Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 1 Dec 2023 5:09 AM GMT

'മോനേ ഊണ് കാലായി, കൈ കഴുകി വന്നിരിക്കൂ'; ആറന്‍മുള പൊന്നമ്മ വര്‍ഷങ്ങളോളം പറഞ്ഞത് ഒരേ ഡയലോഗ് - സജിത മഠത്തില്‍

എഴുപതുകള്‍ക്കു ശേഷം ഇറങ്ങിയ ന്യൂ ജനറേഷന്‍ സിനിമകളുടെ വേരുകള്‍ക്ക് ഒരു അമേരിക്കന്‍ സ്വാധീനം ഉണ്ട്. അത് ഉണ്ടായിത്തീരാന്‍ IFFK പോലുള്ള ഫിലിം ഫെസ്റ്റിവലുകള്‍ ഒരുപാട് സാഹായിച്ചിട്ടുണ്ട്. ഈ ഫിലിം ഫെസ്റ്റുവലുകളിലെ സിനിമകള്‍ കണ്ട് വളര്‍ന്നുവന്ന കുട്ടികളാണ് പിന്നീട് ന്യൂ ജനറേഷന്‍ സംവിധായകരായിമാറിയത്. മീഡിയവണ്‍ അക്കാദമി കോണ്‍വെക്കേഷന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തുകെണ്ട് ഡോ. സജിത മഠത്തില്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്.

മോനേ ഊണ് കാലായി, കൈ കഴുകി വന്നിരിക്കൂ; ആറന്‍മുള പൊന്നമ്മ വര്‍ഷങ്ങളോളം പറഞ്ഞത് ഒരേ ഡയലോഗ്  - സജിത മഠത്തില്‍
X

എണ്‍പതുകളുടെ തുടക്കത്തില്‍ എനിക്ക് കലാമണ്ഡലത്തില്‍ പഠിക്കണം എന്ന ആഗ്രഹം തോന്നി. അത്യാവശ്യം പഠിക്കും എന്നുള്ളത് കൊണ്ട് തന്നെ ഒരു കാരണവശാലും വിടില്ല എന്ന് വീട്ടുകാര്‍ തീര്‍ത്ത് പറഞ്ഞു. കലയുമായി ബന്ധമുള്ള വീടുകളിലെ കുട്ടികള്‍ മാത്രമാണ് അവിടെ പഠിക്കാന്‍ എത്തുക എന്ന തെറ്റായ ധാരണ കൂടി വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നു. സ്‌കൂള്‍ കാലഘട്ടതില്‍ നാടകങ്ങള്‍ പഠിക്കാനും എന്നെ വിട്ടിട്ടുണ്ടായിരുന്നില്ല. അത്യവശ്യം പ്രോഗ്രസ്സീവ് ആയ വീട്ടിലാണ് ഞാന്‍ വളര്‍ന്നതെങ്കിലും ഈ വക കാര്യങ്ങള്‍ക്ക് എല്ലാവരും പെണ്‍കുട്ടികള്‍ക്ക് ഒരു അതിര്‍വരമ്പ് നിശ്ചയിച്ചിരുന്നു. സിനിമ പഠിക്കുക എന്നുള്ളത് ഞങ്ങളുടെ കാലഘട്ടത്തിലുള്ളവര്‍ക്ക് ഒട്ടും സാധ്യമായിരുന്നില്ല. ആകെയുളള വഴി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിക്കുക, അതുമല്ലെങ്കില്‍ സിനിമക്ക് പിറകില്‍ പോവുക എന്നതാണ്. സ്ത്രീകളെ സംബന്ധിച്ചടുത്തോളം അന്ന് അത് സാധ്യമല്ലായിരുന്നു.

മലയാള സിനിമ മേഖല ഒരര്‍ഥത്തില്‍ വലുതാണ്. അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, ഈ വര്‍ഷത്തെ സത്യജിത്ത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചത് അമേരിക്കന്‍ സംവിധായകനും അഭിനേതാവുമായ മൈക്കിള്‍ ഡഗ്‌ളസ് എന്ന നടനാണ്. അവാര്‍ഡ് ഏറ്റുവാങ്ങിയ സമയത്ത് അദ്ധേഹം പറയുകയുണ്ടായി. 'ഞാന്‍ എന്റെ പഠന കാലത്ത് സത്യജിത്ത് റായുടെ സിനിമകള്‍ കാണുകയും അതിനെക്കുറിച്ച് ധാരളമായി വായിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഇന്ത്യന്‍ സിനിമ എന്നത് ഇഷ്ടമാണ്.

എഴുപതുകള്‍ക്കു ശേഷം ഇറങ്ങിയ ന്യൂ ജനറേഷന്‍ സിനിമകളുടെ വേരുകള്‍ക്ക് ഒരു അമേരിക്കന്‍ സ്വാധീനം ഉണ്ട്. അത് ഉണ്ടായിത്തീരാന്‍ IFFK പോലുള്ള ഫിലിം ഫെസ്റ്റിവലുകള്‍ ഒരുപാട് സാഹായിച്ചിട്ടുണ്ട്. ഈ ഫിലിം ഫെസ്റ്റിവലുകളില്‍ അമേരിക്കന്‍ സിനിമകള്‍ കണ്ട് വളര്‍ന്നുവന്ന കുട്ടികളാണ് പിന്നീട് ന്യൂ ജനറേഷന്‍ സംവിധായകരായി മാറിയത്. ട്രാഫിക്, ചാപ്പ കുരിശ് മുതല്‍ ആ മാറ്റം നമുക്ക് കാണാന്‍ കഴിയും.

കേരളത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യം നല്ല പ്രൊഡക്ഷന്‍ നടക്കുന്ന സ്ഥലമാണ്. കണക്കുകളുടെ അടിസ്ഥാനത്തില്‍ നോക്കിയല്‍ ഹിന്ദി സിനിമ മേഖലയേക്കാള്‍ മുന്നിലാണ് നമ്മള്‍. ഏകദേശം 199 സിനിമകള്‍ കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇന്റര്‍നാഷ്ണല്‍ തലത്തിലേക്ക് നമ്മുടെ സിനിമകള്‍ പോകുന്നുണ്ട്. 1950-60 കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയനില്‍ വരെ ഗൗരവമായി പ്രദര്‍ശിപ്പിച്ചിരുന്നത് നമ്മുടെ സിനിമകളാണ്. സൗത്ത് ആഫ്രിക്കയില്‍ കുറച്ച് കാലം ഞാന്‍ നാടകത്തില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ആള്‍ എന്ന് പറയുമ്പോള്‍ 'ഷോലെ'എന്നാണ് അവര്‍ തിരിച്ച് പറയുന്നത്. ഈ രീതിയിലെല്ലാം ഇന്ത്യന്‍ സിനിമ ലോകശ്രദ്ധ നേടിയട്ടുണ്ട്.

നാടക വര്‍ക്ഷോപ്പുമായി ബന്ധപ്പെട്ട് പാകിസ്താനിലെ കറാച്ചിയില്‍ പോയപ്പോള്‍ വേറിട്ട ഒരു അനുഭവം ഉണ്ടായി. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് എങ്ങനെയാണ് ഒരോ ഇടങ്ങങ്ങളിലേയും (ഇന്ത്യ, പാകിസ്താന്‍) സ്ത്രീകളെ മനസ്സിലാക്കിയട്ടുള്ളത് എന്ന് എഴുതാന്‍ തീരുമാനിച്ചു. തലയില്‍ മൂടുപടം ഇട്ടുകൊണ്ട് എന്നും രാവിലെ ഭര്‍ത്താവിന്റെ കാല് കഴുകുന്ന സ്ത്രീകളാണ് ഇന്ത്യയിലുള്ളത് എന്നാണ് പാകിസ്താന്‍കാര്‍ എഴുതിയത്. ഇത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍, സിനിമകള്‍ അങ്ങനെയാണ് കാണിച്ചിരുന്നതെന്നാണ് അവര്‍ പറഞ്ഞത്. ഇതിനേക്കള്‍ തമാശയായിരുന്നു പാകിസ്താന്‍കാരെ കുറിച്ച് ഞങ്ങള്‍ എഴുതിയത്. മുഴുവന്‍ സമയവും പര്‍ദ ഇട്ട് നടക്കുന്നവര്‍, കാര്‍ ഓടിക്കാന്‍ അറിയാത്തവര്‍ എന്നൊക്കെയായിരുന്നു എല്ലാവരും എഴുതിയത്. എന്നാല്‍, ഇതിന് നേര്‍ വിപരീതമായിരുന്നു ഞങ്ങള്‍ അവിടെ കണ്ട സ്ത്രീകളുടെ ജീവിതം. എന്നിട്ടും അങ്ങിനെ എഴുതാന്‍ കാരണം, സിനിമകള്‍ തന്ന രൂപങ്ങളായിരുന്നു രണ്ട് കൂട്ടരിലും ഉണ്ടായിരുന്നത് എന്നതുകൊണ്ടാണ്.

പണ്ടൊക്കെ ഇന്ത്യക്ക് പുറത്ത് പോകുന്ന സിനിമകളുടെ സ്വഭാവവും ഇപ്പോഴത്തെ സിനിമകളുടെ സ്വഭാവവും തമ്മില്‍ വ്യത്യസ്തമാണ്. 2010 ല്‍ മൈ നെയിം ഈസ് ഖാന്‍ ഇന്റര്‍നാഷ്ണല്‍ തലത്തില്‍ വളരെ ഫെയ്മസ് ആയി. എന്നാല്‍, ഇപ്പോള്‍ പോകുന്നതെല്ലാം വളരെ അപകടം പിടിച്ച സനിമകളാണ്; പൊന്നിയന്‍ സെല്‍വന്‍ ഒക്കെ വേറിട്ട നില്‍ക്കുന്നുണ്ടെങ്കിലും. ഇന്റര്‍നാഷ്ണല്‍ ലെവലില്‍ വളരെ ഗംഭീരം തന്നെയായിരുന്നു നമ്മുടെ ഇന്‍ഡസ്ട്രി.

മലയാള സിനിമയെ സംബന്ധിച്ചടുത്തോളം ഒട്ടും മോശമല്ല നമ്മുടെ പൊസിഷന്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകള്‍ മാത്രമല്ല, കെ.പി കുമാരാന്‍, ടി.വി ചന്ദ്രന്‍ തുടങ്ങിയവരൊക്കെ ഗംഭീരമായ സിനിമകള്‍ എടുക്കുകയും അതിനെ കുറിച്ച് പലരും എഴുതുകയും ചെയ്തിട്ടുണ്ട്. എഴുപതുകള്‍ക്കു ശേഷം ഇറങ്ങിയ ന്യൂ ജനറേഷന്‍ സിനിമകളുടെ വേരുകള്‍ക്ക് ഒരു അമേരിക്കന്‍ സ്വാധീനം ഉണ്ട്. അത് ഉണ്ടായിത്തീരാന്‍ IFFK പോലുള്ള ഫിലിം ഫെസ്റ്റിവലുകള്‍ ഒരുപാട് സാഹായിച്ചിട്ടുണ്ട്. ഈ ഫിലിം ഫെസ്റ്റിവലുകളില്‍ അമേരിക്കന്‍ സിനിമകള്‍ കണ്ട് വളര്‍ന്നുവന്ന കുട്ടികളാണ് പിന്നീട് ന്യൂ ജനറേഷന്‍ സംവിധായകരായി മാറിയത്. ട്രാഫിക്, ചാപ്പ കുരിശ് മുതല്‍ ആ മാറ്റം നമുക്ക് കാണാന്‍ കഴിയും.

വളരെ ഫ്യൂഡലായ ഒരു വ്യവസ്ഥിതി സിനിമ മേഖലയില്‍ ഉണ്ട്. അത് മാറാന്‍ ന്യൂ ജനറേഷന്‍ ശ്രമിക്കുന്നുണ്ട്. അപ്പോള്‍ പുതിയ ജനറേഷനും പഴയ ജനറേഷനും തമ്മിലുള്ള ഒരു ഇടപെടലിന്റെ പ്രതിസന്ധിയിലൂടെയാണ് ഇന്‍ഡസ്ട്രി മുന്നോട്ട് പോകുന്നത്.

2013 ന് ശേഷമാണ് ഗൗരവമായി ഞാന്‍ സിനിമയെ ഏറ്റെടുക്കുന്നത്. ഒരു ഏസ്‌തെറ്റിക്ക് സെന്‍സ് ഉള്ളത് കൊണ്ട് മാത്രമായിരുന്നു എന്നെ പോലൊരാള്‍ ഇവിടെ നില്‍ക്കാന്‍ കഴിയുന്നത്. അല്ലാത്തൊരിടത്ത് എന്നെ പോലൊരാള്‍ക്ക് പണിയെടുക്കാന്‍ ഇടം ഉണ്ടാകുമോ എന്നത് സംശയമാണ്. കാരണം, സൗന്ദര്യ സങ്കല്‍പത്തിനെക്കിച്ചുള്ള മറ്റൊരു തരത്തിലുള്ള കാഴ്ചപ്പാടായിരുന്നു സിനിമ മേഖലയില്‍ ഉണ്ടായിരുന്നത്. സിനിമ ഇന്‍ഡസ്ട്രിയുടെ ഈ സ്വഭാവം മാറിയിരിക്കുന്നു. അതിനെക്കുറിച്ച് രണ്ട് പ്രായമുള്ള അഭിനേതാക്കള്‍ പറഞ്ഞിട്ടുണ്ട്. ഒന്ന് ആറന്മുള പൊന്നമ്മയായിരുന്നു. ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി ഇന്റര്‍വ്യൂവിന്

വേണ്ടിയാണ് ഞങ്ങള്‍ അവരെ കണ്ടിരുന്നത്. ഏറ്റവും കൂടുതല്‍ പറഞ്ഞ ഡയലോഗുകളെ പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അന്‍പതകളുടെ ആദ്യത്തിലും സിനിമ ജീവിതത്തന്റെ അവസാനത്തിലും ഏകദേശം ഒരേ ഡയലോഗുകള്‍ തന്നെയായിരുന്നു പറഞ്ഞത് എന്നാണ് ആറന്മുള പൊന്നമ്മ പറഞ്ഞത്. ഏതാണ് ആ ഡയലോഗ് എന്ന് ഞാന്‍ അന്വേഷിച്ചു. 'മോനേ ഊണ് കാലായി, കൈ കഴുകി വന്നിരിക്കൂ' ഇതായിരുന്നു ആ ഡയലോഗ്. ഇത്തരം അമ്മമാരെയായിരുന്നു ആ കാലഘട്ടത്തില്‍ സിനിമ സൃഷ്ടിച്ചുകൊണ്ടിരുന്നത്. ഇപ്പോഴത്തെ സിനിമകള്‍ക്ക് അച്ഛനേയു അമ്മയേയും അവശ്യമില്ലല്ലോ എന്ന് കെ.പി.എ.സി ലളിത ചേച്ചി ഒരിക്കല്‍ ചേദിച്ചിട്ടുണ്ട്. സ്ഥിരം കുടുംബത്തിനെ കുറിച്ചുള്ള കാഴച്ചപ്പാടില്‍ വലിയൊരു മാറ്റം ന്യൂ ജനറേഷന്‍ സംവിധായകര്‍ കൊണ്ടു വന്നു. ഇതിന് IFFK പോലുള്ള വേദികള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.

മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ പാട്രിയാര്‍ക്കിയും ഹൈറാര്‍ക്കിയും ഉണ്ട്. ഈ ഹൈറാര്‍ക്കി എങ്ങനെ നടക്കുന്നു എന്നതിനെ കുറിച്ച് നമ്മള്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ അത് നോട്ട് ചെയ്യപ്പെടും. ഇന്‍ഡസ്ട്രി മാറിവരുന്നുണ്ട്. 1950-1960 കാലഘട്ടങ്ങളിലുള്ള ഒരു ഇന്‍ഡസ്ട്രി അല്ല ഇപ്പോള്‍. 1928 ല്‍ വിഗതകുമാരനില്‍ അഭിനയിച്ച് ഓടിപ്പോകേണ്ടി വന്നിട്ടുള്ള പി.കെ റോസിയുടെ അവസ്ഥ ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ ഇല്ല. ധൈര്യമായി നടിയാണെന്ന് പറഞ്ഞ് നില്‍ക്കാനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാലും ഹൈറാര്‍ക്കി അതിനുള്ളില്‍ തന്നെയുണ്ട്. ഡെമോക്രസി വ്യക്തികള്‍ക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. വളരെ ഫ്യൂഡലായ ഒരു വ്യവസ്ഥിതി സിനിമ മേഖലയില്‍ ഉണ്ട്. അത് മാറാന്‍ ന്യൂ ജനറേഷന്‍ ശ്രമിക്കുന്നുണ്ട്. അപ്പോള്‍ പുതിയ ജനറേഷനും പഴയ ജനറേഷനും തമ്മിലുള്ള ഒരു ഇടപെടലിന്റെ പ്രതിസന്ധിയിലൂടെയാണ് ഇന്‍ഡസ്ട്രി മുന്നോട്ട് പോകുന്നത്. പുതിയ വായനയിലൂടെയും കണ്ടെത്തലുകളിലൂടെയും ഇന്‍ഡസ്ട്രിയെ ശുദ്ധീകരിക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

തയ്യാറാക്കിയത്: ഫാത്തിമ (മീഡിയവണ്‍ അക്കാദമി പി.ജി ഡിപ്ലോമ ഇന്‍ കണ്‍വെര്‍ജന്‍സ് ജേണലിസം വിദ്യാര്‍ഥി)

TAGS :