് ഗ്രനേഡുകളും ഉയര്‍ത്തി അതിലെ പിന്നുകള്‍ പല്ല് കൊണ്ട് ഇളക്കി മാറ്റുന്നതായി കാണിച്ചു. പാട്രിക്ക് എഴുന്നേറ്റ് നിന്നതും അടുത്ത് നിന്ന് വെടിയൊച്ച കേട്ടതും ഒരുമിച്ചായിരുന്നു. ഫസ്റ്റ് ക്ലാസും കടന്ന് മുന്നോട്ട് കുതിക്കവെ മുന്നില്‍ എയര്‍ ഹോസ്റ്റസ് നില്‍ക്കുന്നത് കണ്ടു. അവര്‍ ലൈലയുടെ കാലില്‍ പിടിച്ചു തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും കോക്ക് പിറ്റിനടുത്ത് വരെ എത്തിപിടിക്കാന്‍ അവള്‍ക്ക് സാധിച്ചു. പക്ഷേ, ഡോറുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. വാതിലുകള്‍ തുറക്കണം-ലൈല ആക്രോശിച്ചു. ലൈലയുടെ കൈയില്‍ രണ്ട് ഗ്രനേഡുകളുള്ള കാര്യം പിന്നാലെ വന്ന എയര്‍ ഹോസ്റ്റസ് ഉച്ചത്തില്‍ കോക്ക്പിറ്റിലുള്ളവരോടായി പറയുന്നുണ്ടായിരുന്നു. എന്നിട്ടും വാതില്‍ തുറക്കാതായതോടെ ലൈല ഭീഷണി സ്വരത്തിലായി പറഞ്ഞു. 'ഞാന്‍ ഒന്ന് മുതല്‍ പത്ത് വരെ എണ്ണാം, എന്നിട്ടും തുറക്കാന്‍ തയ്യാറല്ലെങ്കില്‍ നമുക്ക് ഒരുമിച്ച് ചാരമാകാം'

തൊട്ടുടനെ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പാട്രിക്കിന് പിടിച്ചുനില്‍ക്കാനായില്ല. നാല് വെടിയുണ്ടകളാണ് പാട്രിക്കിന് മേല്‍ തുളഞ്ഞ് കയറിയത്. ലൈലയെ സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്ന് കീഴ്പ്പെടുത്തി. വിമാനം ഉടനെ തന്നെ ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. പരിക്കേറ്റ ക്യാബിന്‍ ക്രൂവിന് അടിയന്തര സര്‍ജറി നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. പാട്രിക്കിന് പക്ഷേ ആശുപത്രിയിലേക്കുള്ള മധ്യേ ആംബുലന്‍സിനകത്ത് വെച്ച് ജീവന്‍ നഷ്ടമായി. ലൈലയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍, വിമാനത്തിന്റെ ക്യാപ്റ്റനായ യൂറി ബാര്‍ ലേവ് ആക്രമികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറായിരുന്നില്ല. വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ലൈലയെയും കൂട്ടാളിയെയും തടയാന്‍ ഒരുങ്ങി നില്‍പ്പുണ്ടായിരുന്നു. ക്യാപ്റ്റന്‍ യൂറി ബാര്‍ ലേവ് മുന്‍വശം കുത്തനെ നിര്‍ത്തിയുള്ള നെഗറ്റീവ് ജി മോഡില്‍ വിമാനം പറപ്പിക്കാമെന്നും ഈ സമയം വിമാനത്തിനകത്ത് സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെല്ലാവരും നിലത്ത് വീഴുമെന്നും കണക്കുകൂട്ടി. വിമാനം നെഗറ്റീവ് ജിയില്‍ പറന്നു. ലൈലയ്ക്കും പാട്രിക്കിനും ബാലന്‍സ് നഷ്ടമായി. വീഴ്ച്ചയ്ക്ക് തൊട്ടുമുമ്പ് പാട്രിക്ക് കൈയിലിരുന്ന ഗ്രനേഡ് ഫ്ളൈറ്റിനകത്തേക്ക് എറിഞ്ഞിട്ടു. എന്നാല്‍, ഭാഗ്യമെന്നവണ്ണം അത് പൊട്ടിയില്ല. പാട്രിക്ക് നിലത്തുവീണ തൊട്ടുടനെ കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ പുറത്തെടുത്തു. എന്നാല്‍, യാത്രക്കാരിലൊരാള്‍ അദ്ദേഹത്തിന്റെ തലയ്ക്ക് വിസ്‌കി ബോട്ടിലുകൊണ്ട് ആഞ്ഞടിച്ച് ആക്രമണത്തിന് തടയിടാന്‍ നോക്കി. എന്നാല്‍, അതിനുമുന്നേ തോക്കില്‍ നിന്നും പുറത്തുവന്ന വെടിയുണ്ട ക്യാബിന്‍ ക്രൂവായ ശ്ലോമോ വിഡറിന്റെ മേല്‍ പതിച്ചിരുന്നു. തൊട്ടുടനെ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പാട്രിക്കിന് പിടിച്ചുനില്‍ക്കാനായില്ല. നാല് വെടിയുണ്ടകളാണ് പാട്രിക്കിന് മേല്‍ തുളഞ്ഞ് കയറിയത്. ലൈലയെ സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്ന് കീഴ്പ്പെടുത്തി. വിമാനം ഉടനെ തന്നെ ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. പരിക്കേറ്റ ക്യാബിന്‍ ക്രൂവിന് അടിയന്തര സര്‍ജറി നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. പാട്രിക്കിന് പക്ഷേ ആശുപത്രിയിലേക്കുള്ള മധ്യേ ആംബുലന്‍സിനകത്ത് വെച്ച് ജീവന്‍ നഷ്ടമായി. ലൈലയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു.

ലൈലയുടെ നേതൃത്വത്തിലുള്ള വിമാന റാഞ്ചല്‍ ഇത്തവണ പരാജയപ്പെട്ടെങ്കിലും പി.എഫ്.എല്‍.പി അതേ ദിവസം തന്നെ മറ്റു രണ്ട് ഓപ്പറേഷനുകള്‍ കൂടി നടത്തിയിരുന്നു. ലൈലയുടെ കൂടെ ഓപ്പറേഷന് നിയോഗിക്കപ്പെട്ട് വിമാനത്തിനകത്ത് എത്തിപ്പെടാന്‍ സാധിക്കാത്ത മറ്റു രണ്ട് പേര്‍ ഉടനെ തന്നെ അവരുടെ പ്ലാന്‍ മാറ്റി. അവര്‍ ആംസ്റ്റര്‍ഡാമില്‍ നിന്നും പുറപ്പെടുന്ന പാന്‍ അമേരിക്കന്‍ വേള്‍ഡ് എയര്‍വേഴ്സിന്റെ ഫ്ളൈറ്റ് 93 കീഴടക്കി. പി.എഫ്.എല്‍.പിയില്‍ നിന്നുള്ള ലൈലയുടെ തന്നെ മറ്റു സഖാക്കള്‍ സ്വിസ് എയറിന്റെയും ട്രാന്‍സ് വേള്‍ഡ് എയര്‍ലൈന്‍സിന്റെയും രണ്ട് ഫ്ളൈറ്റുകള്‍ അതേദിവസം കീഴ്പ്പെടുത്തിയിരുന്നു. റാഞ്ചിയെടുത്ത എല്ലാ വിമാനങ്ങളും പി.എഫ്.എല്‍.പി സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിച്ചു.


ലൈലയെ പിടികൂടി നാലാം നാള്‍, സെപ്റ്റംബര്‍ ഒമ്പതിന് പി.എഫ്.എല്‍.പി പുതിയ ഒരു ഓപ്പറേഷന് നേതൃത്വം നല്‍കി. ഇത്തവണ ബ്രിട്ടീഷ് ഓവര്‍സീസ് എയര്‍വേഴ്സിന്റെ വിമാനമാണ് ലക്ഷ്യം. മുംബൈയില്‍ നിന്നും ബഹ്റൈന്‍, ബൈറൂത്ത് വഴി ലണ്ടനിലേക്ക് പറക്കുന്ന വിമാനമായിരുന്നു ഇത്. ബഹ്റൈനില്‍ നിന്നും പറന്ന ഉടനെ വിമാനത്തിന്റെ നിയന്ത്രണം പി.എഫ്.എല്‍.പി ഏറ്റെടുത്തു. വിമാനം ജോര്‍ദാനിലെ ഡോസണ്‍ ഫീല്‍ഡില്‍ ഇറക്കി. ഇസ്രായേലില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്‍പ്പെടെയുള്ള 125 യാത്രക്കാരായിരുന്നു ബന്ദികളായി പി.എഫ്.എല്‍.പിയുടെ കൈയിലുണ്ടായിരുന്നത്. ലൈല ഖാലിദിനെ വിട്ടയക്കണം, ഇസ്രായേല്‍ തടവിലാക്കിയ ഫലസ്തീന്‍ വിമോചന പോരാളികളെ പുറത്തിറക്കണം - ഇത്രയും ആവശ്യങ്ങളായിരുന്നു പി.എഫ്.എല്‍.പി ബന്ദി മോചനത്തിനായി മുന്നോട്ട് വെച്ചത്. എന്നാല്‍, പി.എഫ്.എല്‍.പിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സണ്‍ തയ്യാറായിരുന്നില്ല. എന്നാല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി എഡ്വേഡ് ഹീത് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പച്ചക്കൊടി വീശി. ഒക്ടോബര്‍ ഒന്നിന് ലൈല ഖാലിദും ഫലസ്തീനി പോരാളികളും തടവറകളില്‍ നിന്നും മോചിതരായി.

1970കളോടെ പി.എഫ്.എല്‍.പി വിമാന റാഞ്ചല്‍ പദ്ധതികളില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങി. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി കൂടിയാലോചനക്ക് ശേഷമായിരുന്നു ഇങ്ങനെയൊരു തീരുമാനം. ഫലസ്തീന്‍ പ്രശ്നം ലോകത്തിന് മുന്നില്‍ ഉയര്‍ത്തുക എന്നത് മാത്രമായിരുന്നു ഓരോ വിമാന റാഞ്ചലിലൂടെയും പി.എഫ്.എല്‍.പി മുന്നോട്ടുവെച്ചത്. അത് പൂര്‍ത്തീകരിച്ചതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

1977 വരെ ലെബനാനിലെ ഫലസ്തീനി പോരാട്ടങ്ങളില്‍ സജീവ സാന്നിധ്യമായ ലൈല പിന്നീട് ഫലസ്തീനി അഭയാര്‍ഥി ക്യാമ്പുകളില്‍ പരിക്കേറ്റവര്‍ക്ക് തണലായി കൂടെ നിന്നു. ഇതിനിടെ മോസ്‌കോ, റസ്തോവ് സര്‍വകലാശാലകളില്‍ പഠനത്തിനും ലൈല അവസരം കണ്ടെത്തി. 1982ല്‍ ലൈലയുടെ വിവാഹം കഴിഞ്ഞു. ജോര്‍ദാനില്‍ നിന്നുള്ള ഫൈസ് റാഷിദിനെയാണ് ലൈല ജീവിതത്തിലേക്ക് കൂടെ കൂട്ടിയത്. വിവാഹത്തോടെ ജോര്‍ദാനിലെ അമ്മാനിലേക്ക് ഇരുവരും കൂടുമാറുകയും ചെയ്തു. ഫലസ്തീന്‍ വിമോചിതമായാല്‍ ആദ്യം എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ലൈല നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു:

' ഞാന്‍ ഹൈഫയിലേക്ക് ഓടി അവിടെ എന്റെ പഴയ ആ വീട് അതുപോലെ തന്നെയുണ്ടോയെന്ന് നോക്കും. എന്റെ ജനം ആടിപ്പാടുന്നതും നൃത്തം ചെയ്യുന്നതും ഞാന്‍ സങ്കല്‍പ്പിക്കും. അവിടുത്തെ ഒരു ഓറഞ്ച് മരത്തിന് കീഴെ ഞാന്‍ ഉറങ്ങും. എനിക്ക് ഓറഞ്ച് മരങ്ങളോട് ദേഷ്യമായിരുന്നു. ലെബനാനിലെ ഞങ്ങളുടെ അയല്‍പ്പക്കത്തുള്ള ഓറഞ്ച് മരത്തിലൊന്നില്‍ നിന്നും ഞാന്‍ ഒരു ഓറഞ്ച് പറിക്കവെ എന്റെ ഉമ്മ എന്നോട് ദേഷ്യപ്പെട്ടു. ഒരുപാട് ചീത്തപറഞ്ഞു. എന്റെ ഉമ്മ എന്നോട് പറഞ്ഞു: 'ഈ ഓറഞ്ചുകളൊന്നും നമ്മുടേതല്ല, നമ്മുടെ ഓറഞ്ചുകള്‍ അങ്ങ് ഫലസ്തീനിലാണ്'!

TAGS :